സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍; മൂന്നുകോടി ബിസ്ക്കറ്റ് പായ്ക്കറ്റുകൾ വിതരണം ചെയ്യുമെന്ന് പാർലേ ജി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ ഭീതിയിൽ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ മൂന്നു കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രമുഖ ബിസ്‌ക്കറ്റ് നിർമ്മാണ കമ്പനിയായ പാർലേ ജി അറിയിച്ചു. 21 ദിവസത്തേയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്‌ഡൗണിൽ ഇന്ത്യ വീട്ടിലേക്ക് ചുരുങ്ങിയ പശ്ചാത്തലത്തിൽ വലിയ പിന്തുണയുമായി എത്തിയിരിക്കുകയാണ് പാർലേ ജി ബിസ്ക്കറ്റ് കമ്പനി. മൂന്ന് കോടി ബിസ്‌കറ്റ് പായ്‌ക്കുകളായിരിക്കും രാജ്യത്ത് സൗജന്യമായി വിതരണം ചെയ്യുകയെന്ന് കമ്പനി അറിയിച്ചു. സർക്കാർ ഏജൻസികൾ വഴിയാകും ഇത് സാധ്യമാക്കുക. ഒരു കോടി പായ്‌ക്കറ്റുകൾ വീതം മൂന്ന് ആഴ്‌ചകളിലായി രാജ്യത്ത് വിതരണം ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

കൊറോണയെ നേരിടാന്‍ കോടികൾ പ്രഖ്യാപിച്ച് ബജാജും ഗോദറേജും

കോവിഡ്-19 നേരിടാൻ രാജ്യത്തിന് സഹായം പ്രഖ്യാപിച്ച് ബജാജും ഗോദറേജും. ബജാജ് ഗ്രൂപ്പ് 100 കോടിയും ഗോദറേജ് 50 കോടിയും നല്‍കുമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും പാവപ്പെട്ടവര്‍ക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള ഗ്രാമീണ മേഖലയിലെ സഹായപദ്ധതികള്‍ക്കും ഈ ഫണ്ട് വിനിയോഗിക്കും. ഇതൊരു പ്രാരംഭ തുക ആണെന്നും ക്രമേണ കൂടുതല്‍ ഫണ്ടുകള്‍ നല്‍കാനാകുമെന്നാണ് കരുതുന്നതെന്നും ഗോദ്‌റേജ് ചെയര്‍മാന്‍ ജംഷിഡ് ഗോദ്‌റേജ് വ്യക്തമാക്കി. വേദന്ദ ലിമിറ്റഡ്, ആക്‌സിസ്, ഗ്രൂപ്പ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ കമ്പനികളും 100 കോടി രൂപ വീതം നേരത്തെ തന്നെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിരുന്നു.

സമ്പൂർണ്ണ ലോക്ക്‌ഡൗൺ; എംപ്ലോയീസ് പെൻഷൻ സ്‌കീം 1995 പ്രകാരം മാർച്ചിൽ പെൻഷൻ ലഭിക്കുമോ?സമ്പൂർണ്ണ ലോക്ക്‌ഡൗൺ; എംപ്ലോയീസ് പെൻഷൻ സ്‌കീം 1995 പ്രകാരം മാർച്ചിൽ പെൻഷൻ ലഭിക്കുമോ?

സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍; മൂന്നുകോടി ബിസ്ക്കറ്റ് പായ്ക്കറ്റുകൾ വിതരണം ചെയ്യുമെന്ന് പാർലേ ജി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ ബാധിതർ ഇപ്പോൾ കേരളത്തിൽ

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ ഇപ്പോൾ കേരളത്തിലാണെന്ന് റിപ്പോർട്ടുകൾ. വ്യാഴാഴ്ച മാത്രം 88 പുതിയ കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരായവരുടെ എണ്ണം 700 കടന്നു. കേരളത്തില്‍ വ്യാഴാഴ്ച 19 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 126 ആയി. 124 കേസുമായി മഹാരാഷ്ട്ര തൊട്ടു പിറകെ തന്നെ ഉണ്ട്. കര്‍ണാടകയില്‍ വ്യാഴാഴ്ച 55 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍ മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിതരുടെ എണ്ണം 44 ആയി.

Read more about: coronavirus
English summary

സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍; മൂന്നുകോടി ബിസ്ക്കറ്റ് പായ്ക്കറ്റുകൾ വിതരണം ചെയ്യുമെന്ന് പാർലേ ജി | lockdown; Parle G has announced that it will distribute 3 crore biscuits

lockdown; Parle G has announced that it will distribute 3 crore biscuits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X