2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് അവതരണം ഇന്ന് രാവിലെ 11 മണിക്ക്. ബജറ്റ് പ്രഖ്യാപനത്തിനു മുന്നേ പാചക വാതക വിലയിൽ സന്തോഷ വാർത്ത. ഇന്ന് വാണിജ്യ പാചക വാതക വില പരിഷ്കരിച്ചു. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് ഇന്ന് മുതൽ 7 രൂപ കുറച്ചു. ഇത് ഏറെ ആശ്വാസകരമായ വാർത്തയാണ്. രാജ്യത്തെ വിവിധ നഗരത്തിൽ വില കുറച്ചു.
എങ്കിലും ഗാർഹിക പാചക വാതക വിലയിൽ നിലവിൽ മാറ്റമില്ല. ഇന്ത്യൻ കുടുംബങ്ങൾ ഏറെ കാത്തിരിക്കുന്ന പ്രഖ്യാപനമാണിത്. ഇന്നത്തെ ബജറ്റ് പ്രഖ്യാപനത്തിൽ ഗാർഹിക പാചക വാതക വിലയിലും ഇളവുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. സാധാരണക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങളാണോ ഇന്ന പ്രതീക്ഷിക്കേണ്ടത്?
പാചക വാതക വില എത്ര കുറഞ്ഞു?
ഇന്ത്യൻ ഓയിൽ വെബ്‌സൈറ്റ് അനുസരിച്ച്, ഫെബ്രുവരി 1 മുതൽ രാജ്യ തലസ്ഥാനത്ത് 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില 1,804 രൂപയിൽ നിന്ന് 1,797 രൂപയായി കുറഞ്ഞു. കൊൽക്കത്തയിൽ എൽ.പി.ജി സിലിണ്ടറിൻ്റെ വില 1,911 രൂപയിൽ നിന്ന് 1,907 രൂപയായി കുറഞ്ഞു. മുംബൈയിൽ വാണിജ്യ എൽ.പി.ജി സിലിണ്ടർ ഇപ്പോൾ 1,756 രൂപയിൽ നിന്ന് 1,749.50 രൂപയ്ക്ക് ലഭിക്കും. ചെന്നൈയിൽ ഇന്ന് മുതൽ 1,959.50 രൂപയാണ് പാചകവാതക സിലിണ്ടറിൻ്റെ വില.
കേരളത്തിൽ ഇന്ന് മുതൽ വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില 1,872 രൂപയാണ്. ഓരോ നഗരങ്ങളിലും ഈ വിലയിൽ നേരിയ വ്യത്യാസങ്ങൾ സംഭവിച്ചേക്കാം. കോട്ടയം ജില്ലയിൽ 1,812 രൂപയും കൊല്ലം ജില്ലയിൽ 1,844 രൂപയും, തിരുവനന്തപുരം ജില്ലയിൽ 1,833 രൂപയും കണക്കാക്കുന്നു. ഓരോ നഗരത്തിലും ഈ വിലയിൽ നേരിയ മാറ്റങ്ങൾ വന്നേക്കാം. എങ്കിലും ഇതുവരെയുള്ള വിലയിലാണ് 7 രൂപ കുറഞ്ഞത്.

പാചക വാതക സിലിണ്ടറുകളുടെ വില
ഇന്ന് പാചക വാതക സിലിണ്ടറുകളുടെ വിലയിൽ യാതൊരു മാറ്റവുമില്ല. ഡൽഹിയിൽ, 14 കിലോഗ്രാം ഗാർഹിക എൽ.പി.ജി സിലിണ്ടർ ഇപ്പോഴും പഴയ വിലയായ 803 രൂപയിൽ ലഭ്യമാണ്. ലഖ്‌നൗവിൽ ഈ പാചക വാതക സിലിണ്ടറിൻ്റെ വില 840.50 രൂപയാണ്. മുംബൈയിൽ ഗാർഹിക എൽപിജി സിലിണ്ടറിന് 802.50 രൂപയാണ് വില.
കേരളത്തിൽ 14 കിലോഗ്രാം ഗാർഹിക പാചക വാതക വിലയിൽ 812 രൂപയാണ്. ആലപ്പുഴയിൽ 810 രൂപയും, കണ്ണൂരിൽ 823 രൂപയും, കോഴിക്കോട് 811 രൂപ എന്നിങ്ങനെ വിവിധ നഗരങ്ങളിൽ വില വ്യത്യാസപ്പെടുന്നു.
ബജറ്റിനു ശേഷം വില കുറയുമോ?
സാധാരണക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് പാചക വാതക വില കുറയുന്നത്. അതിനാൽ നിലവിലെ സാഹചര്യം അനുസരിച്ച് ബജറ്റിൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വില പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
