ദില്ലി: പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള പരിഷ്കരിച്ച ചട്ടങ്ങൾ നവംബർ ഒന്നുമുതലാണ് ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്നത്. ഇൻഡൈൻ ഉപയോക്താക്കൾക്ക് സിലിണ്ടർ ബുക്കിംഗിനായി അനുവദിച്ചിരുന്ന നമ്പറും ഇതോടൊപ്പം പരിഷ്കരിച്ചിട്ടുണ്ട്. ഇതോടെ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് എസ്എംഎസ് വഴി ഗ്യാസ് ബുക്കിംഗിനുള്ള പുതിയ നമ്പർ കമ്പനി അയച്ചുനൽകിയിട്ടുണ്ട്. ഇതിന് പുറമേ വാട്സ്ആപ്പ് വഴിയും ഇനി ഗ്യാസ് ബുക്ക് ചെയ്യാൻ സാധിക്കും.
വാട്സ്ആപ്പ് വഴി
ഗ്യാസ് ഏജൻസി വിതരണക്കാരനോട് സംസാരിച്ചും മൊബൈൽ നമ്പറിൽ വിളിച്ചും വെബ്സൈറ്റ് വഴി ഓൺലൈനായി ബുക്ക് ചെയ്തും ഗ്യാസ് ബുക്കിംഗിനുള്ള സൌകര്യം ഇപ്പോഴുണ്ട്. കമ്പനിയുടെ വാട്സ്ആപ്പ് നമ്പറിൽ മെസേജ് അയച്ചാലും ഗ്യാസ് ബുക്കിംഗ് സാധ്യമാണ്. ഇതിനെല്ലാം പുറമേ ഇൻഡൈനിന്റെ ആപ്പ് ഡൌൺലോഡ് ചെയ്തും ഗ്യാസ് ബുക്കിംഗ് നടത്താവുന്നതാണ്.
ഡെലിവറി ഓതന്റിഫിക്കേഷൻ കോഡ്
7718955555 എന്ന പുതിയ നമ്പറിൽ വിളിച്ച് ഇൻഡെയ്ൻ ഉപഭോക്താവിന് ഇപ്പോൾ എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം. വാട്ട്‌സ്ആപ്പ് വഴിയും ബുക്കിംഗ് നടത്താം. വാട്ട്‌സ്ആപ്പ് മെസഞ്ചറിൽ REFILL ടൈപ്പുചെയ്‌ത് 7588888824 എന്ന വിലാസത്തിലേക്ക് അയയ്‌ക്കുകയാണ് വേണ്ടത്. ഉപയോക്താക്കൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് മാത്രമാണ് സന്ദേശം അയയ്‌ക്കുന്നതെന്നും ഉറപ്പാക്കേണ്ടതുണ്ട്.
ഓതന്റിഫിക്കേഷൻ കോഡ്
ഓയിൽ കമ്പനികൾ ഒരു ഡെലിവറി ഓതന്റിഫിക്കേഷൻ കോഡ് എസ്എംഎസ് വഴി ഉപയോക്താക്കൾക്ക് അയയ്ക്കും. ആദ്യം 100 സ്മാർട്ട് സിറ്റികളിലാണ് ഡിഎസി സേവനം ആരംഭിക്കുന്നത്. ഡെലിവറി നടത്തേണ്ട വ്യക്തിയുമായി ഒടിപി പങ്കുവെച്ച ശേഷമാണ് ശേഷമാണ് സിലിണ്ടർ ആവശ്യക്കാർക്ക് എത്തിക്കുന്നത്.
2 മിനിറ്റിനുള്ളിൽ മൊബൈൽ നമ്പർ അപ്‌ഡേഷൻ
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്‌തിട്ടില്ല എങ്കിൽ നിങ്ങൾക്ക് സിലിണ്ടർ എത്തിച്ചുനൽകുന്ന വ്യക്തിയോട് അത് അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടാം, മാത്രമല്ല ഒരു അപ്ലിക്കേഷനിലൂടെ തത്സമയം അത് ചെയ്യാനും കോഡ് ക്രിയേറ്റ് ചെയ്യാനും സിലിണ്ടർ എത്തിച്ചുനൽകുന്ന വ്യക്തിയ്ക്ക് കഴിയും. അതായത്, ഡെലിവറി സമയത്ത്, ആ അപ്ലിക്കേഷന്റെ സഹായത്തോടെ ഡെലിവറി ബോയ് മുഖേന നിങ്ങളുടെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ കഴിയുമെന്ന് ചുരുക്കും.
തെറ്റായ വിവരങ്ങൾ നൽകിയാൽ
തെറ്റായ വിവരങ്ങൾ ഗ്യാസ് ഏജൻസിയ്ക്ക് നൽകിയാൽ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നിർത്തലാക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications