ലോക്ക്ഡൗൺ ആഘോഷം: ലൈംഗിക ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ 65% വർധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്ക്ഡൌണിന് ശേഷം ലൈംഗിക ഉൽ‌പ്പന്നങ്ങളോടുള്ള ഇന്ത്യക്കാരുടെ താത്പര്യം വർദ്ധിച്ചതായി റിപ്പോർട്ടുകൾ. കൊവിഡ് -19 ലോക്ക്ഡൌണിന് ശേഷം ലൈംഗിക ഉൽ‌പ്പന്നങ്ങളുടെ വിൽപ്പന 65 ശതമാനം വർദ്ധിച്ചതായാണ് റിപ്പോർട്ട്. പുരുഷ പമ്പുകൾ, സ്ത്രീകൾക്ക് വേണ്ടിയുള്ള മസാജറുകൾ, ലൂബ്രിക്കന്റുകൾ എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെ. ഇന്ത്യ അൺകവർഡ്: ഇൻസൈറ്റ്ഫുൾ അനാലിസിസ് ഓഫ് സെക്സ് പ്രൊഡക്ട്സ് ട്രെൻഡ് എന്ന പേരിൽ ThatsPersonal.com പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ഒന്നാം സ്ഥാനം

ഒന്നാം സ്ഥാനം

ലൈംഗിക ഉൽ‌പന്നങ്ങളുടെ വിൽ‌പനയിൽ ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. കർണാടകയും തമിഴ്‌നാടുമാണ് മുൻനിരയിലുള്ള മറ്റ് സംസ്ഥാനങ്ങൾ. നഗരങ്ങളിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത് മുംബൈയിലാണ്. ബെംഗളൂരുവും ന്യൂഡൽഹിയുമാണ് തൊട്ടുപുറകിലുള്ള നഗരങ്ങൾ. ലൈംഗിക ഉൽ‌പന്നങ്ങൾ‌ വാങ്ങുന്നതിൽ‌ ഒന്നാം നിര നഗരമായി ലഖ്‌നൗ മാറി. പാനിപത്‌, ഷില്ലോങ്‌, പുതുച്ചേരി (പോണ്ടിച്ചേരി), ഹരിദ്‌വാർ‌ എന്നിവ ടയർ‌ III നഗരങ്ങളിൽ‌ ചിലതാണ്. 

മാരുതി മാത്രമല്ല, ഏപ്രിലിൽ ഒറ്റ കാർ പോലും വിൽക്കാതെ എം‌ജി മോട്ടോഴ്സുംമാരുതി മാത്രമല്ല, ഏപ്രിലിൽ ഒറ്റ കാർ പോലും വിൽക്കാതെ എം‌ജി മോട്ടോഴ്സും

പുരുഷന്മാർ

പുരുഷന്മാർ

ലൈംഗിക ഉത്പന്നങ്ങൾ വാങ്ങുന്നവരിൽ 64 ശതമാനവും പുരുഷന്മാരാണ്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വാങ്ങുന്ന നഗരങ്ങളുടെ എണ്ണം 300 ശതമാനം ഉയർന്നു. വിജയവാഡ, ജംഷദ്‌പൂർ, ബെൽഗാം, ജബൽപൂർ എന്നിവയുൾപ്പെടെ ഒമ്പത് നഗരങ്ങളിലാണ് സ്ത്രീകൾ ഏറ്റവും കൂടുതൽ വാങ്ങുന്നത്. ലോക്ക്ഡൌൺ സമയത്ത്, തങ്ങളുടെ വെബ്‌സൈറ്റിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം വളരെ കൂടുതലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യക്കാർ ഇനി കാർ വാങ്ങില്ലേ? ഏപ്രിലിൽ കമ്പനികൾ ഒരു കാർ പോലും വിറ്റില്ലഇന്ത്യക്കാർ ഇനി കാർ വാങ്ങില്ലേ? ഏപ്രിലിൽ കമ്പനികൾ ഒരു കാർ പോലും വിറ്റില്ല

