ലോക്ക്ഡൌൺ പാർശ്വഫലങ്ങൾ: തൊഴിൽ നഷ്ടം, ശമ്പളം വെട്ടിക്കുറയ്ക്കൽ, ശമ്പള വർദ്ധനവ് വൈകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ലോക്ക് ഡൌൺ മൂലം നിരവധി പേർ ജോലി നഷ്ടപ്പെടുമെന്ന ഭയത്തിലാണ്. ചില കമ്പനികൾ ഇതിനകം തന്നെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് 19 പ്രതിസന്ധിയും നിലവിലുള്ള ലോക്ക്ഡൌണും ജീവനക്കാരുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ വർദ്ധിപ്പിക്കുന്നു. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഉയർന്ന സമ്മർദ്ദം

ഉയർന്ന സമ്മർദ്ദം

നിലവിലെ പ്രതിസന്ധി ജീവനക്കാർക്കും കമ്പനികൾക്കും മേൽ ഉയർന്ന സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ലോക്ക്ഡൌൺ ഉടൻ അവസാനിക്കാതിരിക്കുന്നതിനാൽ ജീവനക്കാർ നേരിടുന്ന വൈകാരിക വെല്ലുവിളികൾ പലമടങ്ങ് വർദ്ധിക്കുമെനന്നും വിദഗ്ദ്ധർ പറയുന്നു. എന്നാൽ തൊഴിലുടമകൾ അവശ്യ മേഖലകളിലെ അവരുടെ ഓൺസൈറ്റ് ജീവനക്കാർക്ക് അലവൻസുകളും മറ്റും നൽകുന്നുണ്ട്. കൂടാതെ ഇവരുടെ ശുചിത്വ പരിപാലനത്തിനായി, മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവ ഉൾപ്പെടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നൽകുന്നുണ്ട്.

അധിക അലവൻസ്

അധിക അലവൻസ്

ഞങ്ങളുടെ സ്റ്റോറുകളിൽ ജോലി ചെയ്യുന്നവരും നിസ്വാർത്ഥമായി ഈ സമയത്ത് സമൂഹത്തെ സേവിക്കുന്നവരുമായ ജീവനക്കാരോട് ഞങ്ങൾ നന്ദിയുള്ളവരാണെന്നും. ലോക്ക്ഡൌൺ കാലയളവിൽ എല്ലാ ഫീൽഡ് അസോസിയേറ്റുകൾക്കും അവരുടെ ശമ്പളം കൂടാതെ പ്രതിദിനം 200 രൂപ വീതം അധിക അലവൻസ് നൽകുമെന്ന് വാൾമാർട്ട് ഇന്ത്യ വക്താവ് പറഞ്ഞു.

ഓൺലൈൻ ഹാപ്പി ക്ലാസുകൾ

ഓൺലൈൻ ഹാപ്പി ക്ലാസുകൾ

പല കമ്പനികളും സ്റ്റാഫുകളെ പ്രചോദിപ്പിക്കുകയും സമ്മർദ്ദരഹിതമാക്കുകയും ചെയ്യുന്നതിനായി പ്രത്യേക ഓൺലൈൻ സെഷനുകൾ നടത്തുന്നുണ്ട്. സൈക്കോളജിസ്റ്റുകളും മറ്റും ആണ് ഈ ക്ലാസുകൾ നടത്തുന്നത്. ഇത്തരം ഓൺലൈൻ 'ഹാപ്പി ക്ലാസുകൾ'ക്കായി വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങൾ സമയം കണ്ടെത്തുന്നുണ്ട്. യഥാർത്ഥത്തിൽ പ്രവചനാതീതവും അനിശ്ചിതത്വം നിറഞ്ഞതുമായ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ജീവനക്കാർ ഉത്കണ്ഠാകുലരാണ്.

ശമ്പള വർദ്ധനവ് നീളും

ശമ്പള വർദ്ധനവ് നീളും

പല കമ്പനികളും ഈ വർഷം ജീവനക്കാർക്ക് നൽകേണ്ട ശമ്പള വർദ്ധനവും മറ്റും നീട്ടി വയ്ക്കാനാണ് സാധ്യത. സാധാരണ ഏപ്രിലിലാണ് മിക്ക കമ്പനികളും ശമ്പള വർദ്ധനവ് നൽകാറുള്ളത്. എന്നാൽ ഈ വർഷം നിലവിലെ അവസ്ഥയിൽ ചില കമ്പനികൾ ശമ്പള വർദ്ധനവ് നൽകുമോ എന്ന കാര്യവും സംശയമാണ്.

ചെലവുകൾ കുറഞ്ഞു

ചെലവുകൾ കുറഞ്ഞു

ആളുകളുടെ ചെലവുകൾ കുറഞ്ഞു എന്നതാണ് ലോക്ക് ഡൌണിന്റെ ഏറ്റവും വലിയ ഗുണം. അടിസ്ഥാന ചെലവുകളിലേയ്ക്ക് മടങ്ങാൻ ആളുകൾ പഠിച്ചു. അതായത് അടിസ്ഥാന ആവശ്യങ്ങൾ കൈകാര്യം ചെയ്യാനും അനാവശ്യമായ അല്ലെങ്കിൽ ആഡംബരങ്ങളും മറ്റും വെട്ടിക്കുറയ്ക്കാനും ആളുകൾ പഠിച്ചു.

English summary

Lockdown side effects: job losses, pay cuts, delayed salary hike | ലോക്ക്ഡൌൺ പാർശ്വഫലങ്ങൾ: തൊഴിൽ നഷ്ടം, ശമ്പളം വെട്ടിക്കുറയ്ക്കൽ, ശമ്പള വർദ്ധനവ് വൈകും

Experts say the current crisis is putting a lot of pressure on employees and companies. Read in malayalam.
Story first published: Monday, April 13, 2020, 12:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X