ഇന്ത്യൻ ഓഹരി വിപണി കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. വിഭവ സമാഹരണത്തിന്റെ ഭാഗമായി പ്രാരംഭ പൊതു ഓഹരി വിൽപന അഥവാ ഐപിഒ നടത്തുന്നതിനായി നിരവധി കമ്പനികളാണ് മുന്നോട്ടുവരുന്നത്. കൃത്യമായ ധാരണയും വിലയിരുത്തലും ഉണ്ടെങ്കിൽ ഐപിഒയിലൂടെ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന കാര്യം ഉറപ്പാണ്. മെയിൻബോർഡിലെ രണ്ട് കമ്പനികൾ ഉൾപ്പെടെ നാല് കമ്പനികൾ ഈ ആഴ്ചയിൽ തങ്ങളുടെ ഐപിഒകൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.
വിപണിയിലേക്കെത്തുക 22,000 കോടി
ഓഗസ്റ്റ് ആദ്യവാരം നാല് കമ്പനികൾ 11,850 കോടി രൂപയിലധികം മൂല്യമുള്ള ഐപിഒകൾ പുറത്തിറക്കി. അവയ്ക്കെല്ലാം മികച്ച പ്രതികരണമാണ് നിക്ഷേപകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഇതിനകം 25 കമ്പനികൾ കൂടി സെബി അംഗീകരിച്ചിട്ടുണ്ട്. ഏകദേശം 22,000 കോടി രൂപ സമാഹരിക്കാനാണ് ഐപിഒകളിലൂടെ കമ്പനികൾ ശ്രമിക്കുന്നത്.
അടുത്ത ആഴ്ച സബ്സ്ക്രിപ്ഷനായി തുറന്നിരിക്കുന്ന ഐപിഒകൾ ഏതൊക്കെയാണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
1. ഓറിയൻ്റ് ടെക്നോളജീസ്
ആഗസ്റ്റ് 21 മുതൽ ഓഗസ്റ്റ് 23 വരെയാണ് ഓറിയൻ്റ് ടെക്നോളജീസ് ഐപിഒ സബ്സ്ക്രിപ്ഷനായി തുറന്നിരിക്കുക. 214.76 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യുവാണ് ഐപിഒ. 195 രൂപ മുതൽ 206 രൂപവരെയാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. ഒരു ആപ്ലിക്കേഷൻ്റെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 72 ഷെയറുകളാണ്.
2. ഇൻ്ററാർക് ബിൽഡിംഗ് പ്രോഡക്ട്സ്
ഓഗസ്റ്റ് 19 മുതൽ ഓഗസ്റ്റ് 21 വരെയാണ് ഐപിഒ അരങ്ങേറുക. 600.29 കോടിയാണ് മൂല്യം. ഒരു ഷെയറിന് 850 രൂപ മുതൽ 900 രൂപ വരെയായി സജ്ജീകരിച്ചിരിക്കുന്നു. ഒരു ആപ്ലിക്കേഷൻ്റെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 16 ഷെയറുകളാണ്.

3. ബ്രേസ് പോർട്ട് ലോജിസ്റ്റിക്സ്
ബ്രേസ് പോർട്ട് ലോജിസ്റ്റിക്സ് ഐപിഒ ആഗസ്ത് 19 മുതൽ ഓഗസ്റ്റ് 21 വരെ സബ്സ്ക്രിപ്ഷനായി തുറന്നിരിക്കും. ഈ ഐപിഒ ഒരു ബുക്ക് ബിൽറ്റ് ഇഷ്യൂ ആണ്. അതിൻ്റെ മൂല്യം 24.41 കോടി രൂപയാണ്. ഓഹരിയുടെ പ്രൈസ് ബാൻഡ് 76 - 80 രൂപ നിലവാരത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.
4. ഫോർകാസ് സ്റ്റുഡിയോ
ഓഗസ്റ്റ് 19 മുതൽ 21 വരെയാണ് ഫോർകാസ് സ്റ്റുഡിയോയുടെ ഐപിഒ അരങ്ങേറുക. എസ്എംഇ വിഭാഗത്തിലുള്ള ഈ ഓഹരിയുടെ പ്രൈസ് ബാൻഡ് 77 - 80 രൂപ നിലവാരത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. 1,600 ഓഹരികളുടെ ഗുണിതങ്ങളായി അഥവാ ലോട്ടുകളായി ഐപിഒയിൽ അപേക്ഷിക്കാം.

5. ക്യുവിസി എക്സ്പോർട്ട്സ്
ഓഗസ്റ്റ് 21 മുതൽ ഓഗസ്റ്റ് 23 വരെയാണ് ഐപിഒ അരങ്ങേറുക. 24.07 കോടി രൂപയാണ് ഐപിഒയുടെ ആകെ മൂല്യം. 86 രൂപയാണ് ഓഹരിയുടെ വില നിശ്ചിയിച്ചിരിക്കുന്നത്.
6. ഐഡിയൽ ടെക്നോപ്ലാസ്റ്റ് ഇൻഡസ്ട്രീസ്
ഐഡിയൽ ടെക്നോപ്ലാസ്റ്റ് ഇൻഡസ്ട്രീസ് ഐപിഒ ആഗസ്റ്റ് 21 മുതൽ ഓഗസ്റ്റ് 23 വരെ സബ്സ്ക്രിപ്ഷന് ലഭ്യമാകും. 16.03 കോടി രൂപയാണ് ആകെ മൂല്യം. 121 രൂപയാണ് ഓഹരി വില.
7. റിസോഴ്സ്ഫുൾ ഓട്ടോമൊബൈൽ
ഐപിഒ ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 26 വരെ സബ്സ്ക്രിപ്ഷനായി തുറന്നിരിക്കും. 11.99 കോടി രൂപയുടെ 10.25 ലക്ഷം ഓഹരികളുടെ പുതിയ ഇഷ്യു ഐപിഒയിൽ ഉൾപ്പെടുന്നു. 117 രൂപയാണ് ഓഹരി വിലയായി നിശ്ചിയിച്ചിരിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications