ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകളാണ് രാജ്യം മുഴുവൻ. സ്ഥാനാർത്ഥി നിർണയം, നേതാക്കളുടെ പരസ്പരമുള്ള വാക്പോര്, പാർട്ടി മാറൽ തുടങ്ങി എവിടേയും രാഷ്ട്രീയം മാത്രം. ഓഹരി വിപണിയെ സംബന്ധിച്ചും ലോക്സഭാ തെരഞ്ഞെടുപ്പ് നിർണായകമാണ്. തെരഞ്ഞെടുപ്പിലെ ഓരോ പ്രധാനപ്പെട്ട സംഭവങ്ങളും സൂചികകളുടെ ചാഞ്ചാട്ടത്തെ സ്വാധീനിക്കും. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ ഓഹരി നിക്ഷേപത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധം, എണ്ണ, ഊർജ്ജം, പുനരുപയോഗ ഊർജം, പൊതുമേഖലാ സ്ഥാപനങ്ങൾ, ഓട്ടോ, ബാങ്കിംഗ് തുടങ്ങിയ മേഖലകളിലെല്ലാം വലിയ ചാഞ്ചാട്ടങ്ങളുണ്ടാകും. അതുകൊണ്ടു തന്നെ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദീർഘകാല നേട്ടത്തിനായി വാങ്ങാൻ വിദഗ്ധർ ശുപാർശ ചെയ്യുന്ന ഓഹരികൾ ഏതൊക്കെ എന്ന് നോക്കാം.

1. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ)
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പതിനാറ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. 1,43,746.80 കോടി വിപണി മൂല്യമുള്ള കമ്പനി പ്രതിരോധ മേഖലയിലേയ്ക്ക് ആവിശ്യമായ അഡ്വാൻസ്ഡ് ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ നിർമ്മാതാക്കളാണ്.
ഓഹരി നിലവാരം
197.75 രൂപയാണ് മാർച്ച് 22-ലെ ഓഹരി വില. കഴിഞ്ഞ 6 മാസത്തിനിടെ 44.77 ശതമാനം വളർച്ചയാണ് കമ്പനിയുടെ ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 116 ശതമാനത്തിന്‍റെ നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 216 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 89.90 രൂപയാണ് ഏറ്റവും താഴ്ന്ന വില.
2. എൻടിപിസി
രാജ്യത്തെ ഊര്‍ജോത്പാദന മേഖലയില്‍ സുപ്രധാന സ്ഥാനമുള്ള കമ്പനിയാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ അഥാവ എന്‍ടിപിസി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ വിതരണ കമ്പനികള്‍ക്കും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്കും വേണ്ടി വൈദ്യുതി ഉല്‍പാദിപ്പിക്കുകയും വില്‍ക്കുകയുമാണ് ഈ പൊതുമേഖലാ സ്ഥാപനത്തിന്‍റെ ബിസിനസ്.
ഓഹരി നിലവാരം
324 രൂപയാണ് മാർച്ച് 22-ന് എൻടിപിസിയുടെ ഓഹരി വില. 6 മാസത്തിനിടെ 35.20 ശതമാനവും ഒരു വർഷത്തിനിടെ 87.61 ശതമാനം വളർച്ചയും കമ്പനിയുടെ ഓഹരി നേടി. 359.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 166.80 രൂപയാണ് ഏറ്റവും താഴ്ന്ന വില.
3. എന്‍എച്ച്പിസി
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ എന്നതിന്‍റെ ചുരുക്കരൂപമാണ് എന്‍എച്ച്പിസി. 1975 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ജല വൈദ്യുത പദ്ധതികളിലൂടെ 200 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനം നടത്താനുള്ള ശേഷിയുണ്ട്.
ഓഹരി നിലവാരം
85.20 രൂപയാണ് നിലവിലെ ഓഹരി വില. 6 മാസത്തിനിടെ 63.06 ശതമാനവും 1 വർഷത്തിനിടെ 115.15 ശതമാനവും നേട്ടം ഓഹരി വിപണിയിൽ നേടാൻ കമ്പനിക്ക് സാധിച്ചു. 115.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 38.70 രൂപയാണ് ഏറ്റവും കുറഞ്ഞ വില.
4. മാരുതി സുസുക്കി
രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി. പുതിയ വാഹന ലോഞ്ചുകളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പെട്രോൾ, സിഎൻജി വേരിയൻറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും മികച്ച നിലയിലാണ്. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള കമ്പനിയുടെ നീക്കം കൂടുതൽ ഗുണമാകും.
ഓഹരി നിലവാരം
12,304 രൂപയാണ് മാർച്ച് 22-ന് ഓഹരി വിപണി അവസാനിക്കുമ്പോൾ മാരുതി സുസുക്കിയുടെ ഓഹരി വില. കഴിഞ്ഞ 1 വർഷത്തിനിടെ 49 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകർക്ക് നൽകിയത്. 12,427.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. കുറഞ്ഞ വില 8,140 രൂപയും.

5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബാങ്കാണ് ഇന്ത്യയുടെ അഭിമാനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിംഗ്, ട്രഷറി, വിദേശ വിനിമയം തുടങ്ങി എല്ലാവിധ സേവനങ്ങളും ബാങ്ക് നൽകുന്നു.
ഓഹരി നിലവാരം
746.50 രൂപയാണ് വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോൾ എസ്ബിഐയുടെ ഓഹരി വില. 25.24 ശതമാനത്തിന്‍റെ നേട്ടം കമ്പനി കഴിഞ്ഞ 6 മാസത്തിനിടെ നേടിയിട്ടുണ്ട്. 793.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. അതേ സമയം 501.55 രൂപയാണ് ഏറ്റവും താഴ്ന്ന വില.
മഹീന്ദ്ര & മഹീന്ദ്ര, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, ഐസിഐസി ബാങ്ക്, ആക്‌സിസ് ബാങ്ക് , കാനറ ബാങ്ക് തുടങ്ങിയ ഓഹരികളും മുന്നേറാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications