പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമാണ് എം.എ യൂസഫലി. 2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം വിവിധ രാജ്യങ്ങളിലായി 200ലധികം ലുലു ഹൈപ്പർമാർക്കറ്റും 24 ഷോപ്പിംഗ് മാളുമുണ്ട്. ഇന്ത്യയിൽ മാത്രം 7 ലുലു മാൾ ഉണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ലുലു മാൾ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നതാണ്. ഇന്ത്യയിലും തിരുവനന്തപുരത്തെ മാൾ തന്നെയാണ് നിലവിൽ വലുത്.
റീട്ടെയിൽ ബിസിനസിൽ പറന്നുയരുന്ന എം.എ യൂസഫലിയ്ക്ക് ഓഹരി വിപണിയിലും നിക്ഷേപമുണ്ട്. ലുലു മാൾ എന്ന പേര് കേട്ട് വളർന്നവർക്ക് എം.എ യൂസഫലി എന്ന പേരിനോടും ബഹുമാനമുണ്ട്. ഇപ്പോൾ ഓഹരി വിപണിയിലും വമ്പൻ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കുന്നത്. നിലവിൽ ബാങ്ക് ഓഹരികൾ വാങ്ങിക്കൂട്ടുന്നതിലാണ് എം.എ യൂസഫലിയുടെ ശ്രമം. അതിൻ്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി, ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയവയിലാണ് അദ്ദേഹം ഓഹരികൾ വാങ്ങിയത്.
എം.എ യൂസഫലിയുടെ പുതിയ പോർട്ട്ഫോളിയോ പരിശോധിക്കാം.
സൗത്ത് ഇന്ത്യൻ ബാങ്ക്: ഈ ബാങ്കിന്റെ 4.32% ഓഹരികൾ എം.എ യൂസഫലി വാങ്ങിയിട്ടുണ്ട്. അതായത് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 112,949,061 ഓഹരികളാണ് അദ്ദേഹം വാങ്ങിയത്. നിലവിൽ ഈ ഓഹരികളുടെ മൂല്യം 271.3 കോടി രൂപയാണ്. 2024 സെപ്തംബർ പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ അദ്ദേഹം പുതിയ നിക്ഷേപം നടത്തി.
സി.എസ്.ബി ബാങ്ക് ഓഹരികൾ: കാത്തലിക് സിറിയൻ ബാങ്ക് അഥവാ സി.എസ്.ബിയിൽ 3,756,427 ഓഹരികളാണ് എം.എ യൂസഫലി വാങ്ങിയത്. ഇത് 2.17% ഷെയറാണ്. നിലവിലെ ഇതിന്റെ മൂല്യം 116.1 കോടി രൂപയാണ്. അത് ഇനിയും വർദ്ധിച്ചേക്കാം.

ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്: ഇന്ത്യയിലെ മികച്ച ചെറുകിട ധനകാര്യ ബാങ്കുകളിലൊന്നാണ് ഇസാഫ്. കേരളത്തിലെ തൃശൂരിലാണ് ഇസാഫിന്റെ ആസ്ഥാനം. ഇവിടെ എ.എ യൂസഫലിയ്ക്ക് 4.49% ഓഹരികളാണുള്ളത്. കണക്ക് പ്രകാരം മൊത്തം 23,118,659 ഓഹരികളാണ് കൈവശമുള്ളത്. നിലവിൽ ഇതിന്റെ മൂല്യം 92.1 കോടി രൂപയുണ്ട്.
ഫെഡറൽ ബാങ്ക് ഓഹരികൾ: ഇവിടെ 3.10% ഓഹരികൾ ഹോൾഡ് ചെയ്യുന്നു. അതായത് ആകെ ഫെഡറൽ ബാങ്കിൽ 75,200,640 ഓഹരികൾ എ.എ യൂസഫലി വാങ്ങിയിട്ടുണ്ട്. ഇവയുടെ നിലവിലെ മൂല്യം 1,587.9 കോടി രൂപയാണ്. അതായത് ഈ നാലു ബാങ്കുകളിലെ നിക്ഷേപങ്ങളിൽ ഏറ്റവും വലിയ ഹോൾഡിങ് വാല്യു ഫെഡറൽ ബാങ്ക് ഓഹരികൾക്കാണുള്ളത്. രണ്ടാമത് സൗത്ത് ഇന്ത്യൻ ബാങ്കിനും.
ലുലുവിന്റെ ഓഹരി വളർച്ച
കഴിഞ്ഞയാഴ്ചത്തെ യു.എ.ഇ ഓഹരി വിപണിയിൽ വമ്പൻ നേട്ടമായിരുന്നു ലുലു റീട്ടെയിൽ ഹോൾഡിംഗിന് ലഭിച്ചത്. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ADX) മുൻപന്തിയിലായിരുന്നു ലുലു. ഇത് വലിയൊരു നേട്ടമാണ്. അതിനു മുന്നേ ലുലു ഐ.പി.ഒ നടന്നിരുന്നു. മൊത്തം 30% ഓഹരികളായിരുന്നു വിൽപന നടത്തിയത്. 172 ഡോളറാണ് ഈ വർഷത്തെ ഐ.പി.ഒയിലൂടെ ലുലു സമാഹരിച്ചത്. ഈ വർഷം യു.എ.ഇയില്‍ നടന്ന ഏറ്റവും വലിയ ഐ.പി.ഒ എന്ന ഖ്യാതിയും ലുലു സ്വന്തമാക്കി.
ഈ നേട്ടങ്ങൾക്കൊപ്പം ലുലു ഗ്രൂപ്പ് ചെയർമാൻ വിവിധ ഓഹരികളാണ് വാങ്ങിക്കൂട്ടുന്നത്. എം.എ യൂസഫലി ഈ വാങ്ങുന്ന ഓഹരികളെല്ലാം ബാങ്ക് ഓഹരികളാണെന്നത് വലിയ പ്രത്യേകതയാണ്. മാത്രമല്ല അവയുടെ ഹോൾഡിംഗ് മൂല്യവും വർദ്ധിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications