ഇത്തവണയും വാണിജ്യ പാചക വാതക സിലിണ്ടർ വില കുറഞ്ഞു. തുടർച്ചയായ അഞ്ചാം മാസവും വില കുറഞ്ഞത് ഏറെ ആശ്വാസകരമായ വാർത്തയാണ്. ഇന്ന് ഓഗസ്റ്റ് 1 മുതൽ പ്രധാന മെട്രോ നഗരങ്ങളിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വില സിലിണ്ടറിന് 33.5 രൂപ മുതൽ 34.5 രൂപ വരെ കുറച്ചു. കൊൽക്കത്തയിലും ചെന്നൈയിലുമാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത്. എന്നാൽ ഗാർഹിക സിലണ്ടറുകളുടെ വിലയിൽ കാര്യമായ മാറ്റമില്ല.
ഇന്ത്യയിലെ ഏതൊരു സാധാരണക്കാരൻ്റെയും ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് പാചക വാതക വില. വാണിജ്യ വില കുറച്ചെങ്കിലും ഗാർഹിക സിലിണ്ടർ വിലയിലെ മാറ്റമില്ലായ്മ സാധാരണക്കാരെ നിരാശരാക്കുന്നു.
19 കിലോഗ്രാം പാചക വാതക സിലിണ്ടർ വിലകൾ
ഇന്ത്യൻ ഓയിലിന്റെ വെബ്‌സൈറ്റ് പ്രകാരം, മെട്രോ നഗരങ്ങളിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 33.5 രൂപ കുറഞ്ഞു. ചെന്നൈയിൽ 19 കിലോഗ്രാം എൽപിജി വില സിലിണ്ടറിന് 1,800 രൂപയിൽ താഴെയായി. ഡൽഹിയിൽ സിലിണ്ടറിന് 1,650 രൂപയിൽ താഴെയാവും. കൂടാതെ, സിലിണ്ടറിന് 1,600 രൂപയിൽ താഴെ വിലയുള്ളതിനാൽ മുംബൈയിലും ഈ എൽപിജി വിലകുറഞ്ഞു. ജൂലൈയിൽ 19 കിലോഗ്രാം എൽപിജി വില 58.50 രൂപയായിരുന്നു കുറച്ചത്.
നിലവിൽ കേരളത്തിലെ പ്രധാന നഗരങ്ങളിൽ, 19 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വില അറിയാം; എറണാകുളത്ത് 1,637.50 രൂപയും, കോഴിക്കോട് 1670 രൂപയും, തിരുവനന്തപുരത്ത് 1,658.50 രൂപയുമാണ്.

14.2 കിലോഗ്രാം പാചക വാതക സിലിണ്ടർ വിലകൾ
2025 ഏപ്രിൽ 8 ന് 50 രൂപ വർദ്ധിച്ചതിനു ശേഷം ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം പാചക വാതക സിലിണ്ടറുകളുടെ വിലയിൽ യാതൊരു മാറ്റമില്ല. നിലവിൽ കേരളത്തിലെ പ്രധാന നഗരങ്ങളിൽ, 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വില അറിയാം; എറണാകുളത്ത് 860 രൂപയും, കോഴിക്കോട് 861.50 രൂപയും, തിരുവനന്തപുരത്ത് 862 രൂപയുമാണ്.
ഇന്ത്യയിലെ പാചക വാതക വിലകളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ
1. അന്താരാഷ്ട്ര വില
2. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണ വിലയിലെ ചലനം.
3. ഡോളറിനെതിരെ രൂപയുടെ ചാഞ്ചാട്ടം
4. കസ്റ്റം തീരുവകൾ.
5. മാർക്കറ്റിംഗ് ചെലവുകൾ.
6. ഡീലർ കമ്മീഷനുകൾ.
നിലവിൽ ഇന്ത്യൻ എൽപിജി എട്ട് വ്യത്യസ്ത അളവിലാണ് വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്. 5 കിലോയും 14.2 കിലോയും സിലിണ്ടറുകൾ പ്രധാനമായും ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഇത് മൊത്തം വിതരണം ചെയ്യുന്ന വാതകത്തിന്റെ ഏകദേശം 90% വരും. എന്നാൽ 19 കിലോ, 47.5 കിലോ, 425 കിലോ ജംബോ സിലിണ്ടറുകൾ എന്നിവയെല്ലാം വ്യാവസായിക, വാണിജ്യ ഉപഭോഗത്തിനായി വിപണനം ചെയ്യുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