ഈ വർഷാവസാനം വരെ

ഈ വർഷാവസാനം വരെ

ഈ വർഷാവസാനം വരെ ഈ പ്രവണത തുടരുമെന്നാണ് വിലയിരുത്തൽ. 2013 ൽ ആരംഭിച്ച thatspersonal.com 2026 ആകുമ്പോഴേക്കും ലൈംഗിക ഉൽ‌പന്ന വിപണി 400,000 കോടി രൂപ കടക്കുമെന്ന് പ്രവചിക്കപ്പെടുന്നു. 2013 ൽ ആരംഭിച്ച ThatsPersonal.com ഇന്ത്യക്കാർക്ക് ലൈംഗിക ഉൽപ്പന്നങ്ങൾ നിയമപരമായി വാങ്ങാനുള്ള അവസരം നൽകുന്നു. 900 സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളും 30,000 ഉൽ‌പ്പന്നങ്ങളും ഉള്ള ഓൺലൈൻ പോർട്ടൽ 3,550 ഇന്ത്യൻ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയിടുകയാണ്.

റിപ്പോർട്ട്

റിപ്പോർട്ട്

22 മില്യൺ സന്ദർശകരെയും ഏകദേശം 335,000 ലൈംഗിക ഉൽ‌പന്ന ഓർഡറുകളെയും കുറിച്ചുള്ള ട്രെൻ‌ഡ് പഠനത്തിന് ശേഷമാണ് ഈ മാസം പുറത്തിറക്കിയ ഇന്ത്യ അൺ‌കവർഡ് റിപ്പോർട്ട് സൃഷ്ടിച്ചത്. ഇതിൽ 2013 ജനുവരി മുതൽ 2020 ജൂൺ 30 വരെയുള്ള ഡാറ്റയും പുതിയ ഡാറ്റയായ 2018 ജനുവരി 1 മുതൽ 2020 ജൂൺ 30 വരെയുള്ളവയും ലഭ്യമാണ്.

സംസ്ഥാനത്ത് ലോട്ടറി വിൽപ്പന ഇന്ന് ആരംഭിക്കും; നറുക്കെടുപ്പ് ജൂൺ രണ്ട് മുതൽസംസ്ഥാനത്ത് ലോട്ടറി വിൽപ്പന ഇന്ന് ആരംഭിക്കും; നറുക്കെടുപ്പ് ജൂൺ രണ്ട് മുതൽ

ഡിമാൻഡ് കൂടുതൽ

ഡിമാൻഡ് കൂടുതൽ

മസാജർ (മൊത്തം വിൽപ്പനയുടെ 19 ശതമാനം), പുരുഷ പമ്പുകൾ (16 ശതമാനം) എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റഴിച്ച രണ്ട് ഉൽപ്പന്നങ്ങൾ. ലൂബ്രിക്കന്റുകൾ (14 ശതമാനം) പ്ലെഷർ റിംഗുകളും സ്ട്രോക്കറുകളും യഥാക്രമം 12 ശതമാനവും 11 ശതമാനവുമാണ്, അടിവസ്ത്രങ്ങൾ 5 ശതമാനവും വിറ്റിട്ടുണ്ട്.

വാങ്ങൽ സമയം

വാങ്ങൽ സമയം

പുരുഷന്മാർ രാത്രി 9 നും അർദ്ധരാത്രിക്കും ഇടയിൽ ഷോപ്പിംഗ് നടത്തുമ്പോൾ സ്ത്രീകൾ ഉച്ചയ്ക്ക് 12 മുതൽ 3 വരെയാണ് ഷോപ്പിംഗ് നടത്തുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പുരുഷ പമ്പുകൾ വിറ്റിട്ടുള്ളത്. കർണാടകിൽ ഏറ്റവും കൂടുതൽ വിറ്റത് മസാജറാണ്. കോണ്ടം ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് ലഖ്‌നൗവിൽ നിന്നാണ്.

Read more about: sale വിൽപ്പന
English summary

Lockdown Celebration: 65% increase in sales of sex products | ലോക്ക്ഡൗൺ ആഘോഷം: ലൈംഗിക ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ 65% വർധനവ്

Sales of sex products have reportedly risen 65 percent since the Kovid-19 lockdown. Read in malayalam.
Story first published: Wednesday, July 29, 2020, 18:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X