മുതിർന്ന പൗരന്മാർ സാധാരണയായി തിരഞ്ഞെടുക്കുന്ന രണ്ട് നിക്ഷേപ ഓപ്‌ഷനുകളാണ് സ്ഥിര നിക്ഷേപങ്ങളും പ്രതിമാസ പെൻഷൻ പദ്ധതികളും. സ്ഥിര നിക്ഷേപമെന്നത് ദീർഘകാലത്തേക്കുള്ള നിക്ഷേപമാണ്. മാത്രമല്ല ഏറ്റവും പരമ്പരാഗതവും ഏറ്റവും സുരക്ഷിതവുമായ നിക്ഷേപ ഓപ്‌ഷനുമാണിത്. റിട്ടർമെന്റ് ജീവിതം നയിക്കുന്നവർക്ക് സ്ഥിരമായ ഒരു വരുമാനം ആവശ്യമായതുകൊണ്ട് തന്നെ ഇത്തരക്കാരാണ് പ്രധാനമായും സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശയെ ആശ്രയിച്ച് ജീവിക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മുതിർന്ന പൗരന്മാർക്കായി സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പ്രധാൻ മന്ത്രി വയന വന്ദന യോജന (പിഎംവിവിവൈ) നിക്ഷേപ പദ്ധതിക്ക് രൂപം നൽകിയത്. പൊതുമേഖലാ ബാങ്കായ എസ്‌ബിഐയും ഈ അടുത്ത കാലത്ത് 'എസ്‌ബിഐ വികെയർ' എന്ന പേരിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
പ്രധാൻ മന്ത്രി വയ വന്ദന യോജന
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) വഴിയാണ് പ്രധാൻ മന്ത്രി വയന വന്ദന യോജന (പിഎംവിവിവൈ) പദ്ധതി നടപ്പാക്കുന്നത്. മറ്റുള്ള നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് താഴുന്ന സാഹചര്യത്തിൽ പിഎംവിവിവൈയിൽ 10 വർഷത്തേക്ക് സ്ഥിരമായി 8 ശതമാനം പലിശ ഉറപ്പായി ലഭിക്കുന്നു. അറുപത് വയസ്സോ അതിന് മുകളിലോ പ്രായമുള്ള ആർക്കും പദ്ധതിയിൽ അംഗമാകാവുന്നതാണ്. നിക്ഷേപം നടത്തി ഒരു മാസം പൂർത്തിയാകുന്നത് മുതൽ പെൻഷൻ ലഭിച്ചുതുടങ്ങുന്നതാണ്.
എത്ര രൂപ പെൻഷൻ ലഭിക്കണം എന്നതിനനുസരിച്ച് വരിക്കാരന് നിക്ഷേപ തുക നിശ്ചയിക്കാവുന്നതാണ്. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ പെൻഷൻ തുക. ഈ തുക ലഭിക്കണമെങ്കിൽ ഉപഭോക്താവ് 1,50,000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. മാസം പരമാവധി പെൻഷൻ തുകയായ 5,000 രൂപ ലഭിക്കണമെങ്കിൽ 7,50,000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. പത്ത് വർഷമാണ് നിക്ഷേപ കാലാവധി.
കാലാവധിയാകുന്നതിന് മുൻപ് നിക്ഷേപകൻ മരണപ്പെടുകയാണെങ്കിൽ നിക്ഷേപ തുക പൂർണ്ണമായും തിരികെ നൽകും. ഓൺലൈൻ വഴിയോ എൽഐസി ശാഖ സന്ദർശിച്ചോ പദ്ധതിയിൽ അംഗമാകാവുന്നതാണ്. പ്രതിമാസം പെൻഷൻ വാങ്ങുകയാണെങ്കിൽ 8 ശതമാനമായിരിക്കും പലിശ ലഭിക്കുക. ഇനി വാർഷിക പെൻഷനാണ് വാങ്ങുന്നതെങ്കിൽ 8.3 ശതമാനം പലിശ ലഭിക്കും.
എസ്‌ബിഐ വികെയർ
മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതൽ പലിശ ലഭ്യമാകുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്ബിഐയുടെ 'എസ്ബിഐ വികെയര്‍'. 5 വർഷം മുതൽ 10 വരെയാണ് പദ്ധതിയുടെ കാലാവധി. പദ്ധതി പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന അരശതമാനം പലിശയ്ക്ക് പുറമെ 30 ബേസിസ് പോയന്റിന്റെ (ബിപിഎസ്) അധിക പലിശയും ലഭിക്കുന്നതാണ്. അങ്ങനെവരുമ്പോള്‍ മൊത്തം 0.80 ശതമാനം പലിശയാണ് കൂടുതലായി ലഭിക്കുക. അഞ്ചുവര്‍ഷമോ അതിൽ താഴെയോ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് പദ്ധതി പ്രകാരം 50 ബേസിസ് പോയന്റ് കൂടുതല്‍ ലഭിക്കും.
അഞ്ചുവര്‍ഷമോ അതിന് മുകളിലോ കാലാവധിയുള്ള സ്ഥിര നിക്ഷേപമാണെങ്കിൽ പദ്ധതി പ്രകാരം 80 ബേസിസ് പോയന്റാണ് കൂടുതല്‍ ലഭിക്കുക. കാലാവധിയെത്തും മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ അധികമായി നല്‍കുന്ന 30 ബേസിസ് പോയ്‌ന്റിന്റെ വര്‍ധന ലഭിക്കില്ല. നിലവിൽ ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപത്തിന് 4% മുതൽ 6.20% വരെ പലിശ നിരക്കാണ് ബാങ്ക് നല്‍കുന്നത്. പരമാവധി നിക്ഷേപ തുക 2 കോടി വരെയാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്‌ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications