ജൂലൈ 1 ന്, പ്രതിമാസ പരിഷ്കരണത്തിൽ, എൽപിജി സിലിണ്ടറുകളുടെ വില സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസി) ഒരു രൂപ മുതൽ 4.5 രൂപ വരെ ഉയർത്തി. മെയ് മാസത്തിൽ വില കുത്തനെ കുറച്ചതിനുശേഷം സബ്സിഡിയില്ലാത്ത 14.2 കിലോഗ്രാം എൽപിജി (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) സിലിണ്ടർ നിരക്കിൽ വരുത്തുന്ന തുടർച്ചയായ രണ്ടാം മാസത്തെ വർദ്ധനവാണിത്. കേരളത്തിൽ എൽപിജി സിലിണ്ടറിന് മൂന്ന് രൂപ 50 പൈസ വർദ്ധിച്ച് 603.50 രൂപയാണ് നിരക്ക്.
വില ഉയരാൻ കാരണം
കൊറോണ വൈറസ് പകർച്ചവ്യാധി തടയുന്നതിനായി ലോകമെമ്പാടുമുള്ള ലോക്ക്ഡൌൺ നടപടികൾ കാരണം ഏപ്രിൽ, മെയ് മാസങ്ങളിലെ കുറഞ്ഞ നിരക്കിൽ നിന്ന് ഇന്ധന ആവശ്യം വീണ്ടെടുത്തതോടെ അന്താരാഷ്ട്ര എണ്ണവില വലിയ തോതിൽ സ്ഥിരത കൈവരിച്ചതാണ് വില വർദ്ധിക്കാൻ കാരണം. ആഗോള എണ്ണ നിരക്കിന്റെ മാനദണ്ഡമായ ബ്രെൻറ് ക്രൂഡ് ജൂൺ മാസത്തിൽ 39 മുതൽ 42 ഡോളർ വരെയാണ് വ്യാപാരം നടത്തിയത്.
സബ്സിഡി സിലിണ്ടർ
ഇന്ത്യൻ രൂപയുടെ ഇടിവും ഇന്ത്യയിലെ ഇന്ധന വിലയെയും ബാധിക്കുന്ന പ്രധാന ഘടകമാണ്. ഇന്ത്യയിലെ കുടുംബങ്ങൾക്ക് പ്രതിവർഷം പരമാവധി 12 എൽപിജി സിലിണ്ടർ സബ്‌സിഡി നിരക്കിൽ വാങ്ങാനാണ് അനുമതിയുള്ളത്. എന്നിരുന്നാലും, വാങ്ങുന്ന സമയത്ത് സിലിണ്ടറുകൾ പൂർണ്ണ വിലയ്ക്ക് വാങ്ങേണ്ടതാണ്, തുടർന്ന് സബ്സിഡി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സർക്കാർ ക്രെഡിറ്റ് ചെയ്യും.
കഴിഞ്ഞ മാസം
ജൂൺ മാസത്തിൽ എൽപിജി സിലിണ്ടറിന്റെ വില 11.50 രൂപ വർദ്ധിപ്പിച്ചിരുന്നു. ഇന്ധന ചില്ലറ വ്യാപാരികൾ എല്ലാ മാസവും ആദ്യ ദിവസം തന്നെ എൽപിജി സിലിണ്ടറുകളുടെ വില പരിഷ്കരിക്കും.ജൂൺ മാസത്തിൽ എൽപിജിയുടെ അന്താരാഷ്ട്ര വിലയിൽ വർധനയുണ്ടായി. അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടായ വർദ്ധനവ് കാരണം, ആഭ്യന്തര വിപണിയിലെ എൽപിജിയുടെ വിൽപ്പന വില സിലിണ്ടറിന് 11.50 രൂപയാണ് വർദ്ധിപ്പിച്ചത്.
മെയ് മാസത്തിലെ വില കുറയ്ക്കൽ
പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ മാസം മുതലുള്ള നിരക്ക് വർദ്ധനവ്. ലോക്ക്ഡൌൺ സമയത്തും ആഭ്യന്തര പാചക വാതകത്തിന്റെ ആവശ്യം വർദ്ധിച്ചിരുന്നു. 2020 മെയ് മാസത്തിൽ ഡൽഹി വിപണിയിൽ എൽപിജിയുടെ റീട്ടെയിൽ വിൽപ്പന വില 744 രൂപയിൽ സിലിണ്ടറിന് 581.50 രൂപയായി കുറച്ചിരുന്നു. അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവിന് അനുസൃതമായാണ് വില കുറച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications