പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.

എല്ലാ ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കളും ആധാര്‍ ബയോമെട്രിക് സ്ഥിരീകരണം പൂര്‍ത്തിയാക്കണമെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ നിന്ന് തന്നെ ഈ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കഴിയും.
അതിനായി ബന്ധപ്പെട്ട ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ മൊബൈല്‍ ആപ്പ് കൂടാതെ ആധാര്‍ ഫേസ് ആര്‍ഡി ആപ്പ് ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ എല്‍പിജി വിതരണക്കാരുമായി ബന്ധപ്പെടുകയോ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
ഇ-കെവൈസി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍
എല്‍പിജി ഉപഭോക്താക്കള്‍ക്ക് ഇ-കെവൈസി പൂര്‍ത്തിയാക്കാന്‍ ചെയ്യേണ്ടത്:
ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഇന്‍ഡെയ്ന്‍, ഭാരത് ഗ്യാസ് അല്ലെങ്കില്‍ എച്ച്.പി ഗ്യാസ് കമ്പനികളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
ആധാര്‍ ഫേസ് ആര്‍ഡി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
ആപ്പില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് ഫേസ് ആര്‍ഡി ആപ്പിലൂടെ മുഖം സ്കാന്‍ ചെയ്ത് ഇ-കെവൈസി പൂര്‍ത്തിയാക്കുക.
പശ്ചിമേഷ്യന്‍ സംഘര്‍ഷം; എല്‍പിജി വിതരണ ആശങ്ക
പശ്ചിമേഷ്യയിലെ സംഘര്‍ഷമാണ് ഇന്ത്യയില്‍ എല്‍പിജി വിതരണത്തെ ബാധിക്കുന്നത്. ആഭ്യന്തര ഉപഭോഗത്തിന്റെ ഏകദേശം തൊണ്ണൂറ് ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് എത്തുന്നത്.
ഇറാന് ഈ കപ്പല്‍ മാര്‍ഗ്ഗം സ്തംഭിപ്പിച്ചു. ഇതോടെ രാജ്യത്ത് ക്ഷാമം സംജാതമായി.
പല ഉപഭോക്താക്കളും പാനിക്ക് ബുക്കിംഗ് നടത്തുന്നു. പലയിടത്തും ലഭ്യതക്കുറവനുഭവപ്പെടുന്നുണ്ട്.
ഹോട്ടലുകള്‍ക്ക് കൂടുതല്‍ തിരിച്ചടി
പ്രതിസന്ധി, ഗാര്‍ഹിക ഉപഭോക്താക്കളെക്കാള്‍ ബാധിക്കുന്നത് ഹോട്ടലുകളേയും ഭക്ഷണശാലകളേയുമാണ്. പല ചെറുകിട ഹോട്ടലുകളും ഉത്പാദനം നിര്‍ത്തിയപ്പോള്‍ വലിയ റെസ്റ്റോറന്റ് ശൃംഖലകള്‍ സേവനം കുറയ്ക്കാന്‍ നിര്‍ബന്ധിതരായി.
എല്‍പിജി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു
എല്‍പിജി ഉല്പാദനം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പുതിയ ഗസറ്റ് വിജ്ഞാപനപ്രകാരം, എല്‍പിജി നിര്‍മ്മാണ യൂണിറ്റുകള്‍ക്കായിരിക്കും ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന പ്രകൃതിവാതകം ആദ്യം ലഭ്യമാക്കുക.
ഇതുവരെ സി.എന്‍.ജി, പൈപ്പ് ഗ്യാസ് മേഖലകള്‍ക്കായിരുന്നു മുന്‍ഗണന.
എല്‍പിജി, സി.എന്‍.ജി, പൈപ്പ് ഗ്യാസ് നിര്‍മ്മാതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റിയ ശേഷമേ ഇനി മറ്റ് മേഖലകള്‍ക്ക് പ്രകൃതിവാതകം നല്‍കുകയുള്ളു.
എല്‍പിജി ഉപഭോഗം
ഇന്ത്യയില്‍ ശരാശരി മുപ്പത്തൊന്ന് ദശാംശം മൂന്ന് മില്യണ്‍ ടണ്‍ എല്‍പിജി ഓരോ വര്‍ഷവും ഉപയോഗിക്കുന്നു. ഇതില്‍ എണ്‍പത്തേഴു ശതമാനം ഗാര്ഹികോപയോഗവും ശേഷിക്കുന്ന ഭാഗം വാണിജ്യ ഉപയോഗവുമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications