തിരുവനന്തപുരം; പാചകവാതക സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയിരിക്കുന്നത്. വില ഉയർന്നെങ്കിലും ഭൂരിഭാഗം ഉപഭോക്താക്കൾക്കും സബ്സിഡി ലഭിക്കുമോയെന്ന കാര്യത്തിൽ അവ്യക്ത തുടരുകയാണ്.മെയ് മുതൽ മിക്ക പാചക വാതക ഉപഭോക്താക്കൾക്കും സബ്സിഡികൾ ലഭിച്ചിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ പാചകവാതക വില കുറഞ്ഞതും രാജ്യത്ത് എൽപിജി നിറക്കുന്നതിനുള്ള ചാർജ് ഉയർന്നതുമാണ് ഇതിന് കാരണമായി പറയുന്നത്.

കഴിഞ്ഞ വർഷം ജൂണിൽ ദില്ലിയിൽ സബ്സിഡി പാചക ഗ്യാസ് സിലിണ്ടറിന് 497 രൂപയായിരുന്നു വില.അതിനുശേഷം പിന്നീട് 147 രൂപയാണ് വർധിച്ചത്.ജൂണിൽ ദില്ലിയിൽ ഒരു ഉപഭോക്താവിന് സബ്സിഡി ലഭിച്ചത് 240 രൂപയായിരുന്നു.എന്നാൽ, ഡിസംബറി ൽ പുതിയ നിരക്ക് പ്രകാരം എൽപിജി സിലിണ്ടറുകൾ വാങ്ങുന
ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിക്കാനുള്ള അർഹതയുണ്ടോയെന്ന് സർക്കാർ ഇതുവരെ എണ്ണ കമ്പനികളെ അറിയിച്ചിട്ടില്ലെന്ന് വ്യവസായ എക്സിക്യൂട്ടീവുകൾ വ്യക്തമാക്കുന്നു.
2019-20 കാലയളവിലെ 22,635 കോടി രൂപയിൽ നിന്നും ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ പാചക വാതക സബ്സിഡി 1,126 കോടി രൂപയായി കുറഞ്ഞിരുന്നു.2018-20 കാലയളവിലെ എൽപിജി സബ്സിഡി 31,447 കോടിയിൽ നിന്ന് 2019-20 ൽ 28% ആയി കുറഞ്ഞു .എണ്ണ വില കുറയുകയും ആഭ്യന്തര റീഫിൽ നിരക്ക് ഉയരുകയും ചെയ്തതാണ് ഇതിനു കാരണം
മണ്ണെണ്ണ സബ്സിഡിയും ഈ വർഷം പൂജ്യമായി കുറഞ്ഞു, 2019-20ൽ 1,869 കോടി രൂപയായിരുന്നു.
അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാചക വാതക വില രാജ്യത്ത് വർധിച്ചത്.ജൂലൈയിലാണ് പാചക വാതക സിലിണ്ടറിന്റെ വില അവസാനമായി വർധിപ്പിച്ചത്.അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിവരം.വില വർധിച്ചതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയാകും. വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications