എൽ‌പി‌ജി സിലിണ്ടറിന്റെ വില 1 വർഷത്തിനുള്ളിൽ 100 മുതൽ 150 രൂപ വരെ ഉയരാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലവിലെ സാമ്പത്തിക വർഷത്തിന്റെ ജൂലൈ-ജനുവരി കാലയളവിൽ സബ്‌സിഡി നിരക്കിൽ പാചക വാതക സിലിണ്ടറിന്റെ വില ശരാശരി 10 രൂപവരെ ഉയർന്നത് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ രേഖപ്പെടുത്തുന്ന മാറ്റങ്ങളെ പശ്ചാത്തലമാക്കിയാണ് ഇന്ത്യയിലും എൽപിജി വില പുതുക്കുന്നത്. തുടർച്ചയായ അഞ്ചാം മാസമാണു വില കൂടിയത്. ഇൻഡൈൻ ബ്രാൻഡിന് കീഴിൽ എൽപിജി വിതരണം ചെയ്യുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് വില നിർണയിക്കുന്നത്.

 

എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളിലെ സംഭവവികാസങ്ങൾക്കൊപ്പം, സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ എണ്ണ സബ്സിഡി പൂർണ്ണമായും ഇല്ലാതാക്കാൻ സർക്കാർ തീരുമാനിക്കുന്നു എന്നതാണ് പുതിയ വാർത്ത. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ നീക്കം അവരുടെ പാചക വാതക വില അടുത്ത ഒരു വർഷത്തിനുള്ളിൽ സിലിണ്ടറിന് 100 മുതൽ 150 രൂപ വരെ ഉയരാൻ കാരണമാവും.

 

അറിയണം കറൻസി നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രം വന്ന വഴി അറിയണം കറൻസി നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രം വന്ന വഴി

എൽ‌പി‌ജി സിലിണ്ടറിന്റെ വില 1 വർഷത്തിനുള്ളിൽ 100 മുതൽ 150 രൂപ വരെ ഉയരാം

കുറഞ്ഞ എണ്ണവില മുതലെടുത്ത് സബ്‌സിഡി ഉള്ള എൽപിജി സിലിണ്ടറിന്റെ വില ക്രമേണ വർദ്ധിപ്പിക്കാൻ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് സർക്കാർ അനുമതി നൽകുമെന്നും അതിനാൽ യോഗ്യരായ ഉപഭോക്താക്കൾക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതി (ഡിബിടി) പ്രകാരം നൽകുന്ന മുഴുവൻ സബ്സിഡിയും ഒരു വർഷത്തിനുള്ളിൽ ഇല്ലാതാക്കുമെന്നും വൃത്തങ്ങൾ അഭിപ്രായപ്പെടുന്നു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ചില കഴിഞ്ഞകാല കണക്കുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ചില കഴിഞ്ഞകാല കണക്കുകൾ

നിലവിൽ ഒരു വീടിന് 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകൾക്കാണ് സർക്കാർ സബ്‌സിഡി നൽകുന്നുത്. അധികമായി സിലിണ്ടർ വേണമെങ്കിൽ പൊതു വിപണിയിലെ വില നൽകണം. ഇതിനകം 2019 ജൂലൈ മുതൽ 2020 ജനുവരി വരെ ഒ‌എം‌സി എൽ‌പി‌ജിയുടെ സബ്‌സിഡി വില സിലിണ്ടറിന് 63 രൂപ വർദ്ധിപ്പിച്ചിരുന്നു. സബ്‌സിഡിയുള്ള എൽ‌പി‌ജി സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില നിലവിൽ 557 രൂപയാണ്. അർഹരായ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് സർക്കാർ നേരിട്ട് 157 രൂപ സബ്‌സിഡിയായി നൽകുയാണ് ചെയ്യുന്നത്. എണ്ണവില ഇനിയും കുറയുകയും ബാരലിന് 60 ഡോളറിൽ താഴെയാകുകയും ചെയ്താൽ സബ്സിഡി നില കുറയാനിടയുണ്ട്.

Read more about: lpg price വില
English summary

എൽ‌പി‌ജി സിലിണ്ടറിന്റെ വില 1 വർഷത്തിനുള്ളിൽ 100 മുതൽ 150 രൂപ വരെ ഉയരാം | LPG cylinder price can go up from Rs 100 to 150 within 1 year

LPG cylinder price can go up from Rs 100 to 150 within 1 year
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X