കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കുന്നത് അവശ്യ സാധനങ്ങളുടെ വില വർദ്ധനവാണ്. കഴിഞ്ഞ മാസങ്ങളിൽ കേരളത്തിൽ വെളിച്ചെണ്ണ വില റോക്കറ്റ് പോലെ കുതിച്ച് പൊങ്ങിയപ്പോൾ എല്ലാ വീട്ടമ്മമാരുടേയും ചങ്ക് തകർന്നു. അന്ന് കൂടിയ വിലയിൽ നിന്നും വലിയ രീതിയിൽ ഇതുവരെ വെളിച്ചെണ്ണ വില കുറഞ്ഞിട്ടില്ല. അതുപോലെയാണ് പച്ചക്കറികളുടേയും കാര്യം. എപ്പോൾ വില കൂടുമെന്ന് പറയാൻ പറ്റില്ല. കയറി തുടങ്ങിയാൽ പിന്നെ പുതിയ റെക്കോർഡുകൾ തീർത്ത് മാത്രമേ താഴേക്കിറങ്ങുകയുള്ളു. എന്നാൽ വീട്ടമ്മമാർക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇനി പറയാൻ പോകുന്നത്. മറ്റൊന്നുമല്ല, രാജ്യത്ത് ഗാർഹിക സിലിണ്ടറിന്‍റെ വില കുറയാൻ പോവുകയാണ്. എന്താണ് കാരണമെന്ന് നമുക്ക് നോക്കിയാലോ..?
നിലവിലെ വില
രാജ്യത്ത് നിലവിൽ 860 രൂപ മുതൽ 870 രൂപ വരെയാണ് ഗാർഹിക ഗ്യാസ് സിലിണ്ടറിന്‍റെ വില. കൊച്ചിയിൽ 860 രൂപ. കോഴിക്കോട്ട് 861.5 രൂപ, തിരുവനന്തപുരം 862 രൂപ എന്നിങ്ങനെയാണ് വില. എല്ലാ മാസവും രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്‍റെ വിലയിൽ മാറ്റമുണ്ടാകാറുണ്ട്. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഗാർഹിക സിലിണ്ടറിന്‍റെ വിലയിൽ മാറ്റം സംഭവിച്ചിട്ടില്ല. ഏറ്റവുമൊടുവിൽ വില കുറച്ചത് 2024 മാർച്ച് എട്ടിനായിരുന്നു. വനിതാദിനത്തിൽ വീട്ടമ്മമാർക്കുള്ള സമ്മാനമെന്നോണം 100 രൂപ കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു പ്രഖ്യാപനം. തുടർന്ന്, ഇക്കഴിഞ്ഞ ഏപ്രിൽ 7ന് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി.
കേരളത്തിൽ 1 കോടി ഉപഭോക്താക്കൾ
ഇന്ത്യയില്‍ നിലവില്‍ 32 കോടിയിലധികം സജീവ എല്‍പിജി കണക്ഷനുകളാണ് ഉള്ളത്. എണ്ണക്കമ്പനികളുടെ കണക്കുപ്രകാരം കേരളത്തിലുള്ളത് ഒരുകോടിയോളം എൽപിജി ഉപഭോക്താക്കൾ. പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴിൽ മാത്രം മൂന്നുലക്ഷത്തോളം പേരുണ്ട്. മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക് സമാനമായ രീതിയിൽ, ഉപഭോക്താക്കൾക്ക് എൽപിജി ഗ്യാസ് കണക്ഷൻ ഇഷ്ടമുള്ള വിതരണ കമ്പനിയിലേക്ക് മാറ്റാൻ സാധിക്കും. അതുകൊണ്ടുതന്നെ പഴയ രീതിയിലുള്ള പരാതികൾ ഇന്ന് ഗ്യാസ് സിലിണ്ടർ വിതരണത്തിൽ ഇല്ല.

60 ശതമാനവും ഇറക്കുമതി
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ കമ്പനികളാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) എന്നിവ. മൂന്ന് കമ്പനികളും സംയുക്തമായി 331 ദശലക്ഷത്തിലധികം ഗാർഹിക ഉപഭോക്താക്കൾക്ക് എൽപിജി വിതരണം ചെയ്യുന്നുണ്ട്. എന്നാൽ വിതരണം ചെയ്യുന്നവയിൽ 60 ശതമാനവും മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്താണ്. സൗദി അറേബ്യ പോലുള്ള മിഡിൽ ഈസ്റ്റേൺ വിതരണക്കാരുമായി ഇന്ത്യയ്ക്ക് ദീർഘകാല കരാറുകളുണ്ട്.
വില കുറയുമോ..?
2025 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികൾക്ക് (ഒഎംസി) 30,000 കോടി രൂപയുടെ എൽപിജി സബ്‌സിഡി അനുവദിച്ചിരുന്നു. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ താങ്ങാനാവുന്ന വിലയിൽ എൽപിജി ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. അതോടൊപ്പം
അമേരിക്കയിൽ നിന്ന് ദീർഘകാലത്തേക്ക് എൽപിജി ഇറക്കുമതി ചെയ്യാൻ ഇന്ത്യ ആലോചിക്കുന്നുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2026 ഓടെ അമേരിക്കയിൽ നിന്ന് വലിയ മൂന്ന് എൽപിജി കാരിയറുകളെ ഏറ്റെടുക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവർ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.
യുഎസിൽ നിന്നുള്ള മതിയായ വിതരണവും തുടർച്ചയായ ഇറക്കുമതിയും ഉണ്ടെങ്കിൽ ഇന്ത്യയിലെ ഗാർഹിക ഗ്യാസ് സിലിണ്ടർ വില കുറയാൻ സാധ്യത കൂടുതലാണെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. യുഎസിൽ നിന്നുള്ള ഒരു ദീർഘകാല വിതരണ കരാർ ഉയർന്നതും തടസ്സമില്ലാത്തതുമായ ഇറക്കുമതി ഉറപ്പാക്കും, ഇത് ആഭ്യന്തര ഉപയോക്താക്കൾക്ക് വില സ്ഥിരത നിലനിർത്താൻ സഹായിക്കും. അതോടൊപ്പം മിഡിൽ ഈസ്റ്റേൺ ഉൽപ്പാദകർ പ്രത്യേകിച്ച് സൗദി അറേബ്യ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനായി എൽപിജി വില കുറയ്ക്കാൻ ആലോചിക്കുന്നതായും സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാലും ഇന്ത്യയ്ക്ക് നേട്ടമാണ്. എന്തായാലും ഗാർഹിക ഗ്യാസ് സിലിണ്ടർ വിലയിലെ ചെറിയ കുറവ് പോലും കുടുംബ ബജറ്റിന് ആശ്വാസമാകും എന്ന കാര്യം ഉറപ്പാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ



Click it and Unblock the Notifications