കൊവിഡ് 19 കാരണം റദ്ദു ചെയ്തതും നീട്ടിവെച്ചതുമായ പ്രധാന പരിപാടികൾ

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19, ലോക സമ്പദ് വ്യവസ്ഥയെയും ആരോഗ്യ രംഗത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിനകം തന്നെ ലോകാരോഗ്യ സംഘടന കൊവിഡ് 19 -നെ മഹാമാരിയായി പ്രഖ്യാപിച്ച് കഴിഞ്ഞു. പൊതുജനാരോഗ്യ ആശങ്കകള്‍ കാരണം ലോകമെമ്പാടുമുള്ള പ്രധാന പരിപാടികളുടെ സമയക്രമത്തെയും കൊവിഡ് 19 പ്രതിസന്ധി ബാധിച്ചിരിക്കുകയാണ്. ജനങ്ങള്‍ സമ്മേളിക്കുന്നത് വൈറസ് വ്യാപനത്തിന്റെ ആക്കം കൂട്ടാന്‍ കാരണമായേക്കാമെന്നതിനാല്‍ പല പ്രധാന പരിപാടികളും സംഘാടകര്‍ റദ്ദ് ചെയ്യുകയോ മാറ്റിവെക്കുകയോ ചെയ്തിട്ടുണ്ട്. ഇതാ അത്തരത്തില്‍ റദ്ദ് ചെയ്യുകയോ മാറ്റിവെക്കുകയോ ചെയ്ത പ്രധാന പരിപാടികളുടെ വിവരങ്ങള്‍;

കൊവിഡ് 19 കാരണം റദ്ദു ചെയ്തതും നീട്ടിവെച്ചതുമായ പ്രധാന പരിപാടികൾ

1. കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ആരംഭ തീയതി വൈകി

2. ഉട്ടാ ജാസ് ബാസ്‌കറ്റ്‌ബോള്‍ ടീമംഗമായ റൂഡി ഗോബര്‍ട്ടിന് കൊവിഡ് 19 പോസിറ്റിവായി സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ എന്‍ബിഎ (ദേശീയ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍) നിലവിലെ സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

3. ഈ വര്‍ഷം ജൂലൈ 24 -ന് ആരംഭിക്കാനിരുന്ന ടോക്കിയോ ഒളിമ്പിക്‌സ്, 2021 -ലേക്ക് മാറ്റിവച്ചു

4. ഈ വര്‍ഷത്തെ ടോക്കിയോ മാരത്തണ്‍ എലൈറ്റ്, റണ്ണേഴ്‌സിന് മാത്രമായി പരിമിതപ്പെടുത്തും

5. എലൈറ്റ് റണ്ണര്‍ എന്ന് തരംതിരിക്കുന്നതിന്, പുരുഷന്മാര്‍ 2 മണിക്കൂര്‍ 35 മിനിറ്റിനുള്ളില്‍ ഒരു പഴയ മാരത്തണ്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കിത് 3 മണിക്കൂര്‍ 5 മിനിറ്റിനുള്ളിലാണ്

6. ബഹ്‌റൈനില്‍ നടക്കാനിരിക്കുന്ന ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയില്‍ കാണികളുണ്ടായിരിക്കുകയില്ല

7. ഏപ്രിലില്‍ നടത്താനിരുന്ന ചൈനീസ് ഗ്രാന്‍ഡ് പ്രീ മാറ്റിവച്ചു

8. ഇറാനിലെയും ഇറ്റലിയിലെയും മുഴുവന്‍ കായിക മത്സരങ്ങളും റദ്ദാക്കി

9. സ്‌പെയിനിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗായ ലാ ലിഗയിലെ മത്സരങ്ങള്‍ക്ക് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും കാണികളുണ്ടാവില്ല

10. ഖത്തറില്‍ നടക്കാനിരുന്ന 2022 ലോകകപ്പ് ഫുട്‌ബോളിനുള്ള ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ ഫിഫ മാറ്റിവച്ചു

11. യുഎസിലെ നാഷണല്‍ കൊളീജിയറ്റ് അത്‌ലറ്റിക് അസോസിയേഷനും (എന്‍സിഎഎ) കാണികള്‍ ഇല്ലാതെ ഗെയിമുകള്‍ കണിക്കുന്നതിന് അഭൂതപൂര്‍വമായ നടപടി സ്വീകരിച്ചു

12. യുഎസിലെ ഏറ്റവും വലിയ സംഗീതമേളകളിലൊന്നായ കോച്ചെല്ലയും സ്‌റ്റേജ് കോച്ചും കണ്‍ട്രി-മ്യൂസിക് ഓറിയന്റഡ് മ്യൂസിക് ഫെസ്റ്റിവലും ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ മാറ്റിവച്ചു

13. ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രം, നോ ടൈം ടു ഡൈയുടെ ഏപ്രില്‍ റിലീസ് നവംബര്‍ 12 -ലേക്ക് മാറ്റി

14. ഏറ്റവും വലിയ വീഡിയോ ഗെയിം വ്യാപാര ഇവന്റുകളിലൊന്നായ ഇ3 ഇലക്ട്രോണിക് എന്റര്‍ടെയിന്‍മെന്റ് എക്‌സ്‌പോ റദ്ദാക്കി. 2020 ജൂണില്‍ കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സിലാണ് ഇത് നടക്കാനിരുന്നത്

15. നിക്കലോഡിയന്റെ കിഡ്‌സ് ചോയ്‌സ് അവാര്‍ഡുകള്‍ മാറ്റിവച്ചു, പുതിയ തീയതീ പിന്നീട് തീരുമാനിക്കും

16. പേള്‍ ജാമിന്റെ പുതിയ ആല്‍ബമായ ഗിഗാറ്റണിനെ പിന്തുണയ്ക്കുന്നതിനായുള്ള ടൂര്‍ മാറ്റി

17. ജനക്കൂട്ടം കൂടുന്നതും വൈറസ് വ്യാപിക്കുന്നതും ഒഴിവാക്കാന്‍ ലണ്ടന്‍ പുസ്തകമേള റദ്ദാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X