21 ദിവസത്തെ ദേശീയ ലോക്ക് ഡൗണ്‍ കാലയളവില്‍ പാചകവാതക സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലായിരിക്കുമെന്നും ഉപയോക്താക്കള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്നും ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ അറിയിച്ചു. ' #ഇന്‍ഡേന്‍ എല്‍പിജി സിലിണ്ടറുകള്‍ സുഗമമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും ഞങ്ങള്‍ സ്വീകരിക്കുന്നു. സാധാരണ ഓര്‍ഡറുകള്‍ അനുസരിച്ച് സിലിണ്ടര്‍ വിതരണം നടക്കുന്നുണ്ട്', ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (ഐഒസി) ട്വിറ്ററില്‍ കുറിച്ചു.
എല്‍പിജി വിതരണ സ്ഥാപനങ്ങള്‍ തുറന്നിരിക്കുകയാണെന്നും സിലിണ്ടറുകളുടെ സുഗമമായ വിതരണം ഉറപ്പാക്കാന്‍ പ്ലാന്റുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയാണെന്നും ഭാരത് പെട്രോളിയം (ബിപിസിഎല്‍) പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലും സിലിണ്ടറുകള്‍ സുഗമമായി വീടുകളിലെത്തിക്കാന്‍ പ്രാപ്തരാണെന്നും ദയവ് ചെയ്ത് പരിഭ്രാന്തരായി ബുക്കിംഗുകള്‍ നടത്തരുതെന്നും ബിപിസിഎല്‍ ഉപഭോക്താക്കളെ അറിയിച്ചു.
ലോക്ക് ഡൗണില്‍ നിന്ന് എല്‍പിജി റീട്ടെയില്‍, സ്റ്റേറേജ് ഔട്ട്ലെറ്റുകളെ ഒഴിവാക്കിക്കൊണ്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. മിക്ക ഗതാഗത സേവനങ്ങളും നിരോധിച്ചിരിക്കുമ്പോഴും ഇന്നലെ പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ എല്‍പിജി സിലിണ്ടറുകളുടെ വിതരണത്തെ അനുവദിക്കുന്നു. എല്‍പിജി സിലിണ്ടറുകളുടെ സുഗമമായ വിതരണത്തെ മുന്‍നിര്‍ത്തി രാജ്യത്തെ എല്‍പിജി പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതായി കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഇന്നലെ അറിയിച്ചു.
സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനായി ഗ്യാസ് ഏജന്‍സികളിലേക്ക് പോകരുതെന്ന് ചണ്ഡീഗഢ് ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇതിനു പകരം ഫോണിലൂടെ സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന രീതി ഏവരും സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എല്‍പിജി സിലിണ്ടര്‍ വില എല്ലാ മാസത്തിന്റെയും തുടക്കത്തില്‍ പരിഷ്കരിക്കുന്നതാണ്. കഴിഞ്ഞ അഞ്ച് മാസങ്ങളിലെ കണക്കെടുക്കുമ്പോള്‍, എല്‍പിജി വില സിലിണ്ടറിന് 35.5 രൂപ ഉയര്‍ന്നിട്ടുണ്ട്. ദില്ലിയില്‍ 14.2 കിലോഗ്രാം സബ്സിഡിരഹിത എല്‍പിജി സിലിണ്ടറിന് 805 രൂപയോളം വിലവരും. കഴിഞ്ഞ മാസമിത് 858 രൂപയായിരുന്നു.
കൊല്‍ക്കത്തയില്‍ 839 രൂപ, മുംബൈയില്‍ 776.5 രൂപ, ചെന്നൈയില്‍ 826 രൂപ എന്നിങ്ങനെയാണ് എല്‍പിജി സിലിണ്ടറിന്റെ വില. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് രാജ്യമെമ്പാടുമുള്ള എല്‍പിജി, വിപണി വിലയില്‍ മാത്രമെ ലഭ്യമാകൂ. എന്നിരുന്നാലും, ഒരു വര്‍ഷത്തില്‍ 14.2 കിലോ വീതമുള്ള 12 സിലിണ്ടറുകള്‍ ഗാര്‍ഹിക ആവശ്യത്തിന് സബ്സിഡി നിരക്കില്‍ ലഭിക്കും. വിപണി വിലയ്ക്ക് എല്‍പിജി വാങ്ങാന്‍ ഗുണഭോക്താക്കള്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് സബ്സിഡി തുക സര്‍ക്കാര്‍ നേരിട്ട് കൈമാറുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
