ദില്ലി: പ്രീമിയം കളക്ഷനില്‍ ചരിത്ര നേട്ടവുമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. മാര്‍ച്ചില്‍ അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1.84 ലക്ഷം കോടി രൂപയുടെ പ്രീമിയമാണ് എല്‍ഐസിയില്‍ എത്തിയത്. എല്‍ഐസി പ്രീമിയം കളക്ഷനില്‍ എക്കാലത്തെയും ഉയര്‍ന്ന തുകയാണിത്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ 1.77 ലക്ഷം കോടിയില്‍ നിന്നുമാണ് 2020-21 വര്‍ഷത്തില്‍ 1.84 ലക്ഷം കോടി രൂപയുടെ പുതിയ ബിസിനസ്സ് അഥവാ ഒന്നാം വർഷ പ്രീമിയം വളര്‍ച്ച നേടിയതെന്ന് എല്‍ഐസി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 1.34 ലക്ഷം കോടി രൂപ നഷ്ടപരിഹാരമായും പോളിസി ഉടമകള്‍ക്ക് എല്‍ഐസി കഴിഞ്ഞ വര്‍ഷം നല്കി.
കഴിഞ്ഞ സാമ്പത്തിക വർഷം 564 ബില്യൺ രൂപയുടെ പുതിയ പ്രീമിയമാണ് ഐല്‍ഐസി നേടിയത്. ഇന്‍ഷുറന്‍സ് വിപണിയുടെ 66.18 ശതമാനം നേടിയതായി അവകാശപ്പെട്ട എല്‍ഐസി 2.10 കോടി പോളിസികൾ ആണ് വിറ്റത്. കഴിഞ്ഞ വർഷം പെൻഷൻ, ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതികൾ പ്രകാരം എല്‍ഐസിക്ക് 1.27 ലക്ഷം കോടിയാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ആകെ പ്രീമിയമോ തുകയോ പുതുക്കിയ പ്രീമിയമോ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 345,469 പേരെയാണ് ഇന്‍ഷുറന്‍സ് ഏജന്റുമാരായി എല്‍ഐസി ചേര്‍ത്തത്, ഇതോടെ ഇവരുടെ ആകെ ഏജന്റുമാരുടെ എണ്ണം 13.53 ലക്ഷം ആയി.
181 ബില്യൺ രൂപയുടെ 9.59 ലക്ഷം മരണ ക്ലെയിമുകളും എൽഐസി തീർപ്പാക്കി. 2021 മാർച്ചിൽ വരാനിരിക്കുന്ന ആന്വിറ്റി പേയ്മെന്റുകളും നിശ്ചിത തീയതികളിൽ തീർപ്പാക്കിയതായും ഐല്‍ഐസി പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
