ആധുനിക ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളെ മുഴുവനും ഏറ്റവും കുറഞ്ഞ ബജറ്റിൽ അവതരിപ്പിച്ച ചൈനയുടെ ഡീപ് സീക്ക് വലിയ രീതിയിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി വാർത്തയായി കൊണ്ടിരിക്കുന്നത്. ഈ വലിയ ബുദ്ധിക്ക് പിറകിൽ ഒരു പുരുഷനാണെങ്കിലും, അതിന് ഇത്രത്തോളം വലിയ ഒരു സംരംഭം ആക്കി മാറ്റാൻ പിന്നിൽ പ്രവർത്തിച്ച നിരവധി എഞ്ചിനീയർമാരുണ്ട്. അതിൽ ഒരാളാണ് ലുവോ ഫുലി. 29 കാരിയായ ഫുലി, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗിൽ വളരെയധികം കഴിവ് തെളിയിച്ച പെൺകുട്ടിയാണ്.
നമ്മളൊക്കെ പെൺകുട്ടികളോട് അടങ്ങി ഒതുങ്ങി വളരണം എന്ന് പറയുമ്പോൾ വിദ്യാഭ്യാസം കൊണ്ടും, വികസനം കൊണ്ടും സ്വന്തം ജീവിതം എത്രത്തോളം മാറ്റിയെടുക്കാൻ കഴിയും എന്നതിൽ റിസർച്ച് ചെയ്തുകൊണ്ടിരിക്കുകയാണ് മറ്റുള്ള രാജ്യങ്ങൾ. ജോലിക്ക് പോകാൻ സമ്മതിക്കുന്നില്ല പഠിക്കാൻ സമ്മതിക്കുന്നില്ല എന്ന് തുടങ്ങി നിരവധി പരാതികൾ ഇന്ത്യയിൽ ഉടനീളം പെൺകുട്ടികളിൽ നിന്ന് വന്നുകൊണ്ടേയിരിക്കുമ്പോഴും, ഫുലിയെ പോലെയുള്ള ഒരു വ്യക്തിയുടെ വളർച്ച വളരെ മാതൃകാപരമായി തന്നെ നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്.

സാമ്പത്തിക മാന്ദ്യം, പക്ഷെ സ്വപ്നത്തിന് വറുതി ഇല്ലായിരുന്നു
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ ജനിച്ച ഫുലി, തൻറെ പഠനത്തിൽ ഉജ്ജ്വല നേട്ടങ്ങൾ കാഴ്ചവച്ചുകൊണ്ടാണ് ടെക്നോളജിയുടെ പുതിയ സാധ്യതകളിലേക്ക് വളരുന്നത്. ബീജിംഗ് നോര്‍മല്‍ യൂണിവേഴ്സിറ്റിയിൽ
നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ഫുലി ഉപരിപഠനത്തിനായി പീക്കിംഗ് യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സില്‍ ചേരുകയായിരുന്നു.
2019 ലെ എസിഎല്‍കോണ്‍ഫറന്‍സില്‍ 8 പ്രബദ്ധങ്ങളാണ് അവര്‍ പ്രസിദ്ധീകരിച്ചത്. ഇതോടെ ടെക് ഭീമന്‍മാരായ അലിബാബയും ഷവോമിയും ഫുലിയുമായി സഹകരിക്കാന്‍ താത്പര്യം അറിയിച്ചു. തുടർന്നുള്ള യാത്രയിലാണ് അലിബാബയുടെ ഡാമോ അക്കാദമിയില്‍ ബഹുഭാഷാ പ്രീ-ട്രെയിനിംഗ് മോഡല്‍ VECO യുടെ വികസനത്തിന് ലുവോ നേതൃത്വം നല്‍കിയത്. കൂടാതെ ഓപ്പണ്‍ സോഴ്‌സ് AliceMind പ്രോജക്റ്റിലും ഇതോടൊപ്പം അവർ പ്രവര്‍ത്തിച്ചു.
2022 ലാണ് ഫുലി ടെക്നോളജി രംഗത്തെ സുനാമിയായ ഡീപ്സീകിന്റെ ഭാഗമാകുന്നത്. ഫുലിയുടെ നാച്വറല്‍ ലാംഗ്വേജ് പ്രോസസിങിലെ വൈദഗ്ധ്യമാണ് DeepSeek-V2 വികസനത്തില്‍ നിര്‍ണായകമായത്. മനുഷ്യചിന്തകളെ അനുകരിക്കാനും, ചോദ്യങ്ങൾക്ക് പരിണിതമായ ന്യായവാദങ്ങൾ നൽകി പ്രതികരിക്കാനുമുള്ള കഴിവാണ് ഡീപ്‌സീക്കിന്റെ പ്രധാന സവിശേഷത.
DeepSeek-V3, ഇന്ന് ചാറ്റ് ജിപിടിയെ മറികടന്ന്, യുഎസ്, യുകെ, ചൈന എന്നിവിടങ്ങളിൽ ആപ്പിൾ സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത AI ആപായി മാറിയിരിക്കുന്നു. എഐ ആന്റ് ക്വാണ്ടിറ്റേറ്റീവ് ഫിനാന്‍സ് പശ്ചാത്തലമുള്ള എഞ്ചിനീയറും സംരംഭകനുമായ ലിയാങ് വെന്‍ഫെങാണ് ചൈനയിലെ ഹാങ്സൗ ആസ്ഥാനമായുള്ള എഐ റിസര്‍ച്ച് ലാബില്‍ ഡീപ്‌സീക് എന്ന എഐ മോഡല്‍ വികസിപ്പിച്ചത്. എങ്കിലും ഫുലിയെ പോലെയുള്ള നിരവധി ആൺ പെൺ പുലികളുടെ സഹായത്തോടെയാണ് അത് പൂർത്തീകരിക്കാൻ കഴിഞ്ഞത് എന്ന് നമ്മൾ വിസ്മരിക്കാതിരിക്കരുത്.
ഫുലിയുടെ ദൃഢനിശ്ചയവും സാങ്കേതിക വൈദഗ്ധ്യവും ഇന്ന് ചൈനയുടെ എഐ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. തന്റെ പ്രായം മറികടന്ന്, വലിയ ടെക് ഭീമന്മാരെ പോലും ഞെട്ടിച്ച ഈ യുവതിയെ, ഭാവിയിലെ എഐ രംഗത്തെ സുപ്രധാന സ്ത്രീ സംരംഭകരിലൊരാളായി ലോകം കണക്കാക്കുന്നു. നമ്മളിൽ നിന്നും ധാരാളം ഫുലിമാർ ഉണ്ടാവുകയും, നിലവിൽ സമൂഹം രൂപപ്പെടുത്തിയ പരിമിതികൾ മറികടക്കുകയും ചെയ്യും എന്ന് വിശ്വസിക്കാം.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications