ലൈഫ് ഇൻഷുറൻസ് പോളിസി ഉടമകൾക്ക് പ്രീമിയം അടയ്ക്കാൻ ഐആർഡിഎഐ 30 ദിവസത്തെ അധിക ഗ്രേസ് പിരീഡ് നൽകി. കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രീമിയം അടയ്ക്കേണ്ട തീയതി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉള്ളവർക്കാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെയും മോട്ടോർ തേർഡ് പാർട്ടി ഇൻഷുറൻസിന്റെയും പ്രീമിയം അടയ്ക്കുന്നതിന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഇതിനകം അധിക സമയം നൽകിയിട്ടുണ്ട്.
ലൈഫ് ഇൻഷുറർമാരും ലൈഫ് ഇൻഷുറൻസ് കൗൺസിലും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് റെഗുലേറ്റർ പ്രീമിയം പേയ്‌മെന്റുകൾക്ക് 30 ദിവസത്തെ അധിക ഗ്രേസ് നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയത്. രാജ്യവ്യാപകമായി മൂന്നാഴ്ചത്തെ ലോക്ക്ഡൌണും സാമൂഹിക അകലം പാലിക്കൽ നിർദ്ദേശവും കാരണം പോളിസി ഉടമകൾ നേരിടുന്ന പ്രവർത്തന പരിമിതികളും ബുദ്ധിമുട്ടുകളും ഇൻഷുറർമാരും കൗൺസിലും മനസ്സിലാക്കിയിതിനെ തുടർന്നാണ് തീരുമാനം.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും പുതുക്കുന്നതിനുള്ള സമയപരിധി ധനമന്ത്രാലയം നീട്ടി നൽകി. സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള സമയത്ത് കാലാവധി അവസാനിച്ചതോ പുതുക്കേണ്ടതോ ആയ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറൻസ്, ആരോഗ്യ ഇന്‍ഷുറൻസ് എന്നിവയുടെ പ്രീമിയങ്ങൾ അടയ്‌ക്കാനാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ പോളിസികൾ ഏപ്രിൽ 21 നകം പ്രീമിയം അടച്ച് പുതുക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു. ലോക്ക്‌ഡൗണില്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചതിനാലാണ് ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള സമയം നീട്ടി നല്‍കിയത്.
ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ ഇന്‍ഷുറന്‍സ് തുക അടയ്‌ക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍, ഈ കാരണത്താൽ നിങ്ങളുടെ പോളിസി നഷ്ടപ്പെട്ടുപോകില്ലെന്ന് ധനമന്ത്രാലയം ഉറപ്പു നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുടെ ആവശ്യമില്ലെന്നും ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
