മലയാളികളുടെ യശസ്സ് വാനോളം ഉയര്‍ത്തിയ വ്യവസായിയാണ് എംഎ യൂസഫലി. ഗള്‍ഫ് നാടുകളില്‍ യൂസഫലിയുടെ പേര് തന്നെ അത്രയും പ്രധാനപ്പെട്ടതാണ്. ഇന്ത്യയിലും യൂസഫലിയുടെ നേതൃത്വത്തിലുള്ള ബിസിനസ് സംരംഭങ്ങള്‍ ചെറുതല്ല.
എന്തായാലും ബിസിനസ് സാമ്രാജ്യം കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് എംഎ യൂസഫലിയും ലുലു ഗ്രൂപ്പും. ശ്രീനഗറില്‍ ലുലു ഗ്രൂപ്പ് ഭക്ഷ്യ സംസ്കരണശാല തുടങ്ങും എന്നാണ് വാര്‍ത്ത. വിശദാംശങ്ങള്‍...
കാര്‍ഷികോത്പന്നങ്ങള്‍ക്കായി
ജമ്മു കശ്മീരില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് ശ്രീനഗറില്‍ ലുലു ഗ്രൂപ്പ് ഭക്ഷ്യ സംസ്കരണ ശാല തുറക്കുന്നത്. ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
മോദിക്ക് കൊടുത്ത വാഗ്ദാനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നല്കിയ വാഗ്ദാനം ആണ് ഇത് വഴി നിറവേറ്റുന്നത് എന്നും യൂസഫലി വ്യക്തമാക്കി. 2019 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ചപ്പോള്‍ ആയിരുന്നു ഇത്തരമൊരു നിക്ഷേപ വാഗ്ദാനം നല്‍കിയത് എന്ന് യൂസഫലി പറഞ്ഞു.
ഫുഡ് സെക്യൂരിറ്റി സമ്മിറ്റ്
ദുബായില്‍ നടന്ന യുഎഇ- ഇന്ത്യ ഫുഡ് സെക്യൂരിറ്റി സമ്മിറ്റില്‍ ആണ് യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടേയും ഇന്‍വെസ്റ്റ് ഇന്ത്യയുടേയും സഹകരണത്തോടെ ദുബായിലെ കോണ്‍സുലേറ്റ് ജനറല്‍ ആയിരുന്നു സമ്മിറ്റ് സംഘടിപ്പിച്ചത്.
400 ടണ്‍ ആപ്പിള്‍
ഈ കൊവിഡ് കാലത്തും ജമ്മു കശ്മീരില്‍ നിന്ന് ലുലു ഗ്രൂപ്പ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്തത്. ആപ്പിള്‍ മാത്രമല്ല, കുങ്കുമവും കശ്മീരില്‍ നിന്ന് ഗള്‍ഫിലേക്ക് ലുലു ഗ്രൂപ്പ് ഇറക്കുമതി ചെയ്യുന്നുണ്ട്. പുതിയ സംസ്കരണ കേന്ദ്രം തുറക്കുന്നതോടെ കൂടുതല്‍ ഉത്പന്നങ്ങള്‍ ഗള്‍ഫിലേക്ക് ഇറക്കുമതി ചെയ്യാന്‍ ലുലു ഗ്രൂപ്പിന് സാധിക്കും.
അറുപത് കോടി രൂപ
ശ്രീനഗറിലെ ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിനായി ആദ്യ ഘട്ടത്തില്‍ അറുപത് കോടി രൂപ ആയിരിക്കും യൂസഫലിയുടെ ലുലു ഗ്രൂപ്പ് നിക്ഷേപിക്കുക. ആദ്യ ഘട്ടത്തില്‍ തന്നെ മൂന്നൂറില്‍ പരും ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കും. പരോക്ഷ തൊഴില്‍ ഇതിലും അധികമായിരിക്കും.
ഭക്ഷ്യ ഇറക്കുമതി
ഇന്ത്യയില്‍ ഭക്ഷ്യ വസ്തുക്കള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്നവരില്‍ വമ്പന്മാരാണ് ലുലു ഗ്രൂപ്പ്. എന്തായാലും ആപ്പിളും മറ്റ് പഴ വര്‍ഗ്ഗങ്ങളും ലഭ്യമാക്കുന്നതിനായി ഫ്രൂട്ട് മാസ്റ്റര്‍ അഗ്രോ ഫ്രെഷ് ജമ്മു കശ്മീരുമായി ലുലു ഗ്രൂപ്പ് ധാരണാപത്രത്തില്‍ ഒപ്പിട്ടുകഴിഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
