കൊറോണ വൈറസ് ലോക്ക്ഡൌൺ മെയ് 31 വരെ നീട്ടുന്നതായി ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചു. എന്നാൽ ചില നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചില നിർദ്ദേശങ്ങൾ കണക്കിലെടുത്ത് ചുവപ്പ്, പച്ച, ഓറഞ്ച് മേഖലകളുടെ വിശദാംശം അതത് സംസ്ഥാന, കേന്ദ്രഭരണ പ്രദേശത്തെ സർക്കാരുകൾ തീരുമാനിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ദുരന്തനിവാരണ നിയമം 2005 പ്രകാരം പുറപ്പെടുവിച്ച ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒരിടത്തും നീക്കം ചെയ്തിട്ടില്ല.
ഗതാഗതം
കണ്ടെയ്‌ൻമെന്റ് സോണുകളൊഴികെ ലോക്ക്ഡൗൺ നാലാം ഘട്ടത്തിൽ അനുവദനീയമായത് എന്തൊക്കെയാണെന്ന് നോക്കാം. സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുടെ പരസ്പര സമ്മതത്തോടെ യാത്രക്കാരുടെ വാഹനങ്ങളുടെയും ബസുകളുടെയും അന്തർ സംസ്ഥാന യാത്രകൾ അനുവദിക്കും. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തീരുമാനത്തിന് അനുസരിച്ച് സംസ്ഥാനത്തിനുള്ളിൽ പാസഞ്ചർ വാഹനങ്ങളുടെയും ബസുകളുടെയും യാത്രകൾ ആരംഭിക്കാം.
റെസ്റ്റോറന്റുകളുടെ അടുക്കളകൾ
ഭക്ഷണം വിതരണം ചെയ്യുന്നതിനായി റെസ്റ്റോറന്റുകളുടെ അടുക്കളകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കും. കായിക സമുച്ചയങ്ങളും സ്റ്റേഡിയങ്ങളും തുറക്കാൻ അനുവദിക്കും. എന്നാൽ കാണികളെ അനുവദിക്കില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ചുവപ്പ്, ഓറഞ്ച് മേഖലകളിലെ 'കണ്ടെയ്നർ', 'ബഫർ' പ്രദേശങ്ങൾ നിർണ്ണയിക്കാൻ ജില്ലാ അധികാരികൾക്ക് ചുമതല നൽകി.
കടകൾ ഇന്ന് മുതൽ
നിശ്ചിത സമയപരിധികളോടെ കണ്ടെയ്നർ സോണുകളിലും മാളുകളിലുമുള്ളവ ഒഴികെയുള്ള എല്ലാ കടകളും ഇന്ന് മുതൽ തുറക്കാൻ അനുവദിക്കും. എല്ലാ കടകളും ഉപഭോക്താക്കൾക്കിടയിൽ ആറടി ദൂരം ഉറപ്പാക്കണമെന്നും ഒരു സമയം അഞ്ചിൽ കൂടുതൽ ആളുകളെ അനുവദിക്കരുതെന്നും ആരോഗ്യമന്ത്രായലത്തിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നു.
അടച്ചിടുന്നത് എന്തെല്ലാം?
മെയ് 31 വരെ നിരോധിച്ചിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ആഭ്യന്തര എയർ ആംബുലൻസ് ഒഴികെയുള്ള എല്ലാ ആഭ്യന്തര, അന്തർദ്ദേശീയ വിമാന യാത്രകളും മെയ് 31 വരെ നിരോധിച്ചു. മെട്രോ റെയിൽ സർവീസുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ മെയ് 31 വരെ അടച്ചിടും. സിനിമാ തിയേറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ജിംനേഷ്യം, നീന്തൽക്കുളങ്ങൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ തുടങ്ങിയവയും സമാന സ്ഥലങ്ങളും മെയ് 31 വരെ രാജ്യത്തുടനീളം അടച്ചിടും.
വീട്ടിൽ കഴിയുക
മെയ് 31 വരെ ലോക്ക്ഡൌൺ നീട്ടിയതിനാൽ എല്ലാ സാമൂഹിക, രാഷ്ട്രീയ, മതപരമായ ചടങ്ങുകളും ആരാധനാലയങ്ങളും അടച്ചിടണം. അവശ്യ സർവ്വീസുകൾ ഒഴികെ രാജ്യത്ത് രാത്രി 7 മുതൽ രാവിലെ 7 വരെ ആളുകളുടെ യാത്രകൾ കർശനമായി നിരോധിച്ചിരിക്കുന്നു. 65 വയസ്സിന് മുകളിലുള്ളവർ, രോഗാവസ്ഥയുള്ളവർ, ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ വീട്ടിൽ തന്നെ തുടരണമെന്നുമാണ് നിർദ്ദേശം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications