ലോക്ക്‌‌ഡൗൺ; വാഹന, ആരോഗ്യ ഇൻഷൂറൻസുകൾ പുതുക്കാനുള്ള സമയം നീട്ടി നൽകി ധനമന്ത്രാലയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും പുതുക്കുന്നതിനുള്ള സമയപരിധി ധനമന്ത്രാലയം നീട്ടി നൽകി. സമ്പൂർണ്ണ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള സമയത്ത് കാലാവധി അവസാനിച്ചതോ പുതുക്കേണ്ടതോ ആയ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറൻസ്, ആരോഗ്യ ഇന്‍ഷുറൻസ് എന്നിവയുടെ പ്രീമിയങ്ങൾ അടയ്‌ക്കാനാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ പോളിസികൾ ഏപ്രിൽ 21 നകം പ്രീമിയം അടച്ച് പുതുക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ലോക്ക്‌ഡൗണില്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചതിനാലാണ് ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള സമയം നീട്ടി നല്‍കിയത്.

ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ ഇന്‍ഷുറന്‍സ് തുക അടയ്‌ക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍, ഈ കാരണത്താൽ നിങ്ങളുടെ പോളിസി നഷ്ടപ്പെട്ടുപോകില്ലെന്ന് ധനമന്ത്രാലയം ഉറപ്പു നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുടെ ആവശ്യമില്ലെന്നും ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. മൂന്നാഴ്‌ചത്തെ രാജ്യവ്യാപകമായ ലോക്ക്‌ഡൗൺ കാലയളവിൽ പേയ്‌മെന്റുകൾ നടത്താൻ കഴിയാത്ത പോളിസി ഉടമകൾക്ക് ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.

കൊറോണ രോഗികൾക്കായി ഓഫീസ് വിട്ട് കൊടുത്ത് ഷാരൂഖ് ഖാൻ കൊറോണ രോഗികൾക്കായി ഓഫീസ് വിട്ട് കൊടുത്ത് ഷാരൂഖ് ഖാൻ

ലോക്ക്‌‌ഡൗൺ; വാഹന, ആരോഗ്യ ഇൻഷൂറൻസുകൾ പുതുക്കാനുള്ള സമയം നീട്ടി നൽകി ധനമന്ത്രാലയം

പുതുക്കിയ പ്രീമിയം സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്തവര്‍;

സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മനദണ്ഡം അനുസരിച്ച് പുതുക്കിയ പ്രീമിയം സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്തവര്‍ക്ക് നിലവിലുള്ള പ്രീമിയം തുക തന്നെ ഓണ്‍ലൈനില്‍ അടച്ച് പോളിസി പുതുക്കാവുന്നതാണ്. നിങ്ങൾ അടയ്‌ക്കുന്ന തുകയും പുതുക്കിയ തുകയും തമ്മിലുള്ള വ്യത്യാസം പിന്നീട് പരിഹരിച്ചാൽ മതിയാകും. മോട്ടോര്‍വാഹന പോളിസികള്‍ കാലാവധി തീരുന്നതിനു മുമ്പ് ഓണ്‍ലൈനായി പണമടച്ച് പുതുക്കാം. ഇട്രഷറി സംവിധാനത്തില്‍ ചലാന്‍ രസീതില്‍ ഡിപ്പാര്‍ട്ട്‌മെന്റ് റസീപ്റ്റ്‌സ് എന്ന വിഭാഗത്തില്‍ സ്റ്റേറ്റ് ഇന്‍ഷുറന്‍സില്‍ റവന്യു ഡിസ്ട്രിക്റ്റ് ഓഫീസ് പേര് എന്നിവ സെലക്ട് ചെയ്ത് വേണം പണമടയ്ക്കാൻ.

നിങ്ങൾ പോളിസി എടുത്തിട്ടുള്ള ഓഫീസിലേക്കുവേണം ഓണ്‍ലൈനില്‍ പണം അടയ്‌ക്കേണ്ടതെന്ന് ശ്രദ്ധിക്കുക. പ്രീമിയം തുക, രസീത് നമ്പര്‍, അടച്ച തീയതി, പഴയ പോളിസി നമ്പര്‍, ഉടമയുടെ പേര് എന്നിവ സഹിതം ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ക്ക് ഇമെയില്‍ ചെയ്യണമെന്നും ഇന്‍ഷുറൻസ് ഡയറക്ടര്‍ അറിയിച്ചു.

English summary

ലോക്ക്‌‌ഡൗൺ; വാഹന, ആരോഗ്യ ഇൻഷൂറൻസുകൾ പുതുക്കാനുള്ള സമയം നീട്ടി നൽകി ധനമന്ത്രാലയം | Lockdown: The Ministry of Finance has granted time for renewal of auto and health insurance

Lockdown: The Ministry of Finance has granted time for renewal of auto and health insurance
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X