കൊറോണ മഹാമാരിയെത്തുടര്‍ന്നുള്ള സമ്പൂര്‍ണ അടച്ചിടല്‍ രാജ്യത്തിന് വലിയ ക്ഷീണം ചെയ്തുകഴിഞ്ഞെന്ന് മുന്‍ സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. വായ്പയെടുക്കുന്നവരെയും വ്യാപാരങ്ങളെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും ലോക്ക് ഡൗണ്‍ സാരമായി ബാധിച്ചു.

വായ്പ ലഭ്യമാക്കുന്ന ബാങ്കുകളുടെ ചിത്രവും മറ്റൊന്നല്ല. ഗതാഗതം, യാത്ര, വിനോദം, സ്പോര്‍ട്സ് മേഖലകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ വിനാശം വിതച്ചിട്ടുണ്ട്. ഈ മേഖലകളില്‍ നിഷ്ക്രിയാസ്തികളുടെ തോത് കുത്തനെ ഉയരുമെന്ന മുന്നറിയിപ്പ് ഗാര്‍ഗ് നല്കി. കൊറോണ ഭീതിക്ക് മുന്‍പുതന്നെ 15 ലക്ഷം കോടിയോളം രൂപ നിഷ്ക്രിയ വ്യാപാരങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്നു. വ്യാപാരങ്ങള്‍ക്കായി അനുവദിച്ച വായ്പകളുടെ 15 ശതമാനം വരുമിത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ നിഷ്ക്രിയമായ വ്യാപാര വായ്പകള്‍ 30 ലക്ഷം കടക്കുമെന്നാണ് ഗാര്‍ഗിന്റെ വിലയിരുത്തല്‍.

ലാഭത്തിലോടിയിരുന്ന പല വ്യാപാരങ്ങളും സാമ്പത്തിക ലോക്ക് ഡൗണില്‍ തകര്‍ന്നുതരിപ്പണമാകും. ഈ സംരംഭങ്ങള്‍ക്ക് മൂലധനത്തിലേറെയും നഷ്ടപ്പെടും. ഒട്ടനവധി സംരംഭങ്ങള്‍ക്ക് കൂടുതല്‍ മൂലധനം വേണ്ടിവരുമെന്നാണ് ഗാര്‍ഗിന്റെ പക്ഷം. ലോക്ക് ഡൗണിന്് ശേഷം രാജ്യത്തെ സംരംഭങ്ങള്‍ക്ക് തിരിച്ചുവരവിന്റെ പാതയിലെത്താന്‍ പത്തു ലക്ഷം കോടി രൂപയെങ്കിലും വേണ്ടിവരും. ഗാര്‍ഗിന്റെ അഭിപ്രായത്തില്‍ ഇന്ത്യയുടെ മൊത്തം കടം ഏകദേശം 300 ലക്ഷം കോടി രൂപയാണ് (നാലു ലക്ഷം കോടി ഡോളര്‍). കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെയും വ്യാപാര സംരംഭങ്ങളുടെയും ബാധ്യതകള്‍ ഇതില്‍പ്പെടും.
140 ലക്ഷം കോടി രൂപയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കടബാധ്യത. രാജ്യത്തെ സംരംഭങ്ങളുടെ മൊത്തം കടബാധ്യത നൂറു ലക്ഷം കോടി രൂപ തൊടും. സര്‍ക്കാരുകളുടെ കമ്മി കുറയ്ക്കാന്‍ ധനസഹായം, വ്യാപാര സംരംഭങ്ങളുടെ ക്രെഡിറ്റ് യോഗ്യത എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ രാജ്യത്തിന് മുന്നിലുണ്ട്. നിലവില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കേന്ദ്ര സര്‍ക്കാരിനെ കാത്തിരിക്കുന്നത്. ഈ അവസരത്തില്‍ സര്‍ക്കാരിന് അധിക വായ്പ എടുത്തേ മതിയാകൂ. മറുഭാഗത്ത് ബാങ്കുകളുടെയും ബാങ്കിതര സ്ഥാപനങ്ങളുടെയും നിഷ്ക്രിയ വായ്പാ തോത് ഉയരുന്ന സാഹചര്യത്തില്‍ സംരംഭങ്ങളുടെ ഇപ്പോഴുള്ള ക്രെഡിറ്റ് നിലവാരം കുറയാനും സാധ്യതയേറെയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications