കേരളത്തിൽ ഈ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലാണ് നടക്കുന്നത്. ആദ്യ ഘട്ടം ഡിസംബർ 9ന് പൂർത്തിയായി. അന്ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ടം ഡിസംബർ 11, വ്യാഴാഴ്ച നടക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് അടുത്ത ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 11ന് തിരഞ്ഞെടുപ്പുള്ളതിനാൽ കേരളത്തിൽ പൊതു അവധിയുണ്ടോ?
പൊതു അവധിയുണ്ടോ?
ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന ദിവസം ഏഴ് ജില്ലകളിലെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധിയായിരുന്നു. ഡിസംബർ 11ന് തിരഞ്ഞെടുപ്പ് നടക്കുന്ന 7 ജില്ലകളിലും പൊതുഅവധി പ്രഖ്യാപിച്ചു. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധിയായിരിക്കും.
സർക്കാർ ജീവനക്കാർക്ക് മാത്രമല്ല, സ്വകാര്യ മേഖലയിലുള്ളവർക്കും ഡിസംബർ 11ന് ശമ്പളത്തോടെ അവധി ലഭിക്കും. ഇത് എല്ലാ വോട്ടർമാർക്കും ആശ്വാസകരമായ വാർത്തയാണ്. ഡിസംബർ 11ന് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ വോട്ടർമാരായിട്ടുള്ള സർക്കാർ ജീവനക്കാർ നേരത്തെ വോട്ടെടുപ്പ് പൂർത്തിയായ ജില്ലയിൽ താമസിക്കുന്നുണ്ടെങ്കിൽ അവർക്കും ഇളവുകൾ സർക്കാർ നൽകുന്നുണ്ട്. അത്തരം വോട്ടർമാർക്ക് ശമ്പളത്തോടു കൂടിയുള്ള പ്രത്യേക അവധികൾ അനുവദിക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ട്. അവധി അനുവദിക്കുന്നതിനായി ഇത്തരം വോട്ടർമാർ അവരുടെ വോട്ടർ പട്ടികയിലെ പേരിന്റെ തെളിവ് ഹാജരാക്കണം.

സർക്കാർ അവധി പ്രഖ്യാപിച്ചതോടെ വിദ്യാർത്ഥികളും ആവേശത്തിലാണ്. വോട്ടെടുപ്പ് നടക്കുന്ന സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഇന്നും അവധിയുണ്ടായിരിക്കും. ഇതിനു പുറമേ വോട്ടെണ്ണൽ നടക്കുന്ന ഡിസംബർ 13ന് വോട്ടെണ്ണൽ കേന്ദ്രങ്ങളായ സ്കൂളുകൾക്കും ശനിയാഴ്ച അവധിയാണ്. ഇതോടെ ഈ ആഴ്ച കേരളത്തിലെ സ്കൂളുകളുടെ അവധി ദിനങ്ങൾ വർദ്ധിച്ചു.
വോട്ടെടുപ്പ് സമയം അറിയാം
തദ്ദേശ തിരഞ്ഞെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് നടക്കുന്നത്. വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകും. എന്നാൽ അതിനു ശേഷം എത്തിയാൽ വോട്ട് രേഖപ്പെടുത്താൻ അനുവാദമില്ല. പക്ഷേ അതുവരെ കാത്തു നിന്ന എല്ലാവർക്കും 6 മണിക്ക് ശേഷവും വോട്ട് രേഖപ്പെടുത്താൻ സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒന്നിലധികം വോട്ട് ചെയ്യുന്നതും, ആൾമാറാട്ടം നടത്തുന്നതും ശിക്ഷാർഹമാണ്. ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അയാൾക്ക് ഒരു വോട്ട് മാത്രമേ രേഖപ്പെടുത്താൻ സാധിക്കൂ. എന്നാൽ ഒരാൾ ഒന്നിലധികം വോട്ട് നൽകിയാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
രേഖകൾ വേണം
വോട്ട് രേഖപ്പെടുത്താനായി പോളിംഗ് ബൂത്തിലേക്ക് എത്തുമ്പോൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ആറ് മാസം മുമ്പ് ദേശസാൽകൃത ബാങ്കുകൾ നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, തെരഞ്ഞെടുപ്പ് കമീഷൻ്റെ വോട്ടർ സ്ലിപ്പ് എന്നിവ കൈവശമുണ്ടായിരിക്കണം.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications