പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 50 രൂപ കൂട്ടി. രണ്ടാഴ്ച്ചയ്ക്കിടെ 100 രൂപയാണ് ഗ്യാസ് സിലിണ്ടറുകളുടെ വില ഉയർന്നത്. 701 രൂപയാണ് പുതിയ നിരക്ക്. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വില കൂട്ടിയിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയാക്കി ഉയർത്തി.
രണ്ടാം തവണ
ഈ മാസം രണ്ടാം തവണയാണ് പാചകവാതക വില കൂട്ടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂട്ടിയത്. 5 കിലോ ഷോർട്ട് സിലിണ്ടറിന്റെ വില 18 രൂപയും 19 കിലോ സിലിണ്ടറിന്റെ വില 36.50 രൂപയുമാണ് വർദ്ധിപ്പിച്ചത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐഒസിയുടെ കണക്കനുസരിച്ച് ഡൽഹിയിൽ 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന്റെ വില ഇപ്പോൾ 644 രൂപയായി.
വില വർദ്ധനവ്
കൊൽക്കത്തയിൽ 670.50 രൂപയായും മുംബൈയിൽ 644 രൂപയായും ചെന്നൈയിൽ 660 രൂപയായും വില ഉയർന്നു. എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില നിർണ്ണയിക്കുന്നത് സർക്കാർ എണ്ണ കമ്പനികളാണ്. ഇത് പ്രതിമാസ അടിസ്ഥാനത്തിൽ പരിഷ്കരിക്കും.
വാണിജ്യ സിലിണ്ടർ വില
നേരത്തെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന്റെ വില 594 രൂപയായിരുന്നു. കൊൽക്കത്തയിൽ 620.50 രൂപയും മുംബൈയിൽ 594 രൂപയും ചെന്നൈയിൽ 610 രൂപയുമായിരുന്നു വില. അതുപോലെ തന്നെ 19 കിലോ എൽപിജി സിലിണ്ടറിന്റെ വില ദേശീയ തലസ്ഥാനത്ത് 54.50 സിലിണ്ടറായി ഉയർത്തി. വില പരിഷ്കരണത്തിനുശേഷം വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 1,296 രൂപയായി. വാണിജ്യ എൽപിജി സിലിണ്ടറിന്റെ നവംബറിലെ വില 1,241.50 രൂപയായിരുന്നു.
സബ്സിഡി
ഇന്ത്യയിലെ വീടുകൾക്ക് പ്രതിവർഷം പരമാവധി 12 എൽപിജി സിലിണ്ടർ വാങ്ങാൻ സബ്സിഡി നിരക്കിൽ അനുമതിയുണ്ട്. വാങ്ങുന്ന സമയത്ത് സിലിണ്ടറുകൾക്ക് മുഴുവൻ വിലയും നൽകണം. തുടർന്ന് സബ്സിഡി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സർക്കാർ ക്രെഡിറ്റ് ചെയ്യും.
എന്നിരുന്നാലും, മെയ് മുതൽ മിക്ക ഉപഭോക്താക്കൾക്കും സബ്സിഡികൾ ലഭിച്ചിട്ടില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications