എം.എ യൂസഫലി-ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത പേരാണത്. പ്രമുഖ വ്യവസായി, ലുലു ഗ്രൂപ്പ് മേധവി, ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ ഒരാൾ, സാമൂഹിക പ്രവർത്തകൻ തുടങ്ങി യൂസഫലിയുടെ വിശേഷണങ്ങൾ നിരവധിയാണ്. യൂസഫലി നിക്ഷേപം നടത്തിയിരിക്കുന്ന ഓഹരികളും നിരവധിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ പോർട്ട്ഫോളിയോ വിശേഷങ്ങൾ അറിയാൻ നിക്ഷേപകർക്ക് പ്രത്യേക താൽപര്യമാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരളം ആസ്ഥാനമായുള്ള ഒരു സ്വകാര്യ ബാങ്കിൽ യൂസഫലിക്ക് നിക്ഷേപമുണ്ട്. ഏതാണ് ആ ഓഹരി എന്നാണോ ആലോചിക്കുന്നത്. മറ്റൊന്നുമല്ല, ആലുവ ആസ്ഥാനമായ ഫെഡറൽ ബാങ്ക്.
ഓഹരി വില
കേരളത്തിലെ ആലുവ ആസ്ഥാനമായ ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കാണ് ഫെഡറൽ ബാങ്ക്. കോർപറേറ്റ്, റീടെയിൽ,എ.എസ്.എം.ഇ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് വിശാലമായ ബാങ്കിങ് സേവനങ്ങൾ നൽകുന്നു. എൻഎസ്ഇയിൽ 242.35 രൂപ എന്നതാണ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.43 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 6.72 ശതമാനം വളർച്ചയാണ് ഒരുമാസത്തിനിടെ ബാങ്ക് ഓഹരി നേടിയത്.
ആറ് മാസത്തിനിടെ 20 ശതമാനവും ഒരുവർഷത്തിനിടെ 21 ശതമാനവും വളർച്ച ഫെഡറൽ ബാങ്ക് ഓഹരി നേടി. 244.51 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 172.66 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. 314 ശതമാനം നേട്ടമാണ് അഞ്ച് വർഷം കൊണ്ട് ബാങ്ക് ഓഹരി നിക്ഷേപകർക്ക് നൽകിയത്. 59,536 കോടി രൂപയാണ് മാർക്കറ്റ് മൂലധനം.
സ്റ്റോക്ക് പി/ഇ: 15.1 | ബുക്ക് വാല്യു: 147 രൂപ
ഡിവിഡന്റ് യിൽഡ്: 0.5% | ഫേസ് വാല്യു: 2 രൂപ
ROE: 12.9% | ROCE: 7.03%

നിക്ഷേപം 1797.7 കോടി രൂപ
2025 സെപ്റ്റംബർ പാദത്തിൽ ലഭ്യമായ കണക്കുകൾ പ്രകാരം എം.എ യൂസഫലി ഫെഡറൽ ബാങ്കിന്റെ 75,200,640 ഓഹരികളാണ് ഹോൾഡ് ചെയ്യുന്നത്. ഇത് 3.63% പങ്കാളിത്തമാണ്. 1797.7 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അദ്ദേഹത്തിന്റെ പോർട്ഫോളിയോയിൽ ഉള്ളത്.രാകേഷ് ജുൻജുൻവാലയുടെ പത്നി രേഖ ജുൻജുൻവാല സെപ്റ്റംബർ പാദത്തിൽ ഫെഡറൽ ബാങ്ക് ഓഹരികൾ വീണ്ടും വാങ്ങിക്കൂട്ടിയിരുന്നു.
2025 ജൂൺ പാദത്തിൽ 3.60 കോടി ഓഹരികൾ (1.48 ശതമാനം) ഉണ്ടായിരുന്ന ജുൻജുൻവാലയുടെ ഓഹരി പങ്കാളിത്തം 2025 സെപ്റ്റംബർ പാദത്തിൽ 5.90 കോടി ഓഹരികളായി (2.42 ശതമാനം) ഉയർന്നു. ഇത് 2.3 കോടി ഓഹരികളുടെ വർദ്ധനവാണ്, മുൻ പാദത്തേക്കാൾ ഏകദേശം 64 ശതമാനം കൂടുതൽ. ഫെഡറൽ ബാങ്കിൽ പ്രമുഖ അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്സ്റ്റോൺ (Blackstone) 6,197 കോടി രൂപ നിക്ഷേപിക്കും. ഇതോടെ ബാങ്കിൽ 9.99% ഓഹരി പങ്കാളിത്തമാണ് ബ്ലാക് സ്റ്റോണിന് ലഭിക്കുക.
ഓഹരി വാങ്ങാൻ ബ്രോക്കറേജ് ശുപാർശ
ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് ഫെഡറൽ ബാങ്ക് ഓഹരിയിൽ പോസിറ്റീവാണ്. 265 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ. ഫെഡറൽ ബാങ്കിന്റെ റിട്ടേൺ ഓൺ അസറ്റ്സ് (RoA) അടുത്ത സാമ്പത്തിക വർഷത്തോടെ 1.2-1.4% വർധിക്കുമെന്നാണ് ബ്രോക്കറേജ് പറയുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications