ഇന്ത്യൻ കുടുംബങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പാചകവാതകമായി മാറിയിരിക്കുന്നു ഇന്ന് എൽ പി ജി അഥവാ ഗ്യാസ്. എളുപ്പത്തിൽ ഉപയോഗിക്കാനാകുന്നതിനാലും, പാചക സമയവും ചെലവും കുറയ്ക്കുന്നതിനാലും എൽപിജി ഗ്യാസ് വളരെ പ്രചാരത്തിലുള്ള ഇന്ധനമാണ്. എൽപിജി ഉപയോഗം ഉയരുന്നതിനിടയിൽ, വിലയുടെ സ്ഥിരം വർധനവ് സാധാരണക്കാരായ ജനങ്ങൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ വരാനിരിക്കുന്ന യൂണിയൻ ബജറ്റിൽ ഗ്യാസിലിൻഡറിന്റെ സബ്സിഡി ഉയർത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്തുകൊണ്ട് എൽപിജിയെ സർക്കാർ ഇത്രത്തോളം സപ്പോർട്ട് ചെയ്യുന്നു? എന്തുകൊണ്ട് എൽപിജി മറ്റ് ഇന്ധനങ്ങളെക്കാൾ ഇന്ത്യയിൽ കൂടുതൽ ഉപകാരപ്രദമാകുന്നു എന്ന് നമുക്ക് നോക്കാം.
എൽപിജിയുടെ പ്രാധാന്യം
ശുചിത്വം:
മരത്തെയും മറ്റ് പരമ്പരാഗത ഇന്ധനങ്ങളെ അപേക്ഷിച്ച് കാഠിന്യമില്ലാത്ത, പരിസ്ഥിതി സൗഹൃദമായ ഇന്ധനം.
സുരക്ഷ:
മറ്റ് ഇന്ധനങ്ങളേക്കാൾ വിഷവാതകങ്ങൾ കുറവായി ഉത്പാദിപ്പിക്കുന്നു, അതിനാൽ ആരോഗ്യത്തിന് സുരക്ഷിതം.
സൗകര്യം:
ഓൺ-ഡിമാൻഡ് ഉപയോഗം, അടുപ്പുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യാം.
എനർജി എഫീഷൻസി:
തീർച്ചയായും മറ്റു ഇന്ധനങ്ങളേക്കാൾ കൂടുതൽ ചൂട് നൽകുന്നത് കൊണ്ട് തന്നെ എൽപിജി കുറച്ചേ ചെലവാകുകയുള്ളൂ.
സമയ ലാഭം:
പാചക സമയം പരമാവധി കുറയ്ക്കാൻ സഹായിക്കുന്നു.
LPG വില കുറയുമോ? ബജറ്റ് 2025 പ്രതീക്ഷകൾ
നിലവിൽ 14 കിലോ ഗാർഹിക എൽപിജി സിലിണ്ടറിന് വില 800 രൂപയ്ക്കു മുകളിലാണ്. ആഗോളവിപണിയിലെ എണ്ണവില വർധന, രൂപയുടെ മൂല്യത്തകർച്ച എന്നിവ ഈ വില ഉയരാൻ കാരണമായിട്ടുണ്ടെങ്കിലും, പുതിയ ബജറ്റിൽ വലിയ ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.
കേന്ദ്ര മന്ത്രാലയം ₹40,000 കോടി എൽപിജി സബ്സിഡിക്കായി നീക്കിവെക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഇത് ധനമന്ത്രാലയം അംഗീകരിച്ചാൽ, സിലിണ്ടർ വില 500-600 രൂപ വരെ കുറയാൻ സാധ്യതയുണ്ട്. കഴിഞ്ഞ 2023-ൽ കേന്ദ്രസർക്കാർ LPG വില 100 രൂപ കുറച്ചതുപോലെ പുതിയ കുറവുകൾ വരുമെന്നാണ് ഇത്തവണയും പ്രതീക്ഷ.

ഉപഭോക്താക്കളുടെ പ്രതീക്ഷകൾ
1. സബ്‌സിഡി തിരിച്ചെത്തിയാൽ, സാധാരണ ജനങ്ങൾക്ക് വലിയ ആശ്വാസമാകും
2. പാചകവാതകത്തിന്റെ ചെലവ് കുറഞ്ഞാൽ, കുടുംബബജറ്റിൽ വലിയ മാറ്റം വരുത്തും
3. LPG ഉപഭോഗം തുടരുന്നതിനാൽ, ഇന്ത്യൻ എണ്ണക്കമ്പനികൾക്കും ഉപഭോക്താക്കൾക്കും തുല്യമായി പ്രയോജനം.
നിലവിൽ ഇന്ത്യയിലെ സാഹചര്യവും, സാധാരണക്കാരുടെ ആവശ്യവും പരിഗണിച്ച് എല്‍പിജി വിഷയം വരുന്ന ബജറ്റില്‍ സര്‍ക്കാര്‍ പ്രത്യേകം പരഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാര്‍ഹിക എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിലനിര്‍ണ്ണയം സംബന്ധിച്ച പ്രധാന അപ്ഡേറ്റുകള്‍ ഈ ബജറ്റില്‍ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. എല്‍പിജി സബ്സിഡികള്‍ക്കായി 40,000 കോടി രൂപയുടെ നീക്കിവയ്പ്പ് ബജറ്റില്‍ എണ്ണ മന്ത്രാലയം അഭ്യര്‍ത്ഥിച്ചതാണ് ഏറെ പ്രതീക്ഷകളോടെ നോക്കിക്കാണുന്നത്.
LPG ഇന്ന് വീടുകളിൽ പാചകത്തിന് അനിവാര്യമായ ഇന്ധനമാണ്. വില കുറയ്ക്കുന്നതിനുള്ള സർക്കാരിന്റെ പുതിയ നീക്കങ്ങൾ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകും. ബജറ്റ് 2025-ൽ സബ്‌സിഡി നിലനില്ക്കുമോ, ഇല്ലെങ്കിൽ പുതിയ പിന്തുണാ പദ്ധതികൾ വരുമോ എന്നത് അടുത്ത ദിവസങ്ങളിൽ വ്യക്തമായിരിക്കും. സിലിണ്ടർ വില കുറയുമോ എന്ന പ്രതീക്ഷയിൽ കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ജനത ബജറ്റിന് ഉച്ചുനോക്കി കൊണ്ടിരിക്കുകയാണ്. അങ്ങനെ സംഭവിച്ചാൽ അത് ഇന്ത്യൻ ജനതയുടെ കുടുംബ ബജറ്റിനെ തന്നെ താങ്ങി നിർത്തുന്നു നന്നായിരിക്കും. എൽപിജി സിലിണ്ടറുകളുടെ വിലവർധനവ് ഹോട്ടലുകളിൽ വരെ സ്വാധീനം ചെലുത്തിയ സ്ഥിതിക്ക്, സബ്സിഡികൾ ഇന്ത്യൻ സാമൂഹിക സാഹചര്യം മാറ്റി മറിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.


Click it and Unblock the Notifications