സമ്പൂർണ്ണ ലോക്ക്‌ഡൗൺ; എംപ്ലോയീസ് പെൻഷൻ സ്‌കീം 1995 പ്രകാരം മാർച്ചിൽ പെൻഷൻ ലഭിക്കുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ്-19 ഭീതിയിൽ രാജ്യം സമ്പൂർണ്ണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ എംപ്ലോയീസ് പെൻഷൻ സ്‌കീം പ്രകാരം മാർച്ചിൽ പെൻഷൻ ലഭിക്കുമോ എന്ന ആശങ്കയിലാണോ? എന്നാൽ ആശങ്ക വേണ്ട 2020 മാർച്ച് മാസത്തിൽ കൃത്യസമയത്ത് പെൻഷൻ ലഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. പെൻഷൻകാരുടെ വിശദാംശങ്ങളും പെൻഷൻ തുക സ്റ്റേറ്റ്‌മെന്റുകളും മുൻകൂട്ടി ബാങ്കുകൾക്ക് കൈമാറണമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) എല്ലാ ഫീൽഡ് ഓഫീസുകൾക്കും സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ നിർദ്ദേശം നൽകിയതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

കൊറോണ വൈറസ് പകർച്ചവ്യാതി കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ, നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് പെൻഷൻകാർക്ക് യാതൊരു അസൗകര്യവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി, പെൻഷൻകാരുടെ വിശദാംശങ്ങളും പെൻഷൻ തുക സ്റ്റേറ്റ്‌മെന്റുകളും നേരത്തെ തന്നെ തയ്യാറാക്കുന്നതിന് കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ (സിപിഎഫ്‌സി) ഇപിഎഫ്ഒയുടെ ഫീൽഡ് ഓഫീസുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. മാർച്ചിൽ തന്നെ പ്രതിമാസ പെൻഷൻ യഥാസമയം പെൻഷൻകാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി പെൻഷൻ മുൻകൂട്ടി ബാങ്കുകളിലേക്ക് കൈമാറണമെന്നും സി.പി.എഫ്.സി നിർദ്ദേശിച്ചിട്ടുണ്ട്. ഇപിഎസ് 95 പദ്ധതി പ്രകാരം 65 ലക്ഷത്തിലധികം പെൻഷൻകാർക്ക് ഇപിഎഫ്ഒ പ്രതിമാസ പെൻഷൻ നൽകുന്നുണ്ട്.

ട്രെയിന്‍ കോച്ചുകള്‍ ഐസോലേഷന്‍ വാര്‍ഡുകളായി മാറ്റാന്‍ ഇന്ത്യന്‍ റെയില്‍വെട്രെയിന്‍ കോച്ചുകള്‍ ഐസോലേഷന്‍ വാര്‍ഡുകളായി മാറ്റാന്‍ ഇന്ത്യന്‍ റെയില്‍വെ

സമ്പൂർണ്ണ ലോക്ക്‌ഡൗൺ; എംപ്ലോയീസ് പെൻഷൻ സ്‌കീം 1995 പ്രകാരം മാർച്ചിൽ പെൻഷൻ ലഭിക്കുമോ?

പെന്‍ഷന്‍ വരുമാനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മനക്ലേശമുണ്ടാകാത്ത തരത്തിലായിരിക്കണം ആനുകൂല്യ വിതരണമെന്നാണ് ഇപിഎഫ്‌ഒ നിര്‍ദേശിക്കുന്നത്. എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, എംപ്ലോയീസ് ഡിപോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് എന്നിങ്ങനെ മൂന്ന് സാമൂഹ്യ സുരക്ഷാ പദ്ധതികളാണ് ഇ പി എഫ് ഒ കൈകാര്യം ചെയ്യുന്നത്. ഈ മൂന്ന് പദ്ധതികളിലായി ഏതാണ്ട് ആറു കോടി വരിക്കാരുണ്ട് ഇപിഎഫ്‌ഒയ്ക്ക്.

മാർച്ച് 27 മുതൽ സാമൂഹ്യ പെൻഷൻ വിതരണം ചെയ്യും

സംസ്ഥാനത്ത് മാർച്ച് 27 മുതൽ സാമൂഹ്യ പെൻഷൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. സാമൂഹ്യ സുരക്ഷാ പെൻഷനായി 1069 കോടി രൂപയും വെൽഫെയർ ബോർഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുക. മസ്റ്റർ ചെയ്ത എല്ലാവർക്കും ഈ പെൻഷൻ ലഭിക്കും. പ്രതിസന്ധി കാലത്ത് ജനങ്ങളുടെ കയ്യിൽ പണമെത്തിക്കുമെന്ന വാഗ്ദാനത്തിന്റെ ആദ്യഘട്ടം കേരള സർക്കാർ പാലിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

English summary

സമ്പൂർണ്ണ ലോക്ക്‌ഡൗൺ; എംപ്ലോയീസ് പെൻഷൻ സ്‌കീം 1995 പ്രകാരം മാർച്ചിൽ പെൻഷൻ ലഭിക്കുമോ? | lockdown; Will the pension be received in March as per the Employees Pension Scheme 1995?

lockdown; Will the pension be received in March as per the Employees Pension Scheme 1995?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X