തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങിലെ ജനപ്രതിനിധികള്‍ക്ക് ആശ്വാസം. ഇവരുടെ പ്രതിമാസ ഓണറേറിയം സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 1000 രൂപയാണ് വര്‍ധിപ്പിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്പറേഷന് അംഗങ്ങളുടെ ഓണറേറിയം വര്‍ധിപ്പിച്ചതു കാരണമായി ഉണ്ടാകുന്ന അധിക ബാധ്യത സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്നു എടുക്കാം. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളുടേതായി വരുന്ന അധിക ബാധ്യത ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും വഹിക്കണം.

ഇതിന് മുമ്പ് 2016ലാണ് തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിച്ചത്. 2016ലെ വര്‍ധന പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് 15800 രൂപയാണ് ഓണറേറിയം. വൈസ് പ്രസിഡന്റിന് 13200 രൂപ. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് 9400. അംഗങ്ങള്‍ക്ക് 8800 രൂപയും. ഇപ്പോഴത്തെ വര്‍ധനവോടെ എല്ലാവര്ക്കും 1000 രൂപ കൂടി കൂടുതല്‍ കിട്ടും. ബ്ലോക്ക് പ്രസിഡന്റിന് 15600 രൂപയാണ് ഇനി കിട്ടുക. വൈസ് പ്രസിഡന്റിന് 12000 രൂപയും. അംഗങ്ങള്‍ക്ക് 8600 ആയി ഉയര്‍ന്നു.
ഗ്രാമപഞ്ചായത്ത് അംഗത്തിന് ഇനി മുതല്‍ 8000 രൂപയാകും ഓണറേറിയം. പഞ്ചായത്ത് പ്രസിഡന്റിന് 14200 രൂപയും വൈസ് പ്രസിഡന്റിന് 11600 രൂപയും കിട്ടും. മുന്‍സിപ്പാലിറ്റി ചെയര്മാന് 15600 രൂപ കിട്ടും. വൈസ് ചെയര്മാന് 13000 രൂപയും അംഗങ്ങള്‍ക്ക് 8600 രൂപയും കിട്ടും. കേര്പറേഷന് മേയര്‍ക്ക് 2016ലെ വര്‍ധന പ്രകാരം 15800 രൂപയാണ് കിട്ടിയത്. ഇപ്പോള്‍ 1000 രൂപ കൂടി വര്‍ധിച്ചു. ഡെപ്യൂട്ടി മേയര്‍ക്ക് 14200 രൂപയും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications