കൊച്ചി: ബിഗ് ബോസ് മലയാളം സീസണ് ത്രീയുടെ പരസ്യത്തില്‍ എപ്പോഴും കാണുന്ന ഒന്നായിരുന്നു ജെവി ലൂക്കര്‍ യുഎസ്എ എന്നത്. ലൂക്കര്‍ ഇലക്ട്രിക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉത്പന്നമാണിത്. മലയാളിയായ ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഈ കമ്പനി.
ആറ് വര്‍ഷമായി ലൂക്കര്‍ ഇലക്ട്രിക് ടെക്നോളജീസ് പ്രവര്‍ത്തന രംഗത്തുണ്ട്. മികച്ച മുന്നേറ്റമാണ് അവര്‍ ഉണ്ടാക്കിയിട്ടുള്ളത്. അടുത്ത നാല് വര്‍ഷത്തില്‍ വലിയൊരു ലക്ഷ്യം മറികടക്കാന്‍ ഒരുങ്ങുകയാണ് ലൂക്കര്‍. പരിശോധിക്കാം...
ആറ് വര്‍ഷം കൊണ്ട് 300 കോടി
2016 ല്‍ ആയിരുന്നു ലൂക്കര്‍ ഇലക്ട്രിക് ടെക്നോളജീസ് തുടങ്ങുന്നത്. ആറ് വര്‍ഷത്തിനുള്ളില്‍ 300 കോടി രൂപയുടെ വിറ്റുവരവാണ് ഇവര്‍ സ്വന്തമാക്കിയത്. ലൈറ്റിങ്- ഇലക്ട്രിക് ഉത്പന്നങ്ങളുടെ മേഖലയില്‍ രാജ്യത്ത് തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഇവര്‍.
ലക്ഷ്യം ആയിരം കോടി
അടുത്തത് ആയിരം കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. 2025 ഓടെ ഈ ലക്ഷ്യം കൈവരിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതോടെ മേഖലയിലെ ഏറ്റവും വലിയ കമ്പനി എന്ന ഖ്യാതിയിലേക്കാകും ലൂക്കര്‍ എത്തുക.
കോയമ്പത്തൂരില്‍ ഫാക്ടറി
കോയമ്പത്തൂരില്‍ കമ്പനി പുതിയൊരു ഫാക്ടറി സ്ഥാപിച്ചിട്ടുണ്ട്. 100 കോടി രൂപ ചെലവിട്ടാണിത്. രാജ്യത്തെ ഏറ്റവും വലിയ എല്‍ഇഡി ഫാക്ടറി കൂടിയണിത്. ഇതോടെ ഉത്പാദന ശേഷിയിലും വന്‍ വര്‍ദ്ധനയുണ്ടായി. ഇപ്പോള്‍ അഞ്ഞൂറ് കോടി രൂപയുടെ ഉത്പാദന ശേഷിയുണ്ട് ലൂക്കറിന്.
ലൂക്കറിന്റെ സാന്നിധ്യം
വൈവിധ്യമായ മോഡലുകളും ഡിസൈനുകളും ആണ് ലൂക്കര്‍ ഇലക്ട്രിക് ടെക്നോളജീസിന്റെ പ്രത്യേക. രണ്ടായിരത്തി അഞ്ഞൂറോളം മോഡലുകളും ഡിസൈനുകളും ഇവര്‍ക്ക് സ്വന്തമായുണ്ട്. വീടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഉത്പന്നങ്ങള്‍ക്കു പുറമേ സ്റ്റേഡിയങ്ങള്‍ക്കും മറ്റും ആവശ്യമായ ലൈറ്റിങ് ഉത്പന്നങ്ങളും ഇവര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.
ശ്രദ്ധ നേടിയ ഫാനുകള്‍
വൈദ്യുതി ഉപഭോഗം വളരെ കുറവാണ് എന്നതാണ് ലൂക്കര്‍ ഉത്പന്നങ്ങളുടെ പ്രത്യേകത. ഇവരുടെ ഫാനുകള്‍ക്ക് ഇതിനകം തന്നെ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. സീലിങ്, എക്സ്ഹോസ്റ്റ്, പെഡസ്റ്റല്‍ തുടങ്ങി എല്ലാ വിഭാഗം ഫാനുകളും ഇവര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദവും ചുരുങ്ങിയ വൈദ്യുതി ഉപഭോഗവും ആണ് ലൂക്കറിന്റെ പ്രഖ്യാപിത മുദ്രാവാക്യം.
മികച്ച സാധ്യതകള്‍
തൊഴില്‍ മേഖലയിലും വലിയ സാധ്യതകളാണ് ലൂക്കര്‍ ഇലക്ട്രിക് ടെക്നോളജീസ് തുറന്നിട്ടിരിക്കുന്നത്. ആയിരം പേര്‍ക്ക് ഇപ്പോള്‍ തന്നെ നേരിട്ട് തൊഴില്‍ നല്‍കുന്നുണ്ട്. മൂവായിരത്തില്പരം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്കുന്നു. വിറ്റുവരവ് ആയിരം കോടിയില്‍ എത്തുമ്പോള്‍ നേരിട്ട് തൊഴില്‍ നല്‍കുന്നവരുടെ എണ്ണത്തില്‍ തന്നെ വലിയ വര്‍ദ്ധനയുണ്ടാകും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications