വിറക് അടുപ്പുകൾക്ക് പകരം ഇന്ന് ഭൂരിപക്ഷം വീടുകളിലും ഉപയോഗിക്കുന്നത് എൽപിജി ഗ്യാസ് ആണ്. എളുപ്പത്തിൽ പാചകം എന്നതാണ് ഗ്യാസ് അടുപ്പുകളുടെ നേട്ടം. അതോടൊപ്പം പുകയുടെ ശല്യവും ഉണ്ടാകില്ല. കേരളത്തിൽ ഏകദേശം 1 കോടിയോളം എൽപിജി ഉപഭോക്താക്കളുണ്ടെന്നാണ് എണ്ണ കമ്പനികളുടെ കണക്ക്. പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴിൽ മൂന്ന് ലക്ഷത്തോളം കണക്ഷനുകളുണ്ട്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലാണ് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിൽപ്പന.
രാജ്യത്ത് നിലവിൽ 860 രൂപ മുതൽ 870 രൂപ വരെയാണ് ഗാർഹിക ഗ്യാസ് സിലിണ്ടറിന്‍റെ വില. എല്ലാ മാസവും രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്‍റെ വിലയിൽ മാറ്റമുണ്ടാകാറുണ്ട്. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഗാർഹിക സിലിണ്ടറിന്‍റെ വിലയിൽ മാറ്റം സംഭവിച്ചിട്ടില്ല. എന്നാൽ പുതുവർഷത്തിൽ കേരളത്തിലെ വീട്ടമ്മമാർക്ക് തിരിച്ചടി ആകുന്ന തീരുമാനം ചിലപ്പോൾ ഉണ്ടായേക്കും. എന്താണ് അത് എന്നാണോ, രാജ്യത്ത് ഗാർഹിക സിലിണ്ടറിന്‍റെ വില കൂടും. ചിലപ്പോൾ ഡിസംബറിൽ തന്നെ വില വർദ്ധനവ് പ്രതീക്ഷിക്കണം.
എൽപിജി സിലിണ്ടർ വില വർദ്ധനവോ..?
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഉജ്ജ്വല പദ്ധതി വലിയൊരു നേട്ടമാണ്. ഇതിലൂടെ സാധാരണക്കാർക്ക്, അതായത് ബിപിഎൽ കാർഡുള്ളവർക്ക്, കുറഞ്ഞ വിലയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭിക്കും. സബ്സിഡി കാരണം എണ്ണ വിപണന കമ്പനികൾ (ഒഎംസി) സാമ്പത്തിക തിരിച്ചടികളും നഷ്ടങ്ങളും നേരിടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്രസർക്കാർ സബ്സിഡി പണം കമ്പനികൾക്ക് നൽകുന്നതിൽ വരുന്ന കാലതാമസമാണ് ഈ നഷ്ടങ്ങൾക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

തങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ എണ്ണക്കമ്പനികൾ ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധിപ്പിക്കുമെന്നാണ് സൂചന. 30,000 കോടി സബ്സിഡി തുകയാണ് കേന്ദ്രസർക്കാർ നൽകാനുള്ളത്. അതോടൊപ്പം അമേരിക്കയിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചു. ഇത് ചെലവ് കൂടുതൽ വർദ്ധിപ്പിക്കും. ഇതും ഗ്യാസ് സിലിണ്ടറുകളുടെ വില കുതിച്ചുയരാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
എണ്ണ കമ്പനികൾ നഷ്ടത്തിൽ
എൽപിജി സബ്സിഡി കാരണം എണ്ണ കമ്പനികൾ ഇതിനകം തന്നെ നഷ്ടത്തിലാണ്. നിലവിൽ 53,700 കോടി രൂപയാണ് നഷ്ടമുണ്ടെന്നാണ് നുവാമ റിസർച്ചിന്റെ റിപ്പോർട്ട് പറയുന്നത്. 12 ഗഡുക്കളായി സർക്കാരിൽ നിന്ന് 30,000 കോടി രൂപയുടെ സബ്‌സിഡി കമ്പനികൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ശൈത്യകാലത്ത് ദൈനംദിന ഉപയോഗത്തിനുള്ള എൽപിജി വില സാധാരണയായി വർദ്ധിക്കാറുണ്ട്. നിലവിലുള്ള സഞ്ചിത നഷ്ടങ്ങളുടെ 56 ശതമാനം മാത്രമേ സബ്സിഡി നികത്തുകയുള്ളൂ.
എൽപിജി ഇറക്കുമതി ചെയ്യുന്നതിനോ സോഴ്‌സ് ചെയ്യുന്നതിനോ ഉള്ള ചെലവ് ഉപഭോക്താക്കൾക്ക് ലഭ്യമായ ചില്ലറ വിൽപ്പന വിലയേക്കാൾ കൂടുതലാകുമ്പോൾ ഉണ്ടാകുന്ന നഷ്ടമാണ് അണ്ടർ-റിക്കവറി. ഈ നഷ്ടം നികത്താൻ എൽപിജി വിലകൾ അല്പം വർദ്ധിപ്പിച്ചേക്കാമെന്ന് റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ കുടുംബ ബജറ്റിന്‍റെ താളം തെറ്റുമെന്ന് ഉറപ്പാണ്.
അമേരിക്കൻ ഇറക്കുമതി
യുഎസില്‍ ഇന്ത്യ 2.2 ദശലക്ഷം ടണ്‍ എല്‍പിജി ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ ഒപ്പിട്ടു. ഐഒസിഎല്‍, ബിപിസില്‍, എച്ച്പിസിഎല്‍ എന്നീകമ്പനികളാണ് ഈ ഇറക്കുമതിക്ക് ചുക്കാന്‍ പിടിക്കുക. ഇത് ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 10 ശതമാനത്തോളം വരും. ഇന്ത്യ ഉപയോഗിക്കുന്ന 31 ദശലക്ഷം ടണ്‍ എല്‍പിജിയുടെ 65% വും ഇറക്കുമതി ചെയ്യുന്നു. 2024 ല്‍, 20.4 ദശലക്ഷം ടണ്ണിന്റെ 90% വും യുഎഇ, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ എന്നീ നാല് വിതരണക്കാരില്‍ നിന്നാണ് വന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications