മലയാള സിനിമയിലെ ആസ്തി കുറഞ്ഞ നടന്മാരെ കുറിച്ചുള്ള റിപ്പോർട്ടുകൾ അധികമൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ ആസ്തി കൂടിയ നടന്മാരെ കുറിച്ചുള്ള റിപ്പോർട്ടുകൾ ആഴ്ചയിൽ ഒന്ന് വീതം വന്നുകൊണ്ടിരിക്കുന്നുണ്ട്. നിങ്ങൾക്കറിയാമോ മലയാള സിനിമയിൽ ഏറ്റവും കുറവ് സമ്പാദ്യം ഉള്ളത് ആർക്കാണെന്ന്? അദ്ദേഹത്തിന്റെ പ്രതിഫലവും ആകെ മൊത്തം സമ്പാദ്യവും എത്രയാണെന്ന് അറിയാമോ? എങ്കിൽ അതിനെക്കുറിച്ച് വ്യക്തമാക്കാനാണ് ഈ ലേഖനം.
വലിയ രീതിയിൽ പണം ഉണ്ടാക്കാൻ കഴിയുന്ന ഒരു ഇൻഡസ്ട്രി അല്ല മലയാള സിനിമ. ഏറ്റവും മികച്ച സ്റ്റാറുകൾക്ക് തന്നെ 500 ൽ അധികം കോടി സമ്പാദ്യം ഇവിടെയില്ല. ഒരുപക്ഷേ ബോളിവുഡ് അല്ലെങ്കിൽ ടോളിവുഡ് നടന്മാരുടെ മൊത്തം ആസ്തിയുടെ മൂന്നിലൊന്നു മാത്രമേ ഇവിടെയുള്ള നടന്മാരുടെ മൊത്തം ആസ്തി വരികയുള്ളൂ. മോഹൻലാലും അതുകഴിഞ്ഞാൽ മമ്മൂട്ടിയും ആണ് മലയാളത്തിൽ ഏറ്റവും അധികം സമ്പാദ്യമുള്ള നടന്മാർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മുഖ്യധാര നടന്മാരിൽ തന്നെ ഏറ്റവും കുറവ് സമ്പാദ്യമുള്ള ആളുകളുണ്ട്.

മലയാളത്തിൽ ഏറ്റവും കുറവ് സമ്പാദ്യമുള്ള നാല് പേര് ഇവിടെ പരിചയപ്പെടുത്താം
ഐ എം ഡി ബി യുടെ മലയാളത്തിലെ ഏറ്റവും അധികം സാലറി വാങ്ങുന്ന താരത്തെ മുൻനിർത്തിയാണ് ഈ പഠനം വ്യക്തമാക്കുന്നത്. അതായത് ധ്യാൻ ശ്രീനിവാസനാണ് മലയാളത്തിൽ ഏറ്റവും കുറവ് സമ്പാദ്യമുള്ള മുഖ്യധാരാ ഒരു നടൻ എന്നാണ് വ്യക്തമാക്കുന്നത്. 25-75 ലക്ഷം രൂപയാണ് ധ്യാൻ ശ്രീനിവാസൻ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത്. 8 കോടിയാണ് ധ്യാൻ ശ്രീനിവാസന്റെ ആസ്തിയെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏറ്റവും കുറവ് പ്രതിഫലം വാങ്ങുന്ന നടൻ എന്ന രീതിയിലാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്.
സൈജു കുറുപ്പിനെയാണ് ഈ ലിസ്റ്റിൽ രണ്ടാമതായി പറയുന്നത്. 34 കോടിയാണ് താരത്തിന്റെ ആസ്തിയെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 35 ലക്ഷം മുതൽ ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്ന നടൻ 2 കോടി രൂപയാണ് വർഷത്തിൽ സമ്പാദിക്കുന്നത്. നടൻ ധ്യാൻ ശ്രീനിവാസനേക്കാൾ സമ്പാദ്യം കുറവാണെങ്കിലും മുഖ്യധാരയിലേക്കും നായകൻ എന്ന തലത്തിലേക്കും വളരാത്ത സാഹചര്യത്തിലാണ് പട്ടികയിൽ സൈജു കുറുപ്പിനെ മുൻപിൽ നിർത്താത്തത്.
സ്റ്റാർഡം ഉണ്ടായിട്ടും സമ്പാദ്യം കുറഞ്ഞ നടനായി രേഖപ്പെടുത്തുന്ന മറ്റൊരാൾ ജോജു ജോർജ് ആണ്. ജോജുവിന്റെ മൊത്തം ആസ്തി 27 കോടിയാണെന്ന് ഒരു റിപ്പോർട്ടിൽ പറയുമ്പോൾ മറ്റൊരു റിപ്പോർട്ടിൽ ഇത് 82 കോടിയോളം ഉണ്ടെന്നും സൂചിപ്പിക്കുന്നു.
ആസ്തിയിൽ പുറകിൽ നിൽക്കുന്ന മറ്റൊരു താരം യുവനടൻ ആസിഫലിയാണ്. 30 കോടി ആസ്തി ആസിഫ് അലിയ്ക്ക് ഉണ്ടെന്ന് ഒരു റിപ്പോർട്ടിൽ പറയുമ്പോൾ മറ്റൊരു റിപ്പോർട്ടിൽ ഇത് 16 കോടി മാത്രമേയുള്ളൂ എന്ന് സൂചിപ്പിക്കുന്നു.
(മുകളിൽ പറഞ്ഞ കണക്കുകൾ എല്ലാം തന്നെ, നടന്മാർ വാങ്ങുന്ന പ്രതിഫലവും, മറ്റു റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ ഏറ്റക്കുറച്ചിലുകൾ വരാം.)
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
