2024-25 സാമ്പത്തിക വർഷത്തിലെ നാലാം പാദങ്ങൾക്ക് തൊട്ടു പിന്നാലെ ഇന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ ഇടിയുന്നു. രാവിലെ വിപണി തുറക്കുമ്പോൾ 2,105.10 രൂപയിലായിരുന്നു ഓഹരി വില, എന്നാൽ ഇന്ന് ഏകദേശം 6 ശതമാനത്തോളം ഓഹരി വില ഇടിഞ്ഞിരിക്കുന്നു. മൈക്രോലെൻഡിംഗ് മേഖലയിലെ സമ്മർദ്ദമാണ് ഈ വീഴ്ചയ്ക്ക് പ്രധാന കാരണം. ഇന്ന് കൊട്ടക് മഹീന്ദ്ര ഓഹരികൾ ഇടിഞ്ഞെങ്കിലും ചില ബ്രോക്കറേജുകൾ ബൈ റേറ്റിംഗ് നൽകിയിട്ടുണ്ടായിരുന്നു.
എൽകെപി റിസർച്ച് കൊട്ടക് മഹീന്ദ്ര ഓഹരികൾക്ക് ബൈ റേറ്റിംഗ് നൽകിയിരുന്നു. 2490 രൂപയായിരുന്നു ഓഹരിയുടെ ലക്ഷ്യ വില. ബ്രോക്കറേജ് സ്ഥാപനമായ നോമുറ "ബൈ" റേറ്റിംഗിൽ നിന്ന് "ന്യൂട്രൽ" എന്ന ലെവലിലേക്ക് റേറ്റിംഗ് മാറ്റി. അതായത് ലക്ഷ്യ വില 2,110 രൂപയിൽ നിന്ന് 2,200 രൂപയായി ഉർത്തി.
മറുവശത്ത് ബ്രോക്കറേജ് സ്ഥാപനമായ CLSA ഓഹരിയുടെ റേറ്റിംഗ് "മേശം പ്രകടനം" റേറ്റിംഗ് നൽകിയെങ്കിലും "ഹോൾഡ്" എന്ന ലെവലിലേക്ക് മാറ്റി. മാത്രമല്ല ലക്ഷ്യ വില 2,125 രൂപയിൽ നിന്ന് 2,225 രൂപയായി ഉയർത്തി. എന്നാൽ ഇന്ന് ബിഎസ്ഇയിൽ ഓഹരി വില 5.18% ഇടിഞ്ഞ് 2071.90 രൂപയായി.
എൽകെപി റിസൾച്ചിൻ്റെ 'ബൈ' റേറ്റിംഗ്
ശക്തമായ വായ്പാ വളർച്ച, മെച്ചപ്പെട്ട ആസ്തി ഗുണനിലവാരം എന്നിവയുടെ സപ്പോർട്ടിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥിരതയുള്ള ത്രൈമാസ പ്രകടനം കാഴ്ചവച്ചു. സേവിംഗ്സ് നിരക്ക് കുറയ്ക്കൽ പോലുള്ള നടപടികൾ ബാങ്ക് സ്വീകരിക്കുകയും കുറഞ്ഞ ചെലവിലുള്ള നിക്ഷേപങ്ങൾക്കായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതോടെ അത് തുടർച്ചയായി മെച്ചപ്പെട്ടു. സ്ഥിരതയുള്ള ചെലവ്-വരുമാന (C/I) അനുപാതവും, ക്രെഡിറ്റ് കാർഡ് വളർച്ചയുമെല്ലാം ലാഭക്ഷമതയെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും. എന്നാണ് എൽകെപി റിസർച്ച് വ്യക്തമാക്കിയത്. അതിനാൽ കൊട്ടക് മഹീന്ദ്ര ഓഹരികൾ വാങ്ങുവാനാണ് എൽകെപി റിസർച്ച് ആവശ്യപ്പെട്ടത്. എന്നാൽ ഇന്ന് വമ്പൻ ഇടിവാണ് പ്രകടമായത്.

കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ നാലാം പാദ ഫലങ്ങൾ...
2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്റ്റാൻഡലോൺ ലാഭം 14% ഇടിഞ്ഞ് 3,552 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ലാഭം 4,133 കോടി രൂപയായിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മൊത്തം വരുമാനം നാലാം പാദത്തിൽ 16,712 കോടി രൂപയായി ഉയർന്നു. 2025 മാർച്ച് 31ന് അവസാനിച്ച പാദത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന് 13,530 കോടി രൂപയുടെ പലിശ വരുമാനം ലഭിച്ചു. ഇത് കഴിഞ്ഞ വർഷം നാലാം പാദത്തിൽ 12,307 കോടി രൂപയായിരുന്നു.
ബാങ്കിൻ്റ പ്രഥമ അറ്റ പലിശ വരുമാനം 5% വർദ്ധിച്ച് 7,284 കോടിയായി. അതേസമയം മറ്റ് വരുമാനം 7% വർദ്ധിച്ച് 3,182 കോടിയായി. ഉപഭോക്തൃ ആസ്തികൾ 13% വർദ്ധിച്ചു. പക്ഷേ അറ്റ പലിശ മാർജിൻ 4.97 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5.28 ശതമാനമാണ്. സംയോജിത അടിസ്ഥാനത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മൊത്തം വരുമാനം 27,174 കോടിയായി കുറഞ്ഞു.
കൊട്ടക് മഹീന്ദ്ര ബാങ്ക് ലാഭവിഹിതം 2025
2025 മാർച്ച് 31 ന് അവസാനിച്ച 2024-25 സാമ്പത്തിക വർഷത്തിൽ 5 രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറിന് 2.50 രൂപ ലാഭവിഹിതം നൽകാൻ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക: ഇന്ന് അവസാനിക്കുന്ന പ്രധാന എൻഎഫ്ഒകൾ ഇവയാണ്!

കനത്ത മഴയിൽ വാഹനത്തിനും വീടിനും നാശനഷ്ടം? ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications