ലുലു എന്ന പേരിനെ മലയാളികൾക്ക് പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. ലുലു ഗ്രൂപ്പും എംഎ യൂസഫ് അലിയും മലയാളികളുടെ വികാരമാണെന്ന് പറഞ്ഞാലും തെറ്റില്ല. എന്തായാലും ലുലു ഗ്രൂപ്പിനെ സംബന്ധിച്ച വലിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മറ്റൊന്നുമല്ല, അബുദബി ആസ്ഥാനമായ ലുലു ഇന്റര്‍നാഷണലിന്റെ (Lulu Group International) വമ്പന്‍ പ്രാരംഭ ഓഹരി വില്‍പ്പന അടുത്തമാസം അവസാനമോ നവംബര്‍ ആദ്യമോ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അതോടെ സ്വകാര്യ പങ്കാളിത്തം എന്നത് പൊതുപങ്കാളിത്തമായി മാറും. ഏത് വിപണിയിലാണ് ലുലു ലിസ്റ്റ് ചെയ്യപ്പെടുകയെന്നും എത്ര രൂപയാണ് ഐപിഒയുടെ ലക്ഷ്യമെന്നും നമുക്ക് വിശദമായി നോക്കാം.
ലക്ഷ്യം 2 ബില്യൻ ഡോളർ
രണ്ടുവർഷമായി പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള ഒരുക്കങ്ങൾ ലുലു ഗ്രൂപ്പ് നടത്തുന്നുണ്ട്. ഐപിഒയുടെ ധനകാര്യ ഉപദേശകരായി മോലീസ് ആൻഡ് കോയെ (Moelis & Co) 2022ൽ ലുലു ഗ്രൂപ്പ് തിരഞ്ഞെടുത്തിരുന്നു. അബുദാബി സർക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു 2020ൽ ലുലു ഗ്രൂപ്പിൽ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തി 20% ഓഹരികൾ സ്വന്തമാക്കിയിരുന്നു.
ഏകദേശം 16,700 കോടി രൂപ (2 ബില്യണ്‍ ഡോളര്‍) ഉന്നമിട്ടുള്ള ലിസ്റ്റിംഗാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ഗള്‍ഫ് റീജിയിണിലെ ഏറ്റവും വലിയ പണ സമാഹരണങ്ങളിൾ ഒന്നായിരിക്കും ലുലു ഗ്രൂപ്പ് ഐപിഒ.

ലിസ്റ്റിംഗ് എവിടെ..?
പല മടങ്ങ് സബ്സ്ക്രിപ്ഷന് നേടുമെന്ന് പ്രതീക്ഷിക്കുന്ന ഓഹരി യു.എ.ഇയിലെ അബുദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിലും (ADX) സൗദി അറേബ്യന്‍ സ്റ്റോക്ക് എക്സ്ചേഞ്ചായ തദാവൂളിലും (Tadawul) ലിസ്റ്റ് ചെയ്യും. മിഡില്‍ ഈസ്റ്റില്‍ അടുത്ത കാലത്ത് നടന്ന ഐ.പി.ഒകള്‍ക്ക് ലഭിച്ച സ്വീകാര്യത നോക്കുമ്പോള്‍ ലുലു ഐ.പി.ഒ കൂടുതല്‍ ആകർഷകമാകാനാണ് സാധ്യത.
വലിയ ലക്ഷ്യങ്ങൾ
രാജ്യത്തെമ്പാടും മാളുകള്‍ സ്ഥാപിക്കുന്നതു കൂടാതെ ഫുഡ് പ്രോസസിംഗ് ഇന്ഡസ്ട്രിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ശ്രമമുണ്ട്. ഇതിന് ബാങ്ക് വായപയെ മാത്രമായി ആശ്രയിക്കാനാകില്ല, അതിനാണ് ഇക്വിറ്റി ഫണ്ടിംഗും ഉദ്ദേശിക്കുന്നത്. അതേസമയം ലുലുഗ്രൂപ്പ് ഐ.പി.ഒയില്‍ പ്രമോട്ടര്‍മാരുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (OFS) ഉണ്ടാകുമോ എന്നതിനെ കുറിച്ച് വ്യക്തതയായിട്ടില്ല. ലുലു ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലിയാണ് കമ്പനിയുടെ പ്രധാന പ്രമോട്ടര്‍.
ബുക്ക് റണ്ണേഴ്സ്
എമിറേറ്റ്സ് എന്‍ബിഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി ഹോള്‍ഡിംഗ്സ്, അബുദാബി കൊമേഴ്ഷ്യല്‍ ബാങ്ക്, സിറ്റിഗ്രൂപ്പ് എന്നിവര്‍ ഐപിഎയുടെ ബുക്ക് റണ്ണേഴ്സായി മാറാനാണ് സാധ്യത. അതേസമയം ലുലു ഗ്രൂപ്പ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ലുലു ഇന്റര്‍നാഷണൽ
ജിസിസിക്ക് പുറമേ ഇന്ത്യ, ഈജിപ്റ്റ്, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി 260ൽ അധികം ഹൈപ്പർമാർക്കറ്റുകളും 20ൽ അധികം ഷോപ്പിങ് മാളുകളുമുള്ള റീറ്റെയ്ൽ ശൃംഖലയാണ് ലുലു ഗ്രൂപ്പ്. 260 ലുലു സ്റ്റോറുകള്‍, 24 ഷോപ്പിങ് മാളുകള്‍ എന്നിവ ജിസിസി, ഈജിപ്ത്, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലായി ഉണ്ട്.
എന്താണ് ഐപിഒ..?
ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓഹരി (Share) പൊതു ജനങ്ങൾക്കും മറ്റ് നിക്ഷേപ സ്ഥാപനങ്ങൾക്കും വാങ്ങാൻ വാഗ്ദാനം ചെയ്യുന്ന പ്രക്രിയയാണ് പ്രാരംഭ ഓഹരി വില്‍പ്പന (initial public offering) അഥവാ ഐപിഓ എന്ന് അറിയപ്പെടുന്നത്. പൊതു നിക്ഷേപകരിൽ നിന്ന് മൂലധനം സ്വരൂപിക്കാൻ ഒരു ഐപിഒ വഴി കമ്പനികൾക്ക് സാധിക്കുന്നു. ഈ പ്രക്രിയയിലൂടെ ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനി ഒരു പൊതു കമ്പനിയായി രൂപാന്തരപ്പെടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications