ദില്ലി: എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്പനയില് പോളിസി ഉടമകള്‍ക്കായി പ്രത്യേക ഓഫറുമായി കേന്ദ്ര സര്‍ക്കാര്‍. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്കായി എല്‍ഐസി പ്രാഥമിക ഓഹരി വില്പനയില് പത്ത് ശതമാനം വരെ ഓഹരി നീക്കി വെയ്ക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. കേന്ദ്ര ധനകാര്യസഹമന്ത്രിയായ അനുരാഗ് ഠാക്കൂര്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
25-28 കോടി ഓഹരി ഉടമകള്‍ ആണ് നിലവില്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയ്ക്ക് ഉളളത്. പ്രാഥമിക ഓഹരി വില്പന അഥവാ ഐപിഒ വരുന്ന സാമ്പത്തിക വര്‍ഷത്തിലാണ് നടക്കുക. പ്രാഥമിക ഓഹരി വില്പന കഴിഞ്ഞാലും എല്‍ഐസിയുടെ വലിയൊരു ശതമാനം ഓഹരികള്‍ സര്‍ക്കാരിന് തന്നെ ആയിരിക്കും. അതാണ് എല്‍ഐസി പോളിസി ഉടമകള്‍ക്ക് നേട്ടമാവുക.

ഭൂരിഭാഗം ഓഹരികളും കേന്ദ്ര സര്‍ക്കാരിന് കീഴില്‍ തന്നെ ആണ് എന്നതിനാല്‍ പത്ത് ശതമാനം ഓഹരികള്‍ നേടുന്ന പോളിസി ഉടമകളുടെ താല്പര്യങ്ങള് സംരക്ഷിക്കാകുമെന്ന് അനുരാഗ് താക്കൂര്‍ രാജ്യസഭയെ അറിയിച്ചു. പത്ത് ശതമാനം ഓഹരികള്‍ പോളിസി എടുത്തവര്‍ക്കായി നീക്കി വെയ്ക്കുന്നത് അടക്കമുളള നിര്‍ദേശങ്ങള്‍ 2020-21ലെ ധനകാര്യ ബില്ലിന്റെ ഭാഗമായി ഉള്‍പ്പെടുത്തുമെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി വ്യക്തമാക്കി.
ഒരു കോടിയോളം പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ എല്‍ഐസിയുടെ 28 കോടിയോളം വരുന്ന ഓഹരി ഉടമകളെ കൊണ്ട് തുറപ്പിക്കാനാണ് സര്‍ക്കാര്‍ പ്രാഥമിക ഓഹരി വില്പനയ്ക്ക് മുന്‍പായി ഉദ്ദേശിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം നടക്കുക വിപണി കണ്ട ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
