കൃത്യമായ ധാരണയുണ്ടെങ്കിൽ ഓഹരി വിപണിയിലൂടെ നേട്ടമുണ്ടാക്കാമെന്ന് തെളിയിക്കപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെയാണ് ഓരോ ദിവസവും ഓഹരി നിക്ഷേപത്തിന് തയ്യാറാകുന്ന ആളുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ ഓഹരി വിപണിയിലേക്കെത്തിയ നിക്ഷേപകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എൻഎസ്ഇ-യിൽ 2024 വരെ രജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണം ഏകദേശം 9 കോടിയാണ്.

വിപണിയിലെ ചാഞ്ചാട്ടത്തെ കൃത്യമായി തിരിച്ചറിയുക, ഓഹരി വാങ്ങിയ കമ്പനിയുടെ വിവരങ്ങൾ വിശദമായി വിലയിരുത്തുക, വിദഗ്ധരുടെ നിർദ്ദേശങ്ങൾ പരിഗണിക്കുക തുടങ്ങിയവയാണ് നേട്ടത്തിന് ആവശ്യമായ കാര്യങ്ങൾ. എന്തായാലും കഴിഞ്ഞ 5 വർഷത്തിനിടെ 1300 ശതമാനം നേട്ടം നിക്ഷേപകർക്ക് നൽകിയ ഓഹരിയെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.
ഡിക്സൺ ടെക്നോളജീസ് (ഇന്ത്യ) ലിമിറ്റഡ്
അടുത്തിടെ മൾട്ടിബാഗർ നേട്ടം കൈവരിച്ച ഓഹരിയാണ് ഡിക്സൺ ടെക്നോളജീസ് (ഇന്ത്യ) ലിമിറ്റഡ്. എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്, നിപ്പോൺ ഇന്ത്യ ട്രസ്റ്റി, പിജിഐഎം ഇന്ത്യ ട്രസ്റ്റി തുടങ്ങിയവ ഉൾപ്പെടുന്ന വിവിധ മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് ഈ ഓഹരി നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. നിക്ഷേപം സ്വീകരിച്ച കഥ ഇവിടം കൊണ്ടും അവസാനിച്ചിട്ടില്ല. ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ (എൽഐസി) നിന്നും ഡിക്സൺ ടെക്നോളജീസ് (ഇന്ത്യ) ലിമിറ്റഡ് നിക്ഷേപം ആകർഷിച്ചു. ഇപ്പോൾ കമ്പനിയുടെ റേഞ്ച് എന്താണെന്ന് നിങ്ങൾക്ക് മനസിലായിട്ടുണ്ടാകുമല്ലോ...
മൾട്ടി ബാഗർ നേട്ടം
കഴിഞ്ഞ ഒരു മാസത്തിനിടെ 10 ശതമാനം വരെ ഉയർച്ചയാണ് ഡിക്സൺ ടെക്നോളജീസ് ഓഹരി നേടിയത്. ആറ് മാസത്തിനുള്ളിലെ വളർച്ച 40 ശതമാനം. ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരി നേടിയ വളർച്ച 150 ശതമാനമാണ്. അതായത് 2,868 രൂപയിൽ നിന്ന് 6,952 രൂപയായി വില ഉയർന്നു.
2019 മാർച്ച് 15-ന് ഡിക്സൺ ടെക്നോളജീസിന്‍റെ ഓഹരി വില 502.06 രൂപയായിരുന്നു. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം 2024 മാർച്ച് 15-ന് കമ്പനിയുടെ ഓഹരി വില 6951.80 രൂപയാണ്. ഏകദേശം 1300 ശതമാനം നേട്ടമാണ് കമ്പനി 5 വർഷം കൊണ്ട് നിക്ഷേപകന് നൽകിയത്.

1 ലക്ഷം 14 ലക്ഷമാക്കിയ വളർച്ച
ഒരു നിക്ഷേപകൻ ഡിക്സൺ ടെക്നോളജീസ് (ഇന്ത്യ) ഓഹരികളിൽ ഒരു മാസം മുമ്പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത്തെ മൂല്യം 1.10 ലക്ഷം രൂപയായിരിക്കും. അതേ സമയം ആറ് മാസം മുമ്പ് ഒരു നിക്ഷേപകൻ ഡിക്സൺ ടെക്നോളജീസ് ഓഹരികളിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ , അതിൻ്റെ ഇന്നത്തെ മൂല്യം 1.40 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ടാകും.
ഒരു നിക്ഷേപകൻ ഒരു വർഷം മുമ്പ് കമ്പനിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് അതിന്‍റെ മൂല്യം 2.50 രൂപയായിരിക്കും. അതുപോലെ, അഞ്ച് വർഷം മുമ്പ് ഒരു നിക്ഷേപകൻ ഈ മൾട്ടിബാഗർ സ്റ്റോക്കിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് അതിന്‍റെ മൂല്യം 14 ലക്ഷമായി ഉയർന്നിട്ടുണ്ടാകും.
എൽഐസിക്ക് 2.83 ശതമാനം
2023 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിലെ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച്, മ്യൂച്വൽ ഫണ്ടുകൾക്ക് ഡിക്സൺ ടെക്നോളജീസിൽ 1,04,04,213 അഥവാ 17.39 ശതമാനം ഓഹരികൾ ഉണ്ട്. മ്യൂച്വൽ ഫണ്ടുകളുടെ ഉടമസ്ഥതയിലുള്ള ഈ 17.39 ശതമാനം ഓഹരികളിൽ എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ടിന് 2.66 ശതമാനവും കൊട്ടക് എമർജിംഗ് ഇക്വിറ്റി സ്കീമിന് 2.08 ശതമാനവും നിപ്പോൺ ലൈഫ് ഇന്ത്യ ട്രസ്റ്റിക്ക് 2.83 ശതമാനം ഓഹരികളുമാണുള്ളത്.
എൽഐസിക്ക് 16,93,495 ഓഹരികളാണ് ഡിക്സൺ ടെക്നോളജീസിലുള്ളത്. ഇത് കമ്പനിയുടെ മൊത്തം പണമടച്ച മൂലധനത്തിൻ്റെ 2.83 ശതമാനമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications