ദില്ലി: പൊതുമേഖല സ്ഥാപനായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറോഷന്‍ (എല്‍ഐസി) സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരം നടത്തി ജീവനാക്കാര്‍. എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കുന്നതിലും ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയർത്തുന്നതിലും പ്രതിഷേധിച്ച് രാജ്യവ്യാപകമായി വ്യാഴാഴ്ച സമരം നടത്തിയതെന്ന് ജിവനക്കാരുടം സംഘടനാ പ്രതിനിധികള്‍ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.
ഐപിഒയിലൂടെ എല്‍ഐസിയുടെ നിശ്ചിത ശതമാനം ഓഹരി വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യം പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍ഐസി നിലവില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 1,14,000ത്തോളം ജീവനക്കാരും 29 കോടി പോളിസി ഉടമകളും എൽഐസിക്കുണ്ട്.

രണ്ടുദിവസത്തെ ബാങ്ക് പണിമുടക്കിന് പിന്നാലെയാണ് ഒരുദിവസത്തെ സമരം എൽഐസി ജീവനക്കരും പ്രഖ്യാപിച്ചത്. ബേങ്ക് ജീവനക്കാരുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂണിയൻസ് (UFBU) ആയിരുന്നു ബാങ്കിങ് മേഖലയില്‍ ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്തത്. പത്ത് ലക്ഷത്തോളം എക്സിക്യൂട്ടീവുകൾ അടക്കമുള്ള ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു. പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
