അധിക വരുമാനം വേണോ? ഉടന്‍ ഡിവിഡന്റ് നല്‍കുന്ന 5 ഓഹരികള്‍; നോക്കിവെയ്ക്കാം

ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് സാരം.

അതുപോലെ, നേടുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച ആദായം നിക്ഷേപകനെ തേടിയെത്താനുള്ള സാധ്യതയുമുണ്ട്. ഉടന്‍ ഡിവിഡന്റ് നല്‍കാവുന്ന 5 ഓഹരികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ജയ് കോര്‍പ്

ജയ് കോര്‍പ്

സ്റ്റീല്‍ ഉത്പന്ന്ങ്ങളുടെ നിര്‍മാണത്തിലും പ്ലാസ്റ്റിക് സംസ്‌കരണത്തിലും ചണപ്പട്ടിന്റെ നൂല്‍നൂല്‍പ്പിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് ജയ് കോര്‍പ്. അതേസമയം ഓഹരിയൊന്നിന് 0.50 രൂപ വീതം ഡിവിഡന്റ് നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ഇതുപ്രകാരം ലാഭവിഹിതം കൈമാറുന്നതിനു അര്‍ഹതപ്പെട്ട ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ഒക്ടോബര്‍ 20 ആയും റെക്കോഡ് തീയതി 21-നും നിശ്ചയിച്ചതായി കമ്പനി നേതൃത്വം അറിയിച്ചു. കഴിഞ്ഞയാഴ്ച 187 രൂപയിലാരുന്നു ജയ് കോര്‍പ് (BSE: 512237, NSE : JAICORPLTD) ഓഹരിയുടെ ക്ലോസിങ്.

ഏഞ്ചല്‍ വണ്‍

ഏഞ്ചല്‍ വണ്‍

വളരെയധികം വൈവിധ്യവത്കരിക്കപ്പെട്ട ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ഏഞ്ചല്‍ വണ്‍. ഓഹരി, കമ്മോഡിറ്റി, കറന്‍സി എന്നിവയുടെ ബ്രോക്കിങ് സേവങ്ങളിലാണ് ഈ സ്‌മോള്‍ കാപ് കമ്പനി ശ്രദ്ധയൂന്നിയിരിക്കുന്നത്. അതേസമയം ഓഹരിയൊന്നിന് എത്ര വീതം ഡിവിഡന്റ് നല്‍കുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പക്ഷേ ഡിവിഡന്റ് കൈമാറുന്നതിന്റെ ഭാഗമായുള്ള എക്‌സ് ഡിവിഡന്റ് തീയതിയായി ഒക്ടോബര്‍ 21 തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച 1,362 രൂപയിലായിരുന്നു ഏഞ്ചല്‍ വണ്‍ (BSE: 543235, NSE : ANGELONE) ഓഹരിയുടെ ക്ലോസിങ്.

ഐസിഐസിഐ ലൊബാംര്‍ഡ്

ഐസിഐസിഐ ലൊബാംര്‍ഡ്

രാജ്യത്തെ പ്രമുഖ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നാണ് ഐസിഐസിഐ ലൊബാംര്‍ഡ്. ജനറല്‍ ഇന്‍ഷുറന്‍സ്, റീ ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ് ക്ലെയിം മാനേജ്‌മെന്റ് എന്നീ സേവന വിഭാഗങ്ങളിലാണ് ഈ ലാര്‍ജ് കാപ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയായ ഐസിഐസിഐ ലൊബാംര്‍ഡ്, 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതം എത്രയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

എങ്കിലും ഡിവിഡന്റ് കൈമാറുന്നതിന്റെ ഭാഗമായുള്ള എക്‌സ് ഡിവിഡന്റ് തീയതിയായി ഒക്ടോബര്‍ 27 തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച 1,151 രൂപയിലായിരുന്നു ഐസിഐസിഐ ലൊബാംര്‍ഡ് (BSE: 540716, NSE : ICICIGI) ഓഹരിയുടെ ക്ലോസിങ്.

ഐസിഐസിഐ സെക്യൂരിറ്റീസ്

ഐസിഐസിഐ സെക്യൂരിറ്റീസ്

ഐസിഐസിഐ ബാങ്കിന്റെ ബ്രേക്കിങ് സേവനങ്ങള്‍ നല്‍കുന്ന ഉപകമ്പനിയാണ് ഐസിഐസിഐ സെക്യൂരിറ്റീസ്. ഇതിനോടൊപ്പം മെര്‍ച്ചന്റ് ബാങ്കര്‍, പോര്‍ട്ട്ഫോളിയോ മാനേജര്‍, ഇന്‍വസ്റ്റ്മെന്റ് അഡൈ്വസര്‍, റിസര്‍ച്ച് അനലിസ്റ്റ് എന്നീ മേഖലകളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതം എത്രയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

എങ്കിലും ഡിവിഡന്റ് കൈമാറുന്നതിന്റെ ഭാഗമായുള്ള എക്‌സ് ഡിവിഡന്റ് തീയതിയായി ഒക്ടോബര്‍ 31 നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച 523 രൂപയിലായിരുന്നു ഐസിഐസിഐ സെക്യൂരിറ്റീസ് (BSE: 541179, NSE : ISEC) ഓഹരിയുടെ ക്ലോസിങ്.

ഏഷ്യന്‍ പെയിന്റ്‌സ്

ഏഷ്യന്‍ പെയിന്റ്‌സ്

ഇന്ത്യയിലെ മുന്‍നിര പെയിന്റ് കമ്പനിയാണ് ഏഷ്യന്‍ പെയിന്റ്‌സ്. 1967 മുതല്‍ പെയിന്റ് വിപണിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. ബാത്ത്‌റൂം, കിച്ചണ്‍, ലൈറ്റിങ്, ഫര്‍ണീഷിങ്, ഫര്‍ണീച്ചര്‍, സാനിറ്റൈസര്‍, അണുനാശിനി തുടങ്ങിയ മേഖലകളിലേക്കും ബിസിനസ് വൈവിധ്യവത്കരിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതം എത്രയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

എങ്കിലും ഡിവിഡന്റ് കൈമാറുന്നതിന്റെ ഭാഗമായുള്ള റെക്കോഡ് തീയതിയായി നവംബര്‍ 1 തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച 3,342 രൂപയിലായിരുന്നു ഏഷ്യന്‍ പെയിന്റ്‌സ് (BSE: 500820, NSE : ASIANPAINT) ഓഹരിയുടെ ക്ലോസിങ്.

ശ്രദ്ധിക്കുക

ശ്രദ്ധിക്കുക

ഡിവിഡന്റ് കിട്ടുമെന്ന് കരുതി ഓഹരി വാങ്ങുന്നതിന് മുമ്പെ അവയുടെ സാമ്പത്തിക സ്ഥിതിയും പരിശോധിക്കേണ്ടതുണ്ട്. പറയത്തക്ക കടബാധ്യതകള്‍ ഇല്ലാത്തതിനൊപ്പം മുടങ്ങാതെ ലാഭിവിഹിതം നല്‍കുന്ന ചരിത്രവുമുണ്ടോ എന്നു പരിശോധിക്കേണ്ടതും പ്രധാനമാണ്. അതേസമയം ഡിവിഡന്റ് എന്നത് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന അധിക നേട്ടമാണ്. അതിനാല്‍ ഉയര്‍ന്ന നിലവാരമുള്ളതും കൃത്യമായി ലാഭവിഹിതം നല്‍കുന്നതുമായ കമ്പനികളെ തെരഞ്ഞെടുക്കുന്നത് മികച്ച നിക്ഷേപ തന്ത്രമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X