ട്രെയിൻ ടിക്കറ്റികൾ ബുക്ക് ചെയ്യുന്നത് നിലവിൽ വളരെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. പ്രത്യേകിച്ചും തത്കാൽ ടിക്കറ്റുകൾ. കാരണം ഇവ വളരെ വേഗത്തിൽ ബുക്ക് ചെയ്യണം. എസി ഫസ്റ്റ് ക്ലാസ്, എക്സിക്യൂട്ടീവ് ക്ലാസ് ഒഴികെയുള്ള എല്ലാ ട്രെയിൻ ക്ലാസുകളിലും തത്കാൽ ടിക്കറ്റ് ബുക്കിംഗ് അനുവദനീയമാണ്. തത്കൽ ടിക്കറ്റുകൾ ഉൾപ്പെടെയുള്ള ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ തട്ടിപ്പുകൾ തടയുന്നതിനുള്ള നടപടികൾ റെയിൽവേ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്ന് ലോക്‌സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലെ തട്ടിപ്പുകൾ തടയാൻ ഇന്ത്യൻ റെയിൽവേ സ്വീകരിച്ച വിവിധ നടപടികൾ ഇതാ:
നിയന്ത്രണം
ഒരു ഉപയോക്താവിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ 2 തത്കാൽ ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ. കൂടാതെ തത്കാൽ ടിക്കറ്റ് ബുക്കിംഗിനായി സുരക്ഷാ ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. റീട്ടെയിൽ സേവന ദാതാക്കൾക്ക് (ഏജന്റുമാർ) ഒരു ട്രെയിനിൽ പ്രതിദിനം ഒരു തത്കാൽ ടിക്കറ്റ് മാത്രമായി പരിമിതപ്പെടുത്തി. ഒരു മൊബൈൽ നമ്പറിലും ഇമെയിൽ ഐഡിയും വഴി ഒരു ഐആർസിടിസി ഉപയോക്തൃ ഐഡി മാത്രമേ സൃഷ്ടിക്കാൻ സാധിക്കൂ.
ആധാർ ലിങ്ക് ചെയ്താൽ
ഒരു മാസത്തിൽ ഒരു വ്യക്തിയ്ക്ക് 6 റെയിൽവേ ടിക്കറ്റുകൾ മാത്രമാണ് ബുക്ക് ചെയ്യാനാകുക. എന്നാൽ ഉപയോക്താക്കൾ അവരുടെ ഐആർസിടിസി ഉപയോക്തൃ ഐഡി ആധാർ നമ്പറുമായി ലിങ്കുചെയ്‌തിട്ടുണ്ടെങ്കിൽ, യാത്രക്കാരിലൊരാളെങ്കിലും ആധാർ വഴിയുള്ള പരിശോധയ്ക്ക് വിധേയമായാൽ പ്രതിമാസം 12 റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
സാങ്കേതിക മുൻകരുതലുകൾ
ഓട്ടോമേഷൻ സോഫ്റ്റ്വെയർ വഴി വ്യാജ ബുക്കിംഗ് പരിശോധിക്കുന്നതിന് രജിസ്ട്രേഷൻ, ലോഗിൻ, ബുക്കിംഗ് പേജ് എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിൽ ഡൈനാമിക് കാപ്ച അവതരിപ്പിച്ചു. ഉപയോക്താക്കൾ ഇ-ടിക്കറ്റ് ബുക്കിംഗ് സമയത്ത് യാത്രക്കാരുടെ വിശദാംശങ്ങൾ നൽകാനും കാപ്ച നൽകാനും വളരെ കുറഞ്ഞ സമയം മാത്രമേ അനുവദിച്ചിട്ടുള്ളൂ.
ഏജന്റുമാർക്ക് നിയന്ത്രണം
അഡ്വാൻസ് റിസർവേഷൻ പിരീഡ് (എആർപി) ബുക്കിംഗും തത്കാൽ ബുക്കിംഗും ആരംഭിച്ച് ആദ്യത്തെ പതിനഞ്ച് മിനിറ്റിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഐആർസിടിസിയുടെ അംഗീകൃത ഏജന്റുമാർക്ക് നിയന്ത്രണം ഏർപ്പെടുത്തി. തുടർനടപടികളോടെ അനധികൃത ഇ-ടിക്കറ്റിംഗ് കേസുകൾ കണ്ടെത്തുന്നതിനും ഐആർസിടിസി ഐഡികൾ പരിശോധിക്കുന്നതിനായി PRABAL അന്വേഷണ അധിഷ്ഠിത ആപ്ലിക്കേഷൻ ഉപയോഗിക്കുക.
അനധികൃത സോഫ്റ്റ്വെയറുകൾ
അടുത്തിടെ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) അനധികൃത സോഫ്റ്റ്‌വെയറുകൾ കണ്ടെത്തുകയും അത്തരം ടിക്കറ്റുകൾ തടയാൻ ഉപയോഗിക്കുന്ന 60 ഏജന്റുമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിയമവിരുദ്ധ സോഫ്റ്റ്‌വെയറുകളായ 'ANMS', 'MAC', 'ജാഗ്വാർ' എന്നിവ ഐആർസിടിസിയുടെ ലോഗിൻ കാപ്ച, ടിക്കറ്റ് സൃഷ്ടിക്കുന്നതിനായി ബുക്കിംഗ് കാപ്ച, ബാങ്ക് ഒടിപി എന്നിവ മറികടക്കുന്നവയാണ്. അതേസമയം ഒരു യഥാർത്ഥ ഉപയോക്താവ് ഈ പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്. റെയിൽവേ ടിക്കറ്റുകൾ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും അനധികൃതമായി വ്യാപാരം നടത്തുന്ന വ്യക്തികൾക്കും ഏജൻസികൾക്കെതിരെ ആർപിഎഫ് പതിവായി അന്വേഷണം നടത്തുന്നുണ്ട്. റെയിൽവേ നിയമത്തിലെ സെക്ഷൻ 143 പ്രകാരമാണ് കുറ്റവാളികൾക്കെതിരെ കേസെടുക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
