ഉല്‍പ്പാദന ചെലവിനേക്കാള്‍ കുറഞ്ഞ വില; ഏലകൃഷി മേഖലയാകെ തകര്‍ച്ചയിലേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സംസ്ഥാനത്തെ ഏലകൃഷി മേഖല തകര്‍ച്ചയിലേക്ക്. കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില കിലോയ്ക്ക് 800 രൂപയിലേക്ക് താഴ്ന്നതോടെയാണ് മേഖലയില്‍ തകര്‍ച്ച നേരിട്ടത്. എല കൃഷിക്ക് ഉത്പാദന ചെലവ് ഏകദേശം 1000 രൂപയോളം വരും. ഇതോടെ കനത്ത നഷ്ടത്തിലാണ് കര്‍ഷകര്‍ കൃഷിയുമായി മുന്നോട്ടുപോകുന്നത്. പാട്ടിത്തിന് ഭൂമി എടുത്ത് കൃഷി ചെയ്യുന്നവര്‍ പാട്ടം ഒഴിയേണ്ട സ്ഥിതിയിലെത്തി കാര്യങ്ങള്‍.

ഉല്‍പ്പാദന ചെലവിനേക്കാള്‍ കുറഞ്ഞ വില; ഏലകൃഷി മേഖലയാകെ തകര്‍ച്ചയിലേക്ക്

ഏലത്തോട്ടം വാങ്ങിയ വിദേശ മലയാളികള്‍ ഉള്‍പ്പടെ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ഏല കര്‍ഷകന് 4000 രൂപ വരെ ലഭിച്ചിരുന്നു. മികച്ച ഗുണ നിലവാരത്തിന് ആഗസ്റ്റ് മാസം ലേലത്തില്‍ കിട്ടിയത് 7000 രൂപയാണ്. ഈ തുക റെക്കോര്‍ഡാണ്. അന്ന് വില വര്‍ദ്ധിച്ചതിന് പിന്നാലെ കൂലി ചെലവിലും വര്‍ദ്ധനയുണ്ടായി. വളത്തിന്റെ വിലയും വര്‍ദ്ധിച്ചു. ഇതോടെ ഉത്പാദന ചെലവ് 1000 രൂപയിലേക്ക് എത്തി. നേരത്തെ ഇത് 800 രൂപയൊക്കെയായിരുന്നു.

താൽക്കാലിക പെൻഷനുള്ള നിയമങ്ങൾ ഉദാരവൽക്കരിച്ച് കേന്ദ്രം; സമയപരിധി നീട്ടിതാൽക്കാലിക പെൻഷനുള്ള നിയമങ്ങൾ ഉദാരവൽക്കരിച്ച് കേന്ദ്രം; സമയപരിധി നീട്ടി

അതേസമയം, ഏലത്തിന്റെ ശരാശരി വില ലേലത്തില്‍ മനപ്പൂര്‍വം ഇടിക്കുകയാണെന്ന് കര്‍ഷകര്‍ പരാതി പറയുന്നുണ്ട്. ഇതിനിടെ എലത്തോട്ടം ഏക്കറിന് പാട്ടത്തുക രണ്ട് ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ വര്‍ദ്ധിച്ചു. ഈ തുകയ്ക്ക് ഭൂമി പാട്ടത്തിന് എടുത്തവര്‍ ഇപ്പോള്‍ കരാര്‍ റദ്ദാക്കേണ്ട സ്ഥിതിയില്‍ എത്തി നില്‍ക്കുകയാണ്.

Read more about: india kerala
English summary

Lower price than production cost; cardamom sector is on the verge of collapse

Lower price than production cost; cardamom sector is on the verge of collapse
Story first published: Thursday, May 6, 2021, 1:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X