പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില കൂട്ടിയത്. സിലിണ്ടര്‍ ഒന്നിന് 48 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പാചക വില സിണ്ടറിന് 1749 രൂപയായി. അതേസമയം എല്‍പിജി ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണയും മാറ്റമില്ല. കേരളത്തില്‍ നിലവില്‍ 14.2 കിലോഗ്രാം സിലിണ്ടറിന് 812 രൂപയാണ് വില.
സെപ്തംബറിൽ 39 രൂപ വർധിപ്പിച്ചിരുന്നു. സെപ്തംബറിന് മുമ്പ് ഒഗസ്റ്റിലും വാണിജ്യ വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. അന്ന് സിലിണ്ടർ ഒന്നിന് 8.50 രൂപയാണ് കൂട്ടിയത്. അതേസമയം ജുലൈ മാസത്തില്‍ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. വാണിജ്യ സിലിണ്ടറിന് ഒന്നിന് 30 രൂപയായിരുന്നു കുറച്ചത്.
വർധനവിന് കാരണം
ആഗോള ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ എൽപിജി നിരക്കിനെ നേരിട്ട് ബാധിക്കുന്നു. മിഡിൽ ഈസ്റ്റിലെ സമീപകാല ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, പ്രത്യേകിച്ച് ലെബനനിലെ ഇസ്രായേലിൻ്റെ ടാർഗെറ്റഡ് റെയ്ഡുകൾ, വില അസ്ഥിരതയ്ക്ക് കാരണമായി. കൂടാതെ, ലിബിയൻ എണ്ണ വിതരണത്തിൻ്റെ തിരിച്ചുവരവ് വിപണിയിൽ കൂടുതൽ അനിശ്ചിതത്വം സൃഷ്ടിച്ചു.

ചിലവ് കൂടും
പാചകത്തിന് എൽപിജിയെ ആശ്രയിക്കുന്ന റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, കാറ്ററിംഗ് ബിസിനസുകൾ എന്നിവയ്ക്ക് ഉയർന്ന പ്രവർത്തന ചെലവ് നേരിടേണ്ടിവരും. അതുകൊണ്ടു തന്നെ ഹോട്ടൽ ഭക്ഷണങ്ങൾക്ക് വില വർധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഗാര്‍ഹിക സിലിണ്ടറുകളുടെ വില വർധിപ്പിക്കുന്നില്ലെന്നത് കുടുംബ ബജറ്റിനെ സംബന്ധിച്ച് ആശ്വാസമാണ്. മാർച്ച് മാസം മുതല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില വില മാറ്റമില്ലാതെ തുടരുകയാണ്.
എൽപിജി ഉപയോഗം
വാണിജ്യ എൽപിജി വില ഉയരുമ്പോൾ, ഇന്ത്യൻ സർക്കാർ ഗാർഹിക പാചകത്തിന് എൽപിജി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പോലുള്ള സംരംഭങ്ങളിലൂടെ, ഗാർഹിക എൽപിജി സിലിണ്ടറുകളിൽ സബ്‌സിഡി നൽകി കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് ശുദ്ധമായ പാചക ഇന്ധനങ്ങൾ ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിറക്, മണ്ണെണ്ണ തുടങ്ങിയ പരമ്പരാഗതവും മലിനമാക്കുന്നതുമായ പാചകരീതികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിൽ ഈ പദ്ധതി നിർണായക പങ്ക് വഹിക്കുന്നുണ്ട് എന്നാണ് വിലയിരുത്തൽ.
ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്കുള്ള സബ്സിഡി 2025 വരെ തുടരാനും കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകൾക്ക് എൽ പി ജി സിലിണ്ടർ നൽകാനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ഉജ്ജ്വല യോജന.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
