കൊച്ചി: പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറിന് 25 രൂപയാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് സംസ്ഥാനത്ത് 826 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറിന്റെയും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 100 രൂപയാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് കൂടിയത്. ഈ സാഹചര്യത്തില്‍ 1,618 രൂപയാണ് വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ വില. വിലവര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. നേരത്തെ, മൂന്നു ദിവസം മുന്‍പാണ് ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25 രൂപ കമ്പനികള്‍ കൂട്ടിയത്.

ഫെബ്രുവരിയില്‍ മാത്രം പാചകവാതക സിലിണ്ടറുകള്‍ക്ക് നാലു തവണകളിലായി 100 രൂപയോളം കൂടിയിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതലാണ് രാജ്യത്ത് പാചകവാതക സിലിണ്ടറുകള്‍ക്ക് വില കൂടാന്‍ തുടങ്ങിയത്. ഡിസംബറില്‍ രണ്ടു തവണ ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് വില വര്‍ധിച്ചു. ഡിസംബര്‍ ഒന്നിന് 594 രൂപയില്‍ നിന്നും 644 രൂപയായി സിലിണ്ടറുകള്‍ക്ക് വില കൂടി. ഡിസംബര്‍ 15 -ന് വീണ്ടും വിലവര്‍ധനവുമായി കമ്പനികള്‍ രംഗത്തെത്തി. ഇതോടെ ഗാര്‍ഹിക സിലിണ്ടറുകളുടെ വില 694 രൂപയായി. അതായത് ഡിസംബറില്‍ 100 രൂപയാണ് ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് വില കൂടിയത്.
ജനുവരിയില്‍ വില വര്‍ധനവുണ്ടായില്ല. ഫെബ്രുവരി നാലാം തീയതിയാണ് വീണ്ടും നിരക്ക് ഉയരുന്നത്. ആദ്യതവണ വില വര്‍ധിച്ചപ്പോള്‍ സിലിണ്ടറിന് വില 719 രൂപയിലെത്തി. ഫെബ്രുവരിയില്‍ വീണ്ടും മൂന്നു തവണ ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് വില കൂടി. ഏറ്റവുമൊടുവില്‍ ഫെബ്രുവരി 25 -ന് 25 രൂപ കൂടി വര്‍ധിച്ചതോടെ 801 രൂപയായി ഗാര്‍ഹിക സിലിണ്ടറുകളുടെ വിലനിലവാരം. ഇപ്പോള്‍ വീണ്ടും 25 രൂപയാണ് സിലിണ്ടറുകള്‍ക്ക് വില വര്‍ധിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയ്ക്കും പ്രകൃതി വാതകത്തിനും വില ഉയരുന്നത് വിലക്കയറ്റത്തിന് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.
ഒരറ്റത്ത് പെട്രോള്‍, ഡീസല്‍ വിലയും മറുഭാഗത്ത് പാചകവാതക വിലയും കുതിച്ചുയരുന്നത് രാജ്യത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് ഇന്ധനവില കൂടിയില്ലെങ്കിലും നിലവില്‍ പെട്രോളിന് 93 രൂപ വരെ വില ഉയര്‍ന്നത് കാണാം. തിരുവനന്തപുരത്ത് പെട്രോള്‍ വില 93.08 രൂപ തൊട്ടു. ഡീസല്‍ വില 87.60 രൂപ. കൊച്ചിയില്‍ ലീറ്ററിന് 91.44 രൂപയാണ് പെട്രോള്‍ വില. ഡീസല്‍ വില 86.02 രൂപ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications