മലയാളിയായ ആഗോള ബിസിനസ് സംരംഭകനാണ് എംഎ യൂസഫലി. അദ്ദേഹവും അദ്ദേഹത്തിന്‍റെ ലുലു ഗ്രൂപ്പ് മലയാളികൾക്ക് മലയാളമെന്ന് പോലെ പ്രിയപ്പെട്ടതാണ്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം എന്നും വലിയ പ്രചോദമാണ് എംഎ യൂസഫലി. അദ്ദേഹത്തിന്‍റെ പോർട്ട്ഫോളിയോയിക്ക് നിക്ഷേപകരുടെ ഇടയിൽ പ്രത്യേക സ്ഥാനം തന്നെയുണ്ട്. 2026 ഡിസംബർ പാദത്തിൽ എം.എ യൂസഫലി പുതിയതായി വാങ്ങിയ ഒരു ഓഹരിയുടെ വിശദാംശങ്ങളാണ് ഇനി പറയാൻ പോകുന്നത്.
ധനലക്ഷ്മി ബാങ്ക്
കേരളത്തിലെ തൃശ്ശൂർ ആസ്ഥാനമായ ബാങ്കാണ് ധനലക്ഷ്മി ബാങ്ക്. 1927 ൽ ആണ് ബാങ്ക് ആരംഭം കുറിച്ചത്. 1977 ൽ ഇത് ഒരു ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായി മാറി. ഇന്ന് കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലുങ്കാന, ഗുജറാത്ത്, ഡൽഹി, പശ്ചിമബംഗാൾ, മധ്യപ്രദേശ് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും ശാഖകളുണ്ട്. ബിൽ ഡിസ്കൗണ്ടിങ്, ലെറ്റേഴ്സ് ഓഫ് ക്രെഡിറ്റ്, മെർച്ചന്റ് ബാങ്കിങ് തുടങ്ങിയവയും ബിസിനസിന്റെ ഭാഗമാണ്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 25.40 രൂപ നിരക്കിലാണ് ധനലക്ഷ്മി ബാങ്ക് ഓഹരിയുടെ പ്രവർത്തനം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.47 ശതമാനം മുന്നേറ്റമാണ് ബാങ്ക് ഓഹരി നേടിയത്. അതേസമയം ആറ് മാസത്തിനിടെ 14 ശതമാനം നഷ്ടം ഓഹരി നേരിട്ടു. കഴിഞ്ഞ വർഷം മാത്രം 4 ശതമാനം നഷ്ടവും ധനലക്ഷ്മി ബാങ്ക് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. അതേസമയം 5 വർഷത്തെ പ്രവർത്തനം പരിശോധിച്ചാൽ 125 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ടെന്ന് കാണാം. 33.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 22 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

അടിസ്ഥാന വിവരങ്ങൾ
മാർക്കറ്റ് ക്യാപ് - 999 കോടി | സ്റ്റോക്ക് പി/ഇ - 11.9 | ഇൻഡസ്ട്രി പി/ഇ - 15.4
ബുക്ക് വാല്യു - 35.9 രൂപ | ഡിവിഡന്റ് യിൽഡ് - 0.00%
ഫേസ് വാല്യു - 10 രൂപ | ഇപിഎസ് - 2.13 രൂപ
ROE 5.48 ശതമാനം | ROCE 5.47 ശതമാനം
എം.എ യൂസഫലിയുടെ നിക്ഷേപം
പ്രമോട്ടർ ഹോൾഡിങ് ബാധകമല്ലാത്ത ഒരു ഓഹരിയാണിത്. റീടെയിൽ നിക്ഷേപകരുടെ കൈവശം 84.68% ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് 15.28% ഷെയർ ഹോൾഡിങ്ങാണുള്ളത്. മറ്റുള്ളവർ 0.05% ഓഹരികളും കൈവശം വെച്ചിരിക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ 19,733,606 ഓഹരികളാണ് എം.എ യൂസഫലി പുതിയതായി വാങ്ങിയത്. ഇത് 5% ഓഹരി പങ്കാളിത്തമാണ്. 50.5 കോടി രൂപയാണ് ഈ ഓഹരിയുടെ നിലവിലെ പോർട്ഫോളിയോ മൂല്യം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications