എല്‍പിജി പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബെംഗളൂരുവിലെ ചന്നപ്പട്ടണയില്‍ ഗ്യാസ് സിലിണ്ടര്‍ മോഷണം പോയി.

കൃഷ്ണപ്പയെന്നയാളുടെ വീട്ടുമുറ്റത്ത് വെച്ചിരുന്ന പാചക ഗ്യാസ് സിലിണ്ടറാണ് രാത്രി വൈകിയ വേളയില്‍ മോഷ്ടിക്കപ്പെട്ടത്.
പഴയ സിലിണ്ടര്‍ മാറ്റി പുതിയത് ഘടിപ്പിക്കാന്‍ നോക്കുമ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്.
സിസിടിവി പരിശോധിച്ചപ്പോള്‍ രണ്ട് യുവാക്കള്‍ സ്കൂട്ടറില്‍ എത്തി സിലിണ്ടര്‍ കടത്തുന്നു.
ഇവരിക്കാര്യം ഉടന്‍ പോലീസിനെ അറിയിച്ചു.ഗ്യാസ് സൂക്ഷിച്ചുപയോഗിക്കുന്നതിനോടൊപ്പം ഗ്യാസ് സിലിണ്ടര്‍ കൂടി സൂക്ഷിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ വീട്ടുകാര്‍.
എല്‍പിജി പ്രതിസന്ധി
പാചകവാതക ലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ മുറുകുന്നതിനിടെയാണ് സംഭവം.പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നതും ഹോര്‍മുസ് കടലിടുക്ക് വഴി കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതുമാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ഇന്ത്യയുടെ പ്രധാന ഊര്‍ജ്ജ സ്രോതസ്സാണ് പശ്ചിമേഷ്യ.
ഇവിടെ നിന്നും എണ്ണ, പാചകവാതകം വരുന്ന ഹോര്‍മുസ് കടലിടുക്കാണ് ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കുന്നത്. പ്രധാന എല്‍പിജി ദാതാക്കളായ ഖത്തര്‍ വിതരണം നിര്‍ത്തുകയും ചെയ്തു. ഇതോടെ വിതരണക്കാരും ഉപഭോക്താക്കളും ആശങ്കയിലായി.
ബെംഗളൂരു പോലെ പല നഗരങ്ങളിലും ഹോട്ടലുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി
റിപ്പോര്‍ട്ടുണ്ട്. ഇന്‍ഡക്ഷന്‍ കുക്കറുള്പ്പടെയുള്ള ഇതര മാര്ഗ്ഗങ്ങളേയാണ് വീട്ടമ്മമാര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്.
പാചകവാതകം ഉറപ്പുവരുത്തുമെന്നും പാനിക്ക് ബുക്കിംഗ് വേണ്ടെന്നും അധികൃതര്‍ പറഞ്ഞു.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications