കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വെട്ടിക്കുറച്ചത്. വലിയ ആശ്വാസം നൽകുന്നതും, പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ ഈ തീരുമാനം ഇപ്പോഴിതാ വായ്പകളുടെ പലിശയിലും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു.
ഇന്ത്യയിലെ രണ്ട് പ്രധാന ബാങ്കുകളായ ഇന്ത്യൻ ബാങ്കും, പഞ്ചാബ് നാഷണൽ ബാങ്കും അവരുടെ വായ്പാ നിരക്കുകൾ കുറച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വായ്പാ ചെലവ് കുറയ്ക്കുന്നതിനുള്ള ധനനയത്തിലെ ഒരു മാറ്റത്തെ സൂചിപ്പിക്കുന്നു.
ഇന്ത്യൻ ബാങ്ക് റിപ്പോ-ലിങ്ക്ഡ് നിരക്കുകൾ കുറച്ചു
ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യൻ ബാങ്ക്, 2025 ഏപ്രിൽ 11 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ റിപ്പോ ബെഞ്ച്മാർക്ക് നിരക്കും റിപ്പോ ലിങ്ക്ഡ് ബെഞ്ച്മാർക്ക് ലെൻഡിംഗ് നിരക്കുകളും കുറയ്ക്കുമെന്ന് അറിയിച്ചു.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നൽകിയ ഫയലിംഗ് അനുസരിച്ച്, എല്ലാ റിപ്പോ-ലിങ്ക്ഡ് ലോണുകൾക്കുമുള്ള റിപ്പോ ബെഞ്ച്മാർക്ക് നിരക്ക് 6.25% ൽ നിന്ന് 6.00% ആയി കുറയും, അതേസമയം ആർ ബി എൽ ആർ 9.05% ൽ നിന്ന് 8.70% ആയി കുറയും.
ആർ ബി ഐയുടെ നയപരമായ ഇളവിന് അനുസൃതമായാണ് ഈ നീക്കമെന്നും റിപ്പോ-ലിങ്ക്ഡ് ലോണുകളുള്ള ഉപഭോക്താക്കൾക്ക് വായ്പാ ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ബാങ്ക് ഇതുമായി ബന്ധപ്പെട്ട് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. പുതുക്കിയ നിരക്കുകൾ അടുത്ത അവലോകനം വരെ പ്രാബല്യത്തിൽ തുടരും. പിഎൻബി ആർഎൽഎൽആർ കുറയ്ക്കുകയും, എംസിഎൽആറും അടിസ്ഥാന നിരക്കും മാറ്റമില്ലാതെ നിലനിർത്തുകയും ചെയ്തിട്ടുണ്ട് ബാങ്ക്.

പഞ്ചാബ് നാഷണൽ ബാങ്കും പലിശ നിരക്ക് കുറച്ചു
പഞ്ചാബ് നാഷണൽ ബാങ്കും ഇന്ത്യൻ ബാങ്കിനെ പിന്തുടർന്ന്, 2025 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ റിപ്പോ-ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചതായി പ്രഖ്യാപിച്ചു. കമ്പനി സെക്രട്ടറി ഏകതാ പാസരിച ബി എസ് ഇയ്ക്കും എൻ എസ് ഇയ്ക്കും നൽകിയ പ്രസ്താവനയിൽ, ആർ എൽ എസ് ആർ 9.10% ൽ നിന്ന് (20 ബിപിഎസ് സ്പ്രെഡ് ഉൾപ്പെടെ) 8.85% ആയി (20 ബിപിഎസ് സ്പ്രെഡ് ഉൾപ്പെടെ) കുറയും എന്ന് പറഞ്ഞു.
ഇന്ത്യൻ ബാങ്കിൽ നിന്ന് വ്യത്യസ്തമായി, പി എൻ ബിയുടെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് നിരക്ക്, അടിസ്ഥാന നിരക്ക് എന്നിവ മാറ്റമില്ലാതെ തുടരുമെന്ന് ബാങ്ക് ഊന്നിപ്പറഞ്ഞു. അതായത്, ആർ എൽ എൽ ആർ മായി ബന്ധിപ്പിച്ചിട്ടുള്ള വായ്പക്കാർക്ക് മാത്രമേ കുറഞ്ഞ ഇഎംഐയുടെ ഗുണം ലഭിക്കൂ. ഈ മാറ്റത്തിന് കാരണം വിപണി സാഹചര്യമാണെന്നും ബാങ്ക് വ്യക്തമാക്കി.
സ്വാധീനവും കാഴ്ചപ്പാടും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി എടുത്ത റിപ്പോ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം, ബാങ്കുകളെ അവരുടെ വായ്പാ ചട്ടക്കൂടുകൾ പുനഃക്രമീകരിക്കാൻ പ്രേരിപ്പിച്ചു. ആർ ബി ഐയുടെ നിരക്ക് കുറയ്ക്കൽ സാമ്പത്തിക വ്യവസ്ഥയിൽ വ്യാപകമാകുന്നതിനാൽ കൂടുതൽ ബാങ്കുകൾ ഈ പാത പിന്തുടരാൻ സാധ്യതയുണ്ടെന്ന് വിപണി നിരീക്ഷകർ പ്രതീക്ഷിക്കുന്നു.
സാധാരണക്കാർക്ക് ആശ്വസിക്കാമോ?
തീർച്ചയായും സാധാരണക്കാർക്ക് ആശ്വസിക്കാൻ കഴിയുന്ന തീരുമാനം തന്നെയാണ് ആർബിഐ കൈക്കൊണ്ടിട്ടുള്ളത്. തീർച്ചയായും വരുംകാലങ്ങളിൽ മറ്റു ബാങ്കുകൾ കൂടി ഇതേ നയം സ്വീകരിക്കാൻ സാധ്യതയുണ്ട്. അതോടെ പലിശ നിരക്കുകൾ കുറയുകയും ആളുകൾ കൂടുതൽ വായ്പകൾ എടുക്കാൻ തുടങ്ങുകയും ചെയ്യും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications