എല്ലാ പ്രധാന നഗരങ്ങളിലും 14.2 എൽപിജി സിലിണ്ടറുകളുടെ വില 50 രൂപ ഉയർത്തിയതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്‌സൈറ്റിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് വ്യക്തമാക്കുന്നു. വിലയിലെ മാറ്റം 5 മാസത്തിന് ശേഷമാണ്. തുടർച്ചയായ 3 മാസത്തെ വിലക്കുറവിന് ശേഷം ജൂൺ, ജൂലൈ മാസങ്ങളിൽ ഇന്ത്യയിൽ എൽപിജി സിലിണ്ടർ വില ഉയർത്തിയിരുന്നു. ജൂലൈയിലെ വർദ്ധനവിന് ശേഷം നിരക്കുകളിൽ മാറ്റമില്ലായിരുന്നു.
പുതിയ മാറ്റം
ഡിസംബർ തുടക്കത്തിലും വിലയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ പുതിയ മാറ്റം അനുസരിച്ച് 2020 ഡിസംബറിൽ ബാധകമായ എൽപിജി സിലിണ്ടർ നിരക്കുകൾ പരിശോധിക്കാം. അന്താരാഷ്ട്ര അസംസ്കൃത നിരക്കും രൂപയുടെ വിനിമയ നിരക്കും അടിസ്ഥാനമാക്കി സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ റീട്ടെയിലർമാരാണ് ഈ നിരക്കുകൾ നിശ്ചയിക്കുന്നത്.
പ്രാധാന നഗരങ്ങളിലെ പുതുക്കിയ നിരക്കുകൾ
- ഡൽഹി - 644 രൂപ (പഴയ വില - 594 രൂപ)
- കൊൽക്കത്ത - 670.5 (പഴയ വില - 620.5 രൂപ)
- മുംബൈ - 644 (പഴയ വില - 594 രൂപ)
- ചെന്നൈ - 660 (പഴയ വില - 610 രൂപ)
- തിരുവനന്തപുരം - 653 (പഴയ വില - 603 രൂപ)
സബ്സിഡി സിലിണ്ടർ
ഇന്ത്യയിലെ ഒരു വീട്ടിൽ പ്രതിവർഷം പരമാവധി 12 എൽപിജി സിലിണ്ടർ വാങ്ങാൻ സബ്‌സിഡി നിരക്കിൽ അനുമതിയുണ്ട്. വാങ്ങുന്ന സമയത്ത് സിലിണ്ടറുകൾ മുഴുവൻ വിലയ്ക്കും വാങ്ങണം. തുടർന്ന് സബ്സിഡി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സർക്കാർ ക്രെഡിറ്റ് ചെയ്യും. എന്നിരുന്നാലും, മെയ് മുതൽ മിക്ക ഉപഭോക്താക്കൾക്കും സബ്‌സിഡികൾ ലഭിച്ചിട്ടില്ല. കാരണം അന്താരാഷ്ട്ര എണ്ണവില തകർച്ചയും ആഭ്യന്തര റീഫിൽ നിരക്ക് വർദ്ധനയും കാരണം സബ്‌സിഡിയും മാർക്കറ്റ് നിരക്കുകളും തമ്മിലുള്ള വ്യത്യാസം കുറച്ചിരിക്കുകയാണ്.
വാണിജ്യ പാചക വാതക സിലിണ്ടർ വില
19 കിലോഗ്രാം വാണിജ്യ പാചക വാതക(എൽപിജി) സിലിണ്ടറിന്റെ വില ദേശീയ തലസ്ഥാനത്ത് ഒരു സിലിണ്ടറിന് 54.50 രൂപ ഡിസംബർ ആദ്യം തന്നെ ഉയർത്തിയിരുന്നു. വില പരിഷ്കരണത്തിന് ശേഷം വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 1,296 രൂപയാണ്. വാണിജ്യ എൽപിജി സിലിണ്ടറിന്റെ നവംബറിലെ വില 1,241.50 രൂപയായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
