ഗള്‍ഫ് മലയാളികളുടെ പ്രധാന ഷോപ്പിംഗ് കേന്ദ്രമാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. നാടിന്റെ മണവും രുചിയുമുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കായി പ്രവാസികള്‍ ആശ്രയിക്കുന്ന ഇടം.

പ്രവാസികള്‍ തങ്ങളിലര്‍പ്പിച്ച ഈ വിശ്വാസത്തെ ശക്തിപ്പെടുത്തുകയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയിലും ഗ്രൂപ്പ്. ഗള്‍ഫിലുള്ളവര്‍ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കാനായി 80,000 കിലോ വരുന്ന ഏതാണ്ട് 12,000 പാക്കറ്റ് പഴങ്ങളും പച്ചക്കറികളും ലുലു ഇന്ത്യയില്‍ നിന്നും എയര്‍ ലിഫ്റ്റ് ചെയ്തു.
ചാര്‍ട്ടര്‍ ചെയ്ത ഇത്തിഹാദ് കാര്‍ഗോ ഫ്ലൈറ്റിലാണ് സാധനങ്ങള്‍ അബുദാബിയിലെത്തിച്ചത്. മലയാളിയായ എം.യൂസഫലി സ്ഥാപിച്ച ലുലു, യുഎഇയിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലയാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇറാന്റെ മിസൈല്‍ ആക്രമണങ്ങളും തുടര്‍ന്നുണ്ടായ വിമാന റദ്ദാക്കലും കാരണം ഗള്‍ഫിലേയ്ക്കുള്ള കയറ്റുമതി തടസ്സപ്പെട്ടിരിരക്കയാണ്. ഏതാണ്ട് 30 ലോഡ് പച്ചക്കറിയാണ് കരിപ്പൂരില്‍ വിമാനത്തില്‍ നിന്നും ഈയിടെ തിരിച്ചിറക്കിയത്.ഇവയില്‍ ഭൂരിഭാഗവും നശിച്ചു.
ഈ സാഹചര്യത്തിലാണ് ലുലുഗ്രൂപ്പിന്റെ നീക്കം.
നിലവിലെ സ്ഥിതി തുടരുന്ന പക്ഷം ഈ റമദാനില്‍ മലയാളികള്‍ക്ക് കേരളത്തില്‍ നിന്നുള്ള പച്ചക്കറികളും പഴങ്ങളും ലഭ്യമായേക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
കാര്‍ഗോ ചാര്‍ജ്ജ് കൂടി
ഒമാനിലേയ്ക്ക് ചില വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും ഇവ അമിത കാര്‍ഗോ ചാര്‍ജ്ജാണ് ഈടാക്കുന്നത്.
അതിനാല്‍ വ്യാപാരികള്‍ നഷ്ടം സഹിക്കേണ്ടി വരുന്നു. ഈ മേഖല ഏകദേശം 1000 ത്തോളം പേര്‍ക്ക് നേരിട്ടും 5000 ത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്നുണ്ട്.കര്‍ഷകരേയും പ്രതിസന്ധി ബാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
