ലോക്ക്ഡൌൺ മാസങ്ങളിൽ മദ്യ വിൽപ്പന നിരോധിച്ചതും ചില സംസ്ഥാനങ്ങളിൽ കൊറോണ നികുതി കുത്തനെ വർധിച്ചതും കാരണം നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയിലുടനീളം മദ്യവിൽപ്പനയിൽ 29% കുറവുണ്ടായതായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജ് കമ്പനീസ് റിപ്പോർട്ട്.
വിൽപ്പന കുത്തനെ ഇടിഞ്ഞു
ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വിൽപ്പനയിൽ ഏറ്റവും കുറവുണ്ടായിരിക്കുന്നത്. മദ്യത്തിന് കൊറോണ നികുതി ഉയർന്നതിനാലാണ് ഇവിടെ വിൽപ്പന കുത്തനെ ഇടിഞ്ഞത്. 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്ത് മൊത്തത്തിലുള്ള മദ്യ വിൽപ്പന 29 ശതമാനം കുറഞ്ഞു.
കൂടുതൽ വരുമാനം പ്രതീക്ഷിച്ച്
ചില സംസ്ഥാന സർക്കാരുകൾ മദ്യത്തിന് ഉയർന്ന നികുതി ചുമത്തി. ഇതുവഴി കൂടുതൽ വരുമാനം നേടാനാകുമെന്ന് കരുതുന്നത് തെറ്റാണെന്ന് സിഐബിസി ഡയറക്ടർ ജനറൽ വിനോദ് ഗിരി പറഞ്ഞു. നികുതി വർദ്ധിപ്പിച്ചതോടെ മദ്യത്തിന്റെ വില 5-10 ശതമാനത്തിന് മുകളിൽ ഉയർന്നു. വില വർദ്ധനവ് മദ്യത്തിന്റെ ഡിമാൻഡ് കുറയാൻ കാരണമാകുകയും ചെയ്തു.
ഇടിവ് ഇങ്ങനെ
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) വിൽപ്പന 49 ശതമാനം ഇടിഞ്ഞു. രണ്ടാം പാദത്തിൽ വിൽപ്പന 9 ശതമാനം ഇടിഞ്ഞു. ലോക്ക്ഡൌൺ കാരണം മദ്യ വിൽപ്പന പൂർണമായും നിർത്ത വച്ച ഏപ്രിൽ ഒഴിവാക്കിയാൽ മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വിൽപ്പന കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16% കുറഞ്ഞു.
കൊവിഡ് ടാക്സ്
ഉയർന്ന കൊവിഡ് ടാക്സ് ഏർപ്പെടുത്തിയ സംസ്ഥാനങ്ങളിൽ വിൽപ്പനയിലുണ്ടായ ഇടിവ് വളരെ കൂടുതലാണെന്ന് സിഐബിസി പറഞ്ഞു. നികുതി വർദ്ധനവുമായി ബന്ധപ്പെട്ട് വിൽപ്പനയിലുണ്ടായ ഇടിവാണിത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ വിൽപ്പനയിൽ ഇടിവുണ്ടായ അഞ്ച് സംസ്ഥാനങ്ങൾ താഴെ പറയുന്നവയാണ്. ഈ സംസ്ഥാനങ്ങൾ ഇപ്പോഴും മദ്യത്തിന് ഉയർന്ന കൊറോണ നികുതിയാണ് ചുമത്തുന്നത്.
സംസ്ഥാനങ്ങൾ
- ആന്ധ്രാപ്രദേശ് (-51%)
- ഛത്തീസ്ഗഡ് (-40%)
- ജമ്മു കശ്മീർ (-39%)
- പശ്ചിമ ബംഗാൾ (-22%)
- രാജസ്ഥാൻ (-20%)
വില കുറഞ്ഞ മദ്യം
മദ്യത്തിന് വില കൂടിയപ്പോൾ ഉപഭോക്താക്കൾ വില കുറഞ്ഞ ബ്രാൻഡിലേയ്ക്ക് തിരിയാൻ തുടങ്ങി. വില കുറഞ്ഞ മദ്യം വാങ്ങുന്നതിലൂടെ സർക്കാരിന് ഒരു കുപ്പിക്ക് കുറഞ്ഞ നികുതി മാത്രമാണ് ലഭിക്കുക. ചില സംസ്ഥാനങ്ങൾ നികുതി വർദ്ധനവ് പിൻവലിച്ചപ്പോൾ മറ്റുള്ളവ ഉയർന്ന നികുതിയിൽ തുടരുകയാണ്. ആ സംസ്ഥാനങ്ങളിലെ ഭാവി എന്തായിരിക്കുമെന്നതിൽ ആശങ്കയുണ്ടെന്നും വിനോദ് ഗിരി പറഞ്ഞു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications