കേരളത്തിലെ ഏറ്റവും വലിയ ഐ.ടി ഇരട്ട ടവറുകൾ കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പണിതുയര്‍ത്തി ലുലു ഗ്രൂപ്പ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി വാണിജ്യ കെട്ടിടങ്ങളിലൊന്നാണ് ലുലു ഐടി ഇൻഫ്രാ ബിൽഡ് ടവറുകൾ. ഇവിടെ 1500 കോടി ചിലവിലാണ് ഈ പദ്ധതി പൂർത്തിയാക്കിയത്. ഈ പദ്ധതിയിലൂടെ ആഗോള ഐ.ടി ഭൂപടത്തിൽ കേരളത്തിൻ്റെ ഐ.ടി മേഖലയുടെ മുഖച്ഛായ തന്നെ മാറി മാറിയുമെന്നാണ് കരുതുന്നത്. കൊച്ചിയിലെ ഈ ടവറുകൾ 2025 ന്റെ തുടക്കത്തിൽ തുറക്കും.
153 മീറ്റര്‍ ഉയരത്തിലുള്ള ഈ കെട്ടിടം ഇന്ത്യയിലെ തന്നെ ഏറ്റവും സുസജ്ജമായ ഐ.ടി ടവറായിരിക്കും. അതിനാൽ തന്നെ ഇന്ത്യയിലെ മറ്റും സംസ്ഥാനങ്ങളിൽ നിന്നും ടെക്കികൾ കേരളത്തിലേക്ക് വ്യാപകമായി ഒഴുകാൻ സാധ്യതയുണ്ട്. ലുലു ഐടി ഇൻഫ്രാ ബിൽഡിന് ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ഇനി ഇൻ്റർനാഷണൽ കമ്പനികളുമായി ലീസ് എഗ്രിമെന്റ് ഒപ്പുവെക്കും. 5-6 പ്രമുഖ ആഗോള കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഐ.ടി ഇൻഫ്രാ ബിൽഡിൻ്റെ സി.ഇ.ഒ പറഞ്ഞു.

ലുലു ഗ്രൂപ്പിന്റെ ഈ ഐ.ടി ടവറിന് 30 നിലകളിലായി 3.4 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. അതിൽ 2.5 ദശലക്ഷം ചതുരശ്ര അടി കമ്പനികൾക്ക് ലീസിന് കൊടുക്കും. മാത്രമല്ല ഒരേസമയം 25,000 ജീവനക്കാരെ ഉൾക്കൊള്ളാൻ കഴിയും എന്നത് ഏറ്റവും വലിയ സൗകര്യമാണ്. പാർക്കിംഗിന്റെ കാര്യത്തിലും വമ്പൻ സൗകര്യങ്ങളാണ് ഒരുക്കുന്നത്. അതായത് പാർക്കിംഗിന് വേണ്ടി രണ്ട് നിലകളുണ്ട്. ഏകദേശം 4,300 കാറുകൾ പാർക്ക് ചെയ്യാനാവും. അതിൽ 3,000ത്തോളം കാറുകള്‍ക്കുള്ള റോബോട്ട് കാര്‍പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.
ഈ ബിൽഡിംഗിൽ എടുത്തു പറയേണ്ട കാര്യമാണ് പവർ സംവിധാനം. 100% പവർ ബാക്കപ്പ് ലുലു ഉറപ്പ് നൽകുന്നുണ്ട്. മാത്രമല്ല ഹൈ സ്പീഡ് ലിഫ്റ്റുകൾ, സെൻഡ്രലൈസ്ഡ് എയർ കണ്ടീഷനിംഗ്, മാലിന്യ സംസ്കരണ പ്ലാൻ്റ്, മഴവെള്ള സംഭരണ സംവിധാനം എന്നിവയും ടവറുകളിൽ ഉണ്ട്. ഇത് മാത്രമല്ല, 2,000-ത്തിലധികം ആളുകൾക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട്, ഒരു ജിം, റീട്ടെയിൽ സൗകര്യങ്ങൾ, കുട്ടികൾക്കുള്ള ക്രെഷ് എന്നീ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. മികവുറ്റ നിർമ്മാണ രീതിയാണ് ലുലുവിന്റെ ഈ ഐ.ടി ടവറുകൾക്ക്.
ടെക്കികൾ കൊച്ചിയിലേക്ക് ഒഴുകും...
കേരളത്തിൽ പൊതുവേ ടെക്കികളുടെ എണ്ണം വളരെ കുറവാണ്. കേരളത്തേക്കാൾ ബാംഗ്ലൂരിലാണ് ടെക്കികൾ കൂടുതൽ. എന്നാൽ ഈ ഭീമൻ ഐ.ടി ടവർ കേരളത്തിൽ ആരംഭിക്കുന്നതോടെ ബാംഗ്ലൂരിൽ നിന്നും കൂടുതൽ ജീവനക്കാർ കൊച്ചിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. കൊച്ചിയിലെ ഐ. ടി ഇൻഫ്രാ ബിൽഡ് ടവറുകൾ 25000ത്തോളം ജീവനക്കാരെ ഉൾക്കൊള്ളുമെന്നാണ് പറയുന്നത്.
മാത്രമല്ല ഇന്‍ഫോ പാര്‍ക്കിലേക്കും സ്മാര്‍ട്ട്സിറ്റിയിലേക്കും കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം എത്തുമെന്നതും ശ്രദ്ധേയമാണ്. അതിനാൽ ജീവനക്കാർക്ക് എളുപ്പത്തിൽ ഇവിടെ എത്താൻ സാധിക്കും. നിലവിൽ കൊച്ചിയിലെ ഐ.ടി മേഖലയില്‍ ഏകദേശം 1 ലക്ഷത്തോളം ജീവനക്കാരാണുള്ളത്. എന്നാൽ ഇത് ബാംഗ്ലൂരിനെ താരതമ്യം ചെയ്യും പകുതി പോലുമില്ല. കൊച്ചിയിലെ ഈ ഐ.ടി ടവറുകൾ എത്തുന്നതോടെ കേരളത്തിലെ ടെക്ക് മേഖലയും കൂടുതൽ വിപുലമാവുമെന്നാണ് കരുതുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications